വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്ക്ക് വീമ്പുപറച്ചില്‍ നിര്‍ത്താം, പരമ്പര തോല്‍ക്കാനുള്ള 3 കാരണങ്ങള്‍

3 Reasons Why India Lost The Series Vs New Zealand | Oneindia Malayalam

ന്യൂസിലാന്‍ഡ് പര്യടനം ഇന്ത്യയ്ക്ക് ദുഃസ്വപ്‌നമായി മാറുകയാണ്. ട്വന്റി-20 പരമ്പരയിലെ തോല്‍വിക്ക് ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് അന്തസ്സായി പകരംവീട്ടി. പരമ്പരയില്‍ ഒരു ഏകദിനം പോലും ജയിക്കാന്‍ കോലിക്കും കൂട്ടര്‍ക്കുമായില്ല. ഇതോടെ ജയപരമ്പരകളുടെ വീമ്പുപറച്ചില്‍ ഇന്ത്യയ്ക്ക് നിര്‍ത്തേണ്ടി വരും. ലോകകപ്പിന് ശേഷം പരമ്പരകള്‍ തോല്‍ക്കാതെയാണ് ടീം ഇന്ത്യ ഇതുവരെ മുന്നേറിയത്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവരെ കോലിപ്പട തറപ്പറ്റിച്ചു.

പരമ്പര തോറ്റു

മറ്റൊരു പരമ്പര ജയമാണ് ന്യൂസിലാന്‍ഡിലേക്ക് വിമാനം കയറുമ്പോള്‍ ഇന്ത്യ മനസ്സില്‍ കണ്ടത്. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ഒന്നൊഴിയാതെ ജയിച്ചപ്പോള്‍ കിവികള്‍ നിസാരരാണെന്ന് ഇന്ത്യ കരുതിക്കാണും. എന്നാല്‍ നടന്നതോ, ഇന്ത്യയെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു ന്യൂസിലാന്‍ഡ്. ഈ കലണ്ടര്‍ വര്‍ഷം ഏകദിന പരമ്പരകള്‍ക്ക് വലിയ പ്രസക്തിയില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ കോലിയുടെ പക്ഷം.

തോൽക്കാൻ കാരണങ്ങൾ

ഇതു പറഞ്ഞതാകട്ടെ, രണ്ടാം ഏകദിനം തോറ്റ് പരമ്പര കൈവെടിഞ്ഞപ്പോഴും. ചൊവാഴ്ച്ച ഇന്ത്യയ്ക്ക് എതിരായ മൂന്നാം ഏകദിനവും ന്യൂസിലാന്‍ഡ് അനായാസം ജയിച്ചു കയറി. ഇതു കാണുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ട് ആശങ്ക. 'കാര്യങ്ങള്‍ ഇങ്ങനെ മതിയോ?', ആരും ചോദിച്ചു പോകും. ഇന്ത്യയ്ക്ക് എവിടെയാണ് പിഴച്ചത് — ന്യൂസിലാന്‍ഡിന് എതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് സംഭവിച്ച മൂന്നു പോരായ്മകള്‍ ചുവടെ കാണാം.

ടീം ഘടന

ടീം ഘടന

കേദാര്‍ ജാദവിനെ എന്തിനാണ് ടീമിലെടുത്തത്? പലപ്പോഴും 'നിഗൂഢമാണ്' നായകന്‍ കോലിയുടെ ചിന്താധാര. ആദ്യ രണ്ടു ഏകദിനങ്ങളിലും മനീഷ് പാണ്ഡെയെ പുറത്തിരുത്തി ജാദവിനെ കോലി കളിപ്പിച്ചു. പാര്‍ട് ടൈം ബൗളറായതുകൊണ്ട് മധ്യഓവറുകളില്‍ ജാദവ് ഉപകരിക്കുമെന്നാണ് കോലി നല്‍കിയ വിശദീകരണം. പറഞ്ഞുവരുമ്പോള്‍ ഈ വാദംതന്നെ തെറ്റ്.

