Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതകളുടെ ടി20 ലോകകപ്പ്: ഇതാണ് കളി, ന്യൂസിലാന്‍ഡ് 91ന് പുറത്ത്... ബംഗ്ലാദേശിനെ 74ന് എറിഞ്ഞിട്ടു

മെല്‍ബണ്‍: ബൗളര്‍മാര്‍ അരങ്ങുവാണ വനിതകളുടെ ടി20 ലോകകപ്പിലെ ത്രില്ലറില്‍ ന്യൂസിലാന്‍ഡിനു മിന്നും വിജയം. ഗ്രൂപ്പ് എയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെയാണ് 17 റണ്‍സിന് കിവികള്‍ തകര്‍ത്തത്. മല്‍സരത്തില്‍ രണ്ടു ടീമുകള്‍ക്കും 100 റണ്‍സ് തികയ്ക്കാന്‍ സാധിച്ചില്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.

1

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ബംഗ്ലാ ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 18.2 ഓവറില്‍ 91 റണ്‍സിന് അവര്‍ കൂടാരത്തില്‍ മടങ്ങിയെത്തി. 55 റണ്‍സടുക്കുന്നതിനിടെയാണ് 10 വിക്കറ്റുകളും അവര്‍ക്കു നഷ്ടമായത്. മറുപടിയില്‍ കിവികളുടെ മറുപടി ഇതിനേക്കാള്‍ മാരകമായിരുന്നു. ബംഗ്ലാദേശിനെ ഒരു പന്ത് ബാക്കിനില്‍ക്കെ വെറും 74 റണ്‍സില്‍ കിവി ബൗളര്‍മാര്‍ എറിഞ്ഞിട്ടു.

2

മൂന്നക്കം കടന്നത് രണ്ടു പേര്‍ മാത്രം. 21 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയാണ് ടോപ്‌സ്‌കോറര്‍. മുര്‍ഷിദ ഖത്തുന്‍ (11), റിതു മോണി (10) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. കിവികള്‍ക്കായി ലെയ് കാസ്‌പെറക്കും ഹെയ്‌ലി ജെന്‍സനു മൂന്നു വിക്കറ്റ് വീതമെടുത്തു. ജെന്‍സണാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

3

നേരത്തേ വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സെന്ന നിലയില്‍ നിന്നാണ് കിവീസിനു 91 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളു നഷ്ടമായത്. ബാറ്റിങ് നിരയില്‍ ആദ്യത്തെ നാലു പേര്‍ മാത്രമേ രണ്ടക്കം തികച്ചുള്ളൂ. റേച്ചല്‍ പ്രീസ്റ്റാണ് (25) ടോപ്‌സ്‌കോറര്‍. സൂസി ബേറ്റ്‌സ് (15), ക്യാപ്റ്റന്‍ സോഫി ഡെവിന്‍ (12), മാഡി ഗ്രീന്‍ (11) എന്നിവരും രണ്ടക്കം കടന്നു. ബംഗ്ലാദേശിനു വേണ്ടി റിതു മോണി നാലും ക്യാപ്റ്റന്‍ സല്‍മ ഖത്തൂന്‍ മൂന്നും വിക്കറ്റെടുത്തു.

Story first published: Saturday, February 29, 2020, 13:58 [IST]
Other articles published on Feb 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+