വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമ്പമ്പോ... ഇതെന്ത് ബാറ്റിങ്? പെണ്‍കരുത്തില്‍ പിറന്നത് ലോക റെക്കോര്‍ഡ്!! പുരുഷ ടീമുകളെ കടത്തിവെട്ടി

അയര്‍ലന്‍ഡിനെതിരേ ന്യൂസിലന്‍ഡാണ് 490 റണ്‍സെടുത്ത് റെക്കോര്‍ഡിട്ടത്

ഡബ്ലിന്‍: പെണ്‍കരുത്തില്‍ ചരിത്രം വഴിമാറി. ലോക ക്രിക്കറ്റില്‍ ഏകദിന ക്രിക്കറ്റിലെ തന്നെ റെക്കോര്‍ഡ് സ്‌കോറാണ് കഴിഞ്ഞ ദിവസം പിറന്നത്. അയര്‍ലന്‍ഡിനെതിരായ കളിയില്‍ ന്യൂസിലന്‍ഡാണ് ലോക റെക്കോര്‍ഡ് തങ്ങളുടെ പേരില്‍ കുറിച്ചത്. ഡബ്ലിനില്‍ നടന്ന കൡയില്‍ ഐറിഷ് ടീമിനെ നാണംകെടുത്തി കിവീസ് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 490 റണ്‍സ് വാരിക്കൂട്ടി.

വനിതാ ക്രിക്കറ്റില്‍ മാത്രമല്ല പുരുഷ ക്രിക്കറ്റിലും ഇതുവരെ ഒരു ടീമിനും ഇത്രയും വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. മല്‍സരത്തില്‍ രണ്ടു താരങ്ങള്‍ ന്യൂസിലന്‍ഡിനു വേണ്ടി സെഞ്ച്വറി നേടുകയും ചെയ്തു.

സ്വന്തം റെക്കോര്‍ഡ് തിരുത്തി

സ്വന്തം റെക്കോര്‍ഡ് തിരുത്തി

21 വര്‍ഷം പഴക്കമുള്ള തങ്ങളുടെ തന്നെ പേരിലുള്ള ലോകറെക്കോര്‍ഡാണ് ന്യൂസിലന്‍ഡ് ഈ മല്‍സരത്തില്‍ പഴങ്കഥയാക്കിയത്. 1997ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ പാകിസ്താനെതിരേ നേടിയ അഞ്ചു വിക്കറ്റിന് 455 റണ്‍സെന്നതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ഇത്തവണ കിവീസ് 500ന് തൊട്ടരികിലെത്തിച്ചത്.
അതേസമയം, പുരുഷ ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ്. 2016ല്‍ പാകിസ്താനെതിരേ ഇംഗ്ലണ്ടാണ് മൂന്നു വിക്കറ്റിന് 444 റണ്‍സെടുത്ത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.

വനിതാ ക്രിക്കറ്റില്‍ മൂന്നാം തവണ

വനിതാ ക്രിക്കറ്റില്‍ മൂന്നാം തവണ

വനിതാ ക്രിക്കറ്റില്‍ ഇതു മൂന്നാം തവണയാണ് ഒരു ടീം ഏകദിനത്തില്‍ 400നു മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. രണ്ടു തവണയും ന്യൂസിലന്‍ഡാണ് ഈ നേട്ടം കൈവരിച്ചതെങ്കില്‍ ഒരു തവണ ഓസ്‌ട്രേലിയയും 400നു മുകളില്‍ അടിച്ചെടുത്തു. 1997 ഡിസംബറില്‍ ഡെന്‍മാര്‍ക്കിനെതിരേ ഓസ്‌ടേലിയയാണ് ആദ്യമായി 400നു മുകളില്‍ നേടിയത്. അന്നു 412 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്.
അതേസമയം, പുരുഷ ക്രിക്കറ്റില്‍ 400 റണ്‍സെന്നത് അത്ര പുത്തരിയല്ല. വിവിധ ടീമുകള്‍ 18 തവണ 400നു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്.

തകര്‍പ്പന്‍ ബാറ്റിങ്

തകര്‍പ്പന്‍ ബാറ്റിങ്

അയര്‍ലന്‍ഡിനെതിരേ അവിശ്വസനീയ ബാറ്റിങാണ് ന്യൂസിലന്‍ഡ് കാഴ്ചവച്ചത്. ക്യാപ്റ്റനും ഓപ്പണറുമായ സൂസി ബാറ്റ്‌സ് (151) സെഞ്ച്വറിയുമായി മുന്നില്‍ നിന്നും പടനയിച്ചപ്പോള്‍ മാഡി ഗ്രീനും (121) സെഞ്ച്വറി കണ്ടെത്തി. അമേലിയ കെര്‍ (81*), ജെസ് വാട്കിന്‍ (62) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
വെറും 94 പന്തില്‍ 24 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സൂസിയുടെ ഇന്നിങ്‌സ്. ഗ്രീന്‍ 77 പന്തിലാണ് 121 റണ്‍സ് വാരിക്കൂട്ടിയത്. 15 ബൗണ്ടറികളും ഒരു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു.

നാണക്കേടിന്റെ റെക്കോര്‍ഡ്

നാണക്കേടിന്റെ റെക്കോര്‍ഡ്

ന്യൂസിലന്‍ഡിന്റെ സംഹാര താണ്ഡവത്തിനു മുന്നില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് കൂടി കുറിക്കപ്പെട്ടു. അയര്‍ലന്‍ഡ് ബൗളറായ കാറ മുറേയാണ് ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത് ചരിത്രത്തില്‍ ഇടംപിടിച്ചത്.
മല്‍സരത്തില്‍ 10 ഓവര്‍ ബൗള്‍ ചെയ്ത മുറേ 119 റണ്‍സാണ് വിട്ടുകൊടുത്തത്. പുരുഷ, വനിതാ ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു ബൗളര്‍ 10 ഓവറില്‍ ഇത്രയുമധികം റണ്‍സ് ദാനം ചെയ്യുന്നത്.

പൊരുതാന്‍ പോലുമാവാതെ ഐറിഷ് ടീം

പൊരുതാന്‍ പോലുമാവാതെ ഐറിഷ് ടീം

ന്യൂസിലന്‍ഡിന്റെ ബാറ്റിങ് സംഹാരത്തില്‍ പതറിപ്പോയ അയര്‍ലന്‍ഡ് മറുപടി ബാറ്റിങില്‍ പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്. 35.3 ഓവറില്‍ വെറും 144 റണ്‍സില്‍ ഐറിഷ് ടീം കൂടാരത്തില്‍ തിരിച്ചെത്തി. 346 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മല്‍സരത്തില്‍ ന്യൂസിലന്‍ഡ് ആഘോഷിച്ചത്.
നാലു പേര്‍ മാത്രമേ ഐറിഷ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലോറ ഡെലാനിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ജെന്നിഫര്‍ ഗ്രേ 35 റണ്‍സ് നേടി പുറത്തായി. ന്യൂസിലന്‍ഡിനായി ലെയ് കാസ്‌പെറക്ക് നാലു വിക്കറ്റെടുത്തു. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി.

അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി; പ്രമുഖ താരം ലോകകപ്പില്‍ നിന്നും പുറത്ത് അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി; പ്രമുഖ താരം ലോകകപ്പില്‍ നിന്നും പുറത്ത്

Story first published: Saturday, June 9, 2018, 10:06 [IST]
Other articles published on Jun 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X