ശരാശരി പ്രകടനം

ചെറിയ ഗ്രൗണ്ടുകളാണ് ന്യൂസിലാന്‍ഡിലേത്. പോരാത്തതിന് ബാറ്റിങ് പിച്ചും. വലിയ സ്പിന്‍ വശമില്ലാത്ത ജാദവ് ടീമിന് എങ്ങനെ മുതല്‍ക്കൂട്ടാവും? എന്തായാലും ഇക്കാര്യം തെളിയിച്ചു കാണിക്കാനൊന്നും കോലി തയ്യാറായില്ല. രണ്ടു ഏകദിനങ്ങളിലും കേദാര്‍ ജാദവ് പന്തെറിഞ്ഞില്ല. അപ്പോള്‍ ജാദവിനെ ടീമില്‍ എടുത്തതെന്തിനാണ്? സംശയം സ്വാഭാവികം. ബാറ്റിങ്ങിലും ശരാശരിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രകടനം.

സ്ഥാനം സാധൂകരിച്ചു

ആദ്യ ഏകദിനത്തില്‍ 15 പന്തില്‍ 26 റണ്‍സടിച്ച താരം നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ 27 പന്തുകള്‍ നേരിട്ടാണ് ഒന്‍പത് റണ്‍സ് കുറിച്ചത്. എന്തായാലും മൂന്നാം ഏകദിനത്തില്‍ ജാദവിന് പകരം മനീഷ് പാണ്ഡെയെ കളിപ്പിക്കാന്‍ കോലി തയ്യാറായി. രാഹുലിനൊപ്പം നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ മനീഷ് പാണ്ഡെയാകട്ടെ (48 പന്തില്‍ 42) ടീമിലെ സ്ഥാനം സാധൂകരിച്ചിട്ടുണ്ട്.

Most Read: പൃഥ്വി ഷായെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര, ഇക്കാര്യം പഠിച്ചേ മതിയാകൂ

ഓപ്പണിങ് തകര്‍ച്ച

ഓപ്പണിങ് തകര്‍ച്ച

രോഹിത് ശര്‍മ്മയോ ശിഖര്‍ ധവാനോ ഇല്ലെങ്കില്‍ ടീം ഇന്ത്യ ബുദ്ധിമുട്ടുമെന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ് ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര. രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റ സ്ഥിതിക്ക് മായങ്ക് അഗര്‍വാളിനായിരുന്നു പൃഥ്വി ഷായ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാനുള്ള ഉത്തരവാദിത്വം. മൂന്നുതവണയും ഓപ്പണിങ് ജോടി ടീമിനെ നിരാശപ്പെടുത്തി. ആദ്യ ഏകദിനത്തില്‍ 50 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

ഓപ്പണിങ്

21 പന്തില്‍ 20 റണ്‍സ് പൃഥ്വി ഷാ കുറിച്ചു; 31 പന്തില്‍ 32 റണ്‍സ് മായങ്കും കണ്ടെത്തി. എന്നാല്‍ രണ്ടാമത്തേയും മൂന്നാമത്തേയും ഏകദിനങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ പരിതാപകരമായി. രണ്ടാം ഏകദിനത്തില്‍ ഓപ്പണിങ് കൂട്ടുകെട്ട് 21 റണ്‍സില്‍ ഒതുങ്ങിയത്. മൂന്നാം ഏകദിനമായപ്പോഴേക്കും എട്ടു റണ്‍സില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റു വീണു. പൊതുവേ മുന്‍നിരയെ ആശ്രയിച്ചാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡുകള്‍ ചലിക്കാറ്.

യുവപ്രതിഭകൾ

ഇക്കാലയമത്രയും രോഹിത്, ധവാന്‍, കോലി ത്രയം ഈ ഉത്തരവാദിത്വം നിറവേറ്റി. പക്ഷെ ഇപ്പോള്‍ പരിക്ക് കാരണം ധവാനും രോഹിത്തും ടീമിലില്ല. ഓപ്പണിങ് കൂട്ടുകെട്ട് തുടരെ പരാജയപ്പെടുമ്പോള്‍ സമ്മര്‍ദ്ദം മുഴുവന്‍ കോലിയുടെ മുകളിലാണ്.

