ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നിട്ടും ശ്രീലങ്കയെ 423 റണ്‍സിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ്
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് കനത്ത തോല്‍വി. രണ്ടാം ഇന്നിങ്‌സില്‍ 660 റണ്‍സെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 236 റണ്‍സിന് എല്ലാവരും പുറത്തായി. ട്രെന്റ് ബോള്‍ട്ടിന്റെ 3 വിക്കറ്റ് പ്രകടനവും നെയ്ല്‍ വാങ്ങറുടെ 4 വിക്കറ്റ് നേട്ടവുമാണ് ശ്രീലങ്കെ തകര്‍ത്തത്. ജയത്തോടെ 1-0 എന്ന നിലയില്‍ ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.
ഗാംഗുലിക്കൊപ്പമെത്തി കോലി; ഇനി ഒരു ജയം നേടിയാല്‍ റെക്കോര്‍ഡ് സ്വന്തമാകും
ശ്രീലങ്കയ്ക്കുവേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ദിനേശ് ചാന്ദിമാല്‍(56), കുശാല്‍ മെന്‍ഡിസ്(67) എന്നിവര്‍ അര്‍ദ്ധശതകം നേടിയെങ്കിലും മറ്റു കളിക്കാര്‍ തിളങ്ങിയില്ല. നേരത്തെ ന്യൂസിലന്‍ഡ് 585 റണ്‍സെടുത്ത് രണ്ടാം ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. ന്യൂസിലന്‍ഡിനായി ടോം ലതാം(176), ഹെന്റി നിക്കോള്‍സ്(162) എന്നിവര്‍ സെഞ്ച്വറി നേടി. ജീത് റാവല്‍(74), കോളിന്‍ ഡി ഗ്രാന്‍ഡോമി (71), കെയ്ന്‍ വില്യംസണ്‍(48), റോസ് ടെയ്‌ലര്‍(40) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ആദ്യ ഇന്നിങ്‌സില്‍ തകര്‍ച്ചയെ നേരിട്ടശേഷമായിരുന്നു ന്യൂസിലന്‍ഡിന്റെ മടക്കം. ഒന്നാംദിനം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 104 റണ്‍സിലും അവസാനിച്ചു. ട്രെന്റ് ബോള്‍ട്ടിന്റെയും ടിം സൗത്തിയുടെയും ഉജ്വല ബൗളിങ്ങാണ് ശ്രീലങ്കയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. സൗത്തി മൂന്ന് വിക്കറ്റും ബോള്‍ട്ട് 6 വിക്കറ്റുകളും സ്വന്തമാക്കി. വിജയത്തോടെ തുടര്‍ച്ചയായ നാല് ടെസ്റ്റ് സീരീസ് ജയമെന്ന നേട്ടത്തിലെത്താന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications