വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലങ്ക-ബംഗ്ലാദേശ് പോരാട്ടത്തിനിടെ നാടകീയ രംഗങ്ങള്‍... താരങ്ങള്‍ ഏറ്റുമുട്ടി!!

നോ ബോളുമായി ബന്ധപ്പെട്ട പിഴവാണ് വിവാദങ്ങങ്ങള്‍ക്കു വഴി വച്ചത്

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിനിടെ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറി. കളിയുടെ അവസാന ഓവറിനിടെയായിരുന്നു ഇത്. അവസാന ഓവറില്‍ മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കെ ബംഗ്ലാദേശിനു ജയിക്കാന്‍ 12 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് ഇസുറു ഉഡാനയായിരുന്നു. പുതുതായി ക്രീസിലെത്തിയ മുസ്തഫിസുര്‍ റഹ്മാനെതിരായ ഉഡാനയുടെ ആദ്യ പന്ത് ഷോര്‍ട്ട് പിച്ചായിരുന്നു. രണ്ടാമത്തേതും ഷോര്‍ട്ട് ബോള്‍. ഇതിനിടെ റണ്ണിനായി ഓടിയ മുസ്തഫിസുര്‍ റണ്ണൗട്ടാവുകയും ചെയ്തു. തുടര്‍ന്നാണ് വിവാദങ്ങള്‍ തുടങ്ങിയത്.

നിദാഹാസ് ട്രോഫി: ബംഗ്ലാ കരുത്തില്‍ സിംഹളവീര്യമടങ്ങി... ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍നിദാഹാസ് ട്രോഫി: ബംഗ്ലാ കരുത്തില്‍ സിംഹളവീര്യമടങ്ങി... ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍

സൂപ്പര്‍ കപ്പ്: ഐ ലീഗിനോട് കണക്കുതീര്‍ത്ത് ഐഎസ്എല്‍... എടിക്കെ, മുംബൈ പ്രീക്വാര്‍ട്ടറില്‍ സൂപ്പര്‍ കപ്പ്: ഐ ലീഗിനോട് കണക്കുതീര്‍ത്ത് ഐഎസ്എല്‍... എടിക്കെ, മുംബൈ പ്രീക്വാര്‍ട്ടറില്‍

1

തുടര്‍ച്ചയായ രണ്ടാമത്തെ പന്തും ഷോര്‍ട്ട് പിച്ച് എറിഞ്ഞത് അംപയര്‍ നോബൗള്‍ വിളിക്കാതിരുന്നത് ഗ്രൗണ്ടിനരികെ നിന്ന ബംഗ്ലാദേശ് താരങ്ങളെ പ്രകോപിപ്പിച്ചു. ലെഗ് അംപയര്‍ അതു നോ ബോളാണെന്ന് അടയാളം കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബംഗ്ലാദേശ് താരങ്ങളുട നിയന്ത്രണം വിട്ടു. മാച്ച് ഒഫീഷ്യല്‍സുമായി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്വിബ് അല്‍ ഹസന്‍ കൊമ്പുകോര്‍ത്തു. തുടര്‍ന്ന് ലങ്കന്‍ താരങ്ങളും ബൗണ്ടറി ലൈനിന് അരികെ നിന്ന ബംഗ്ലാദേശ് താരങ്ങളും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടതോടെ കളി നിര്‍ത്തിവച്ചു. അംപയറുടടെ മോശം തീരുമാനത്തില്‍ നിയന്ത്രണം വിട്ട ഷാക്വിബ് ക്രീസിലുള്ള ടീമംഗങ്ങളോട് തിരിച്ചുവരാന്‍ ആംഗ്യം കാണിക്കുകയും ചെയ്തു.

2

എന്നാല്‍ ബംഗ്ലാദേശ് ടീമിന്റെ സംഘത്തിലുണ്ടായിരുന്നവരുമായി മാച്ച് ഒഫീഷ്യല്‍സ് സംസാരിച്ചതോടെ ഷാക്വിബ് ശാന്തനാവുകയും ഡ്രസിങ് റൂമിലേക്ക് തിരിച്ചുപോവുകയുമായിരുന്നു. ഇതോടെ മല്‍സരം പുനരാരംഭിക്കുകയും തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയും നാലാം പന്തില്‍ ഡബിളും അഞ്ചാം പന്തില്‍ സിക്‌സറും പറത്തി മഹമ്മൂദ്ദുള്ള ബംഗ്ലാദേശിനെ ആവേശക്കൊടുമുടിയിലെത്തിച്ചു.

Story first published: Saturday, March 17, 2018, 11:39 [IST]
Other articles published on Mar 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X