ഓപ്പണറായി കഴിവ് തെളിയിച്ച കെഎല്‍ രാഹുലിനെ പരമ്പരയില്‍ ഉടനീളം മധ്യനിരയിലാണ് കോലി ഇറക്കിയതെന്നും ഇവിടെ പരാമര്‍ശിക്കണം. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ തുടങ്ങിയ യുവപ്രതിഭകള്‍ ടീമിലുണ്ടെങ്കിലും രോഹിത് ശര്‍മ്മയുടെ അഭാവം ബാറ്റിങ്ങിനെ ബാധിക്കുന്നുണ്ടെന്ന് ചുരുക്കത്തില്‍ പറയാം.

ബൗളിങ് നിരാശ

ബൗളിങ് നിരാശ

ട്വന്റി-20 പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഏകദിനത്തില്‍ നിറംകെട്ടു. ആദ്യ ഏകദിനത്തില്‍ 347 റണ്‍സടിച്ചിട്ടും ഈ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. 24 വൈഡും ഒരു നോ ബോളുമടക്കം 29 റണ്‍സ് എക്‌സ്ട്രായായി വിട്ടുനല്‍കിയതും ടീമിന് കൂനിന്മേല്‍ കുരുവായി.

Most Read: കുഴപ്പം താക്കൂറിനല്ല കോലിക്ക്!! ട്രെയിനില്‍ മടങ്ങേണ്ടി വരും... പേസര്‍ക്കു ട്രോള്‍ മഴ

സ്പിൻ തന്ത്രം

അടുത്തകാലംവരെ ലെഗ് സ്പിന്നര്‍മാരുടെ ആരാധകനായിരുന്നു വിരാട് കോലി. കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഒരുമിച്ച് കളിപ്പിക്കാന്‍ ഇദ്ദേഹം എന്നും താത്പര്യപ്പെട്ടു. മധ്യഓവറുകളില്‍ ഇരുവരും ചേര്‍ന്ന് വിക്കറ്റു വേട്ട നടത്തുമെന്നാണ് കോലി എന്നും പറയാറ്. പക്ഷെ ലോകകപ്പില്‍ മാത്രം തന്ത്രം തിരിച്ചടിച്ചു. ഇതിന് ശേഷം ഇരുവരെയും ഒരുമിച്ച് കളിപ്പിക്കാന്‍ കോലി തയ്യാറായിട്ടില്ല.

റൺസ് വഴങ്ങി

പകരം ഇടംകയ്യന്‍ ഓഫ് സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്കാണ് ഇന്നിങ്‌സിന്റെ പാതിയില്‍ കോലി പന്തു നല്‍കാറ്. ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ കുല്‍ദീപിനെയാണ് കോലി കളിപ്പിച്ചത്. അന്ന് രണ്ടു വിക്കറ്റെടുത്തെങ്കിലും 10 ഓവറില്‍ 84 റണ്‍സ് താരം വിട്ടുനല്‍കി. ഇതേ മത്സരത്തില്‍ ജഡേജയ്ക്ക് വിക്കറ്റു കിട്ടിയുമില്ല. രണ്ടാം ഏകദിനത്തില്‍ ചാഹലിന് നറുക്കു വീണു.

ബൂംറയ്ക്ക് വിക്കറ്റില്ല

പത്തോവറില്‍ മൂന്നു വിക്കറ്റുകള്‍ താരം സ്വന്തമാക്കി. ഇതിനിടയില്‍ 58 റണ്‍സും ചാഹല്‍ വഴങ്ങി. മൂന്നാം ഏകദിനത്തിലും മൂന്നു വിക്കറ്റുകള്‍ ചാഹല്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ മറുഭാഗത്ത് ജഡേജയ്ക്ക് ഒരു വിക്കറ്റു മാത്രമേ കിട്ടിയുള്ളൂ. 9.1 ഓവറില്‍ 87 റണ്‍സ് വിട്ടുനല്‍കിയ ശാര്‍ദ്ധുല്‍ താക്കൂറാണ് അവസാന മത്സരത്തിലെ 'തല്ലുകൊള്ളി'. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ബൂംറയ്ക്ക് വിക്കറ്റില്ലെന്ന കാര്യവും ടീമിലെ ആശങ്കയാണ്.

Story first published: Thursday, February 13, 2020, 10:32 [IST]
Other articles published on Feb 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X