Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരോവറില്‍ 6 സിക്‌സ്!! യുവി തുടക്കമിട്ടു, ഇനി ആരൊക്കെ നേടും? ഇവരെ നോക്കിവച്ചോ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ ഇപ്പോള്‍ കൂടുതല്‍ അഗ്രസീവായി മാറിക്കൊണ്ടിരിക്കുകയാണെന്നു കാണാം. ഐപിഎല്‍ മാതൃകയിലുള്ള ടി20 ഫ്രാഞ്ചൈസി ലീഗുകള്‍ ലോകമെമ്പാടും വലിയ സ്വീകാര്യത നേടിയതോടെ നിരവധി ബാറ്റര്‍മാരാണ് തങ്ങളുടെ പ്രഹരശേഷി മൂര്‍ച്ച കൂട്ടിയെടുത്തു കൊണ്ടിരിക്കുന്നത്. ഒരോവറിലെ ആറു ബോളിനെയും സിക്‌സറിലേക്കു പറത്തുകയെന്നത് ഏതൊരു ബാറ്ററുടെയും ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നു തന്നെയായിരിക്കും. പക്ഷെ അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ ഇതിനുള്ള ഭാഗ്യം ലഭിക്കാറുള്ളൂ.

ടി20യില്‍ ദേശീയ ടീമിനു വേണ്ടി ഒരോവറിലെ എല്ലാ ബോളുകളും സിക്‌സറിലേക്കു പറപ്പിച്ചിട്ടുള്ള ആദ്യത്തെ ബാറ്റര്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ സംഹാര താണ്ഡവം.

അതിനു ശേഷം ഈ നേട്ടം കൈവരിക്കാനായത് വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ മുന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനാണ്. 2021ല്‍ ശ്രീലങ്കയുമായുള്ള ടി20യിലാണ് സ്പിന്നര്‍ അഖില ധനഞ്ജയക്കെതിരേ പൊള്ളാര്‍ഡ് സിക്‌സറുകളുടെ ആറാട്ട് നടത്തിയത്. ഇനി ആരായിരിക്കും ആറു സിക്‌സറുകളുമായി എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ പോവുന്നത്? ഇതിനു സാധ്യതയുള്ള താരങ്ങളെ അറിയാം.

NICHOLAS POORAN

നിക്കോളാസ് പൂരന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരനാണ് ഈ റെക്കോര്‍ഡ് കുറിക്കാന്‍ ശേഷിയുള്ള ഒരാള്‍. ടി20 ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് അദ്ദേഹം. പേസ്-സ്പിന്‍ വ്യത്യസ്തമില്ലാതെ ഏതു ബൗളര്‍ക്കുമെതിരേ വളരെ അനായാസം സിക്‌സറുകള്‍ പറത്താന്‍ പൂരനു സാധിക്കും.

ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ സിക്‌സര്‍ റെക്കോര്‍ഡ് അതിശയിപ്പിക്കുന്നതാണ്. ഈ ഫോര്‍മാറ്റില്‍ ഏറെക്കുറെ ഫോറുകളുടെ അത്ര തന്നെ സിക്‌സറുകളാണ് പൂരന്‍ വാരിക്കൂട്ടിയത്. ദേശീയ ടീമിനായി 90 ഇന്നിങ്‌സുകളില്‍ നിന്നും താരം അടിച്ചെടുത്തത് 144 സിക്‌സറുകളാണ്. ഇനി അല്ലാതെയുള്ള ടി20 കരിയര്‍ നോക്കിയാല്‍ 341 ഇന്നിങ്‌സുകളില്‍ നിന്നും പൂരന്റെ സമ്പാദ്യം 577 സിക്‌സറുകളാണ്.

