Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിക്കൊപ്പമെത്തി കോലി; ഇനി ഒരു ജയം നേടിയാല്‍ റെക്കോര്‍ഡ് സ്വന്തമാകും

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ജയിച്ചതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കൊപ്പമെത്തി. വിദേശത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ ജയിച്ച ക്യാപ്റ്റനെന്ന ബഹുമതിയാണ് കോലി ഗാംഗുലിക്കൊപ്പം പങ്കുവെക്കുന്നത്. മെല്‍ബണില്‍ 137 റണ്‍സിന്റെ ജയം ആഘോഷിച്ച ഇന്ത്യ നാലു മത്സരങ്ങളുടെ പരമ്പരയില്‍ 2-1 എന്നനിലയില്‍ അഭേദ്യമായ ലീഡ് നേടിയിരുന്നു.

വിദേശത്ത് 24 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലി 11 വിജയങ്ങളാണ് സ്വന്തമാക്കിയത്. ഗാംഗുലിയാകട്ടെ 28 ടെസ്റ്റുകളില്‍നിന്ന് 11 ജയം ടീമിനായി നേടിക്കൊടുത്തു. 2016-17 സീസണില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നേടിയ കോലി അത് നിലനിര്‍ത്തുന്ന ആദ്യ ക്യാപ്റ്റന്‍ കൂടിയായി. നിലവിലെ പരമ്പരയില്‍ ഇന്ത്യ തോല്‍ക്കില്ലെന്ന് ഉറപ്പായതോടെയാണിത്.

kohli

ഈ വര്‍ഷം സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റ് പരമ്പയില്‍ ഇന്ത്യ തോറ്റെങ്കിലും വിരാട് കോലിയും പേസര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയിലും പ്രകടനം ആവര്‍ത്തിച്ചതോടെ പരമ്പര സ്വന്തമാക്കാനുള്ള അവസരവും ഒത്തുവന്നിട്ടുണ്ട്. ഇവിടെ നിര്‍ത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇനി സിഡ്‌നിയാണ് ലക്ഷ്യമെന്നും കോലി വ്യക്തമാക്കിക്കഴിഞ്ഞു.

മെല്‍ബണില്‍ അവസാന വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഇശാന്ത് ശര്‍മ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ആറാമത്തെ ബൗളറായി. ബിഷന്‍ സിങ് ബേദിയുടെ 266 വിക്കറ്റ് നേട്ടത്തെയാണ് ഇശാന്ത് മറികടന്നത്. അനില്‍ കുംബ്ലെ(619), കപില്‍ ദേവ്(434), ഹര്‍ഭജന്‍ സിങ്(417), ആര്‍ അശ്വിന്‍(342), സഹീര്‍ ഖാന്‍(311) എന്നിവരാണ് ഇശാന്തിന് മുന്നിലുള്ളവര്‍.

Story first published: Sunday, December 30, 2018, 14:39 [IST]
Other articles published on Dec 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+