For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇനി ഹിറ്റ്മാന്റെ ഇന്ത്യ- ഹാര്‍ദിക് പുറത്ത്! റുതുരാജ്, വെങ്കടേഷ്, ഹര്‍ഷല്‍, ആവേശ് ടീമില്‍

രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍

1

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയെ നായകനാക്കിയാണ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പോലെ തന്നെ ഓപ്പണര്‍ കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. മുന്‍ നായകന്‍ വിരാട് കോലിക്കു പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ടി20 പരമ്പരയ്ക്കുള്ള ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അസാന്നിധ്യമാണ്. ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിന്റെ ഫോമും ഫിറ്റ്‌നസുമെല്ലാം തുടക്കത്തില്‍ ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഹാര്‍ദിക്കിനെ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ പകരം പുതുമുഖ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്കു നറുക്കുവീണു.

വെങ്കടേഷ് മാത്രമല്ല ഒരുപിടി പുതുമുഖങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരാണ് ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയ മറ്റുള്ളവര്‍. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ് ഇവരെല്ലാം. റുതുരാജ് ഗെയ്ക്വാദും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായിരുന്നു ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 32 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

2

ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസറായ ആവേശും മികച്ച പ്രകടനമായിരുന്നു നടത്തിയത്. വിക്കറ്റ് കൊയ്ത്തില്‍ ഹര്‍ഷലിനു പിന്നില്‍ താരം രണ്ടാമതുണ്ടായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മിന്നും താരമായിരുന്നു ഓള്‍റൗണ്ടര്‍ വെങ്കടേഷ്. യുഎഇയില്‍ നടന്ന രണ്ടാംപാദത്തില്‍ കളിക്കാന്‍ അവസരം ലഭിച്ച താരം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ കൈയടി വാങ്ങി. കെകെആറിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും വെങ്കിക്കു സാധിച്ചു.

3

ടി20 ലോകകപ്പ് ടീമില്‍ നിന്നും അപ്രതീക്ഷിതമായി തഴയപ്പെട്ട സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ശ്രേയസ് അയ്യരാണ് ടീമിലേക്കു മടങ്ങിവന്ന മറ്റൊരാള്‍. ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവരും ടീമില്‍ തിരികെയെത്തി. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ സ്ഥാനം നിലനിര്‍ത്തി.

മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പയിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടുന്നത്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ കന്നി പരമ്പര കൂടിയാണ് ഇത്. 17ന് ജയ്പൂരിലാണ് ആദ്യ പോരാട്ടം. രണ്ടാം ടി20 19നും മൂന്നാമത്തേത് 21നും നടക്കും. തുടര്‍ന്ന് രണ്ടു ടെസ്റ്റുകളിലും ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

അതേസമയം, സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെയും സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം 23 മുതലാണ് ഇന്ത്യന്‍ എ ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനം. മൂന്നു ചതുര്‍ദിന മല്‍സരങ്ങളാണ് സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിക്കുന്നത്. പ്രിയങ്ക് പഞ്ചാലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

ഇന്ത്യന്‍ എ ടീം

പ്രിയങ്ക് പഞ്ചാല്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ബാബ അപരിജിത്, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), കെ ഗൗതം, രാഹുല്‍ ചാഹര്‍, സൗരഭ് കുമാര്‍, നവദീപ് സെയ്‌നി, ഉമ്രാന്‍ മാലിക്ക്, ഇഷാന്‍ പൊറെല്‍, അര്‍സാന്‍ നഗ്വസല്ല.

Story first published: Tuesday, November 9, 2021, 20:45 [IST]
Other articles published on Nov 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+