സഞ്ജു സാംസണ്‍

ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഒരോവറിലെ ആറു ബോളിലും സിക്‌സര്‍ പറത്താന്‍ ശേഷിയുള്ള രണ്ടാമത്തെയാള്‍. അദ്ദേഹത്തിന്റെ പ്രഹരശേഷിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെയാണ് ബംഗ്ലാദേശുമായുള്ള ഒരു ടി20യില്‍ ഓവറിലെ അഞ്ചു ബോളും സഞ്ജു സിക്‌സറിലേക്കു പറത്തിയത്. ഇനി ഓവറിലെ മുഴുവന്‍ ബോളിലും സിക്‌സര്‍ നേടാനാണ് ശ്രമമെന്നു അദ്ദേഹം തുറന്നു പറഞ്ഞുകഴിഞ്ഞു.

ഐപിഎല്ലില്‍ നേരത്തേ ഒരോവറില്‍ മൂന്ന്- നാല് സിക്‌സറുകള്‍ വരെ സഞ്ജു നേടിയിട്ടുണ്ട്. വളരെ അനായാസമായി ഏതു ബൗളറെയും സിക്‌സറിലേക്കു പായിക്കാനുള്ള കൈക്കരുത്ത് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ അധികം വൈകാതെ സഞ്ജു ഈ നേട്ടത്തിലെത്തുന്നത് നമുക്കു കാണാനായക്കും.

SANJU SAMSON

ലിയാം ലിവിങ്സ്റ്റണ്‍

ഇംഗ്ലണ്ടിന്റെ തീപ്പൊരി ബാറ്ററും ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്റ്റണാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. വളരെ ഈസിയായി സിക്‌സറുകള്‍ പായിക്കാനുള്ള ശേഷിയാണ് അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. സ്റ്റേഡിയത്തിനു പുറത്തു പോലും എത്താന്‍ ശേഷിയുള്ള ദൈര്‍ഘ്യമേറിയ സിക്‌സറുകള്‍ പറത്താന്‍ ലിവിങ്സ്റ്റണിനു സാധിക്കും.

ഇംഗ്ലണ്ട് ടീമിനൊപ്പവും ഐപിഎല്ലിമെല്ലാം നമ്മള്‍ ഇതു കാണുകയും ചെയ്തിട്ടുള്ളതാണ്. ഇംഗ്ലണ്ടിനായി 39 ടി20 ഇന്നിങ്‌സുകളില്‍ നിന്നും ലിവിങ്സ്റ്റണ്‍ 51 സിക്‌സറുകള്‍ നേടിക്കഴിഞ്ഞു. ഇനി ടി20 കരിയറിലേക്കു വന്നാല്‍ 73 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയത് 96 സിക്‌സറുകളാണ്.

റിങ്കു സിങ്

ഫിനിഷറുടെ റോളില്‍ ഇന്ത്യയുടെ പുതിയ ഹീറോയായി മാറിയ യുവതാരം റിങ്കു സിങാണ് ഈ ലിസ്റ്റിലെ നാലാമത്തെയാള്‍. വളരെ പെട്ടെന്ന് റണ്‍റേറ്റ് ഉയര്‍ത്താനും അനായാസം ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ് അദ്ദേഹം. ഏതു സമ്മര്‍ദ്ദഘട്ടത്തിലും വളരെ കൂളായി കളിക്കാനുള്ള ശേഷിയാണ് റിങ്കുവിനെ സ്‌പെഷ്യലാക്കുന്നത്.

ഒരോവറില്‍ അദ്ദേഹം ഇതിനകം അഞ്ചു സിക്‌സറുകളായി ഞെട്ടിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കവെയായിരുന്നു റിങ്കുവിന്റെ വെടിക്കെട്ട്. അധികം വൈകാതെ തന്നെ ഇന്ത്യക്കൊപ്പവും റിങ്കു ഈ നേട്ടം ആവര്‍ത്തിക്കുന്നതു കാണാനുള്ള ഭാഗ്യം നമുക്കു ലഭിച്ചേക്കും.

Story first published: Sunday, October 27, 2024, 18:30 [IST]
Other articles published on Oct 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+