കുഴപ്പം താക്കൂറിനല്ല കോലിക്ക്!! ട്രെയിനില്‍ മടങ്ങേണ്ടി വരും... പേസര്‍ക്കു ട്രോള്‍ മഴ
മുംബൈ: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും റണ്‍സ് വാരിക്കോരി നല്‍കി ഇന്ത്യയുടെ തോല്‍വി വേഗത്തിലാക്കിയ പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിന് ട്രോള്‍ മഴ. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ട്രോളുകളാണ് ഇന്ത്യന്‍ പേസര്‍ക്കെതിരേ വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യ അഞ്ചു വിക്കറ്റിന് തോറ്റ മൂന്നാം ഏകദിനത്തില്‍ 9.1 ഓവര്‍ എറിഞ്ഞ താക്കൂര്‍ 9.49 ഇക്കോണമി റേറ്റില്‍ 87 റണ്‍സ് വിട്ടുകൊടുത്തിരുന്നു.
ഈ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലാണ് താക്കൂര്‍ എതിര്‍ ടീമിന് യഥേഷ്ടം റണ്‍സ് വിട്ടുകൊടുത്തത്. പേസറെ കളിയാക്കിക്കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വന്ന ചില ട്രോളുകള്‍ നോക്കാം.

ക്യാപ്റ്റനെന്ന നിലയില്‍ ധോണി
ജോഗീന്ദര്‍ ശര്‍മയെ വച്ച് ടി20 ലോകകപ്പ് നേടി
ആശിഷ് നെഹ്‌റയ്‌ക്കൊപ്പം ഏകദിന ലോകകപ്പ് നേടി
നിശ്ചിത ഓവര്‍ ടീം ബൗളര്‍ അല്ലാതിരുന്ന ഇഷാന്ത് ശര്‍മയോടൊപ്പം ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി
ശര്‍ദ്ദുല്‍ താക്കൂറിനൊപ്പം ഐപിഎല്‍ കിരീടം നേടി

ധോണിക്കു കഴിഞ്ഞു
ഇതേ ശര്‍ദ്ദുല്‍ താക്കൂറിനെ വച്ചാണ് എംഎസ് ധോണി ഐപിഎല്‍ കിരീടം നേടിയത്. ക്യാപ്റ്റന്‍ വിരാട് കോലി മറ്റാരെയും പഴിക്കരുത്.

നന്ദി
താങ്ക്‌സ് ഫോര്‍ നത്തിങ് എന്നായിരുന്നു മറ്റൊരു ട്രോള്‍

360 ബൗളര്‍
ശര്‍ദ്ദുല്‍ താക്കൂര്‍ 360 ബൗളറാണ്. ഗ്രൗണ്ടിന്റെ ഒരു ഭാഗവും ഒഴിവില്ലാതെ എല്ലാ ഭാഗത്തേക്കും റണ്‍സ് വഴങ്ങി.

ഇനിയൊരിക്കലും ചെയ്യരുത്
ശര്‍ദ്ദുല്‍ താക്കൂര്‍ ജീവിതത്തില്‍ ഒരിക്കലും ക്രിക്കറ്റ് ബോള്‍ എടുക്കാന്‍ പാടില്ലായിരുന്നുവെന്നായിരുന്നു മറ്റൊരു പരിഹാസം

പുതിയ പ്രസിഡന്റ്
ദിന്‍ഡ അക്കാഡമിയുടെ പുതിയ പ്രസിഡന്റായി അശോക് ദിന്‍ഡയ്ക്കു പകരം ശര്‍ദ്ദൂര്‍ സ്ഥാനമേറ്റെടുത്തിരിക്കുന്നു.

മടക്കം ട്രെയിനില്‍?
ശര്‍ദ്ദുല്‍ താക്കൂറിന്റെ പ്രകടനം കണ്ട ശേഷം താരത്തിനു നാട്ടിലേക്കു ട്രെയിനില്‍ മടങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications