Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഫ്‌ളോപ്പായതില്‍ അതിശയമില്ല! ടീമില്‍ ഇടം കിട്ടാനുള്ള അടവാണിത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണ്‍. ഏതു രാജ്യത്ത് ടീം പര്യടനം നടത്തിയാലും അവിടെയെല്ലാം അതിശയിപ്പിക്കുന്ന ഫാന്‍സാണ് അദ്ദേഹത്തിനുള്ളത്. ടീമിലെ സ്ഥിരാംഗം അല്ലാതിരുന്നിട്ടു പോലും സഞ്ജുവിനു ഇത്രയേറെ ഫാന്‍സിനെ ലഭിച്ചത് അവിശ്വസനീയം തന്നെയാണ്.

1

എന്നാല്‍ ഫാന്‍സ് മാത്രമല്ല കുറച്ചൊക്കെ ഹേറ്റേഴ്‌സും താരത്തിനുണ്ട്. അവരെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ തല പൊക്കുകയും ചെയ്തിരിക്കുകയാണ്. ബിസിസിഐ പങ്കുവച്ച ഒരു റാപ്പിഡ് ഫയര്‍ ചോദ്യോത്തര വീഡിയോയാണ് ഇതിനു കാരണം. ഇതില്‍ തന്റെ പ്രിയപ്പെട്ട കായിക വ്യക്തിത്വത്തെക്കുറിച്ച് സഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

2

ഇഷ്ടപ്പെട്ട കായിക വ്യക്തിത്വങ്ങള്‍ പലരുമുണ്ട്. അതിലൊരാള്‍ തീര്‍ച്ചയായിട്ടും മുന്‍ നായകന്‍ എംഎസ് ധോണിയാണെന്നായിരുന്നു സഞ്ജു സാംസണിന്റെ മറുപടി. ഇതാണ് ഹേറ്റേഴ്‌സ് ആയുധമാക്കിയിരിക്കുന്നത്. നിരവധി പേരാണ് ട്വിറ്റളിലൂടെ താരത്തെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.
സഞ്ജു സാംസണ്‍ ഫ്‌ളോപ്പായി മാറിയതില്‍ ഒരു അതിശയവുമില്ലെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
തന്റെ ക്രിക്കറ്റ് വ്യക്തിത്വത്തെ മാത്രമേ സഞ്ജു സാംസണ്‍ പിന്തുടരാറുള്ളൂവെന്നും ക്രിക്കറ്ററാല്ലാത്തയാളെ പിന്തുടരുന്നില്ലെന്നും പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഒരു പ്രതികരണം.

IND vs ZIM: ഫിനിഷറാവാന്‍ സഞ്ജു! ഈ റോള്‍ ഏറ്റവും ബെസ്റ്റ്, കാരണങ്ങളറിയാം

3

സഞ്ജു സാംസണിനു നാക്ക് പിഴച്ചതാണോയെന്നായിരുന്നു പരിഹാസരൂപേണ ഒരു യൂസറുടെ ചോദ്യം.

വിലക്ക് നേരിടുകയെന്നത് സ്‌പോര്‍ട്‌സല്ലെന്നു മറ്റൊരു യൂസര്‍ കുറിച്ചു.
ഇതു എംഎസ് ധോണി പണം മുടക്കിയ അഭിമുഖമാണെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

4

ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാനുള്ള സഞ്ജു സാംസണിന്റെ പുതിയ അടവാണിത്. ഒരു താരത്തെ പുകഴ്ത്തിയാല്‍ അതു ലഭിക്കുമെന്നാണ് കരുതുന്നതന്നു ഒരു യൂസര്‍ പരിഹസിച്ചു.
സഞ്ജു സാംസണിനെ ഇതു പറയാന്‍ ആരോ നിര്‍ബന്ധിച്ചതാണ്. അദ്ദേഹത്തിനു പ്രിയപ്പെട്ട കായിക വ്യക്തിത്വം രോഹിത് ശര്‍മയാണെന്നായിരുന്നു ഒന്നു ട്വീറ്റ്.
ഈ കാരണത്താലാണ് സഞ്ജു സാംസണിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

5

ഇതുകൊണ്ടാണ് ഐപിഎല്ലില്‍ മുമ്പ് രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും വിലക്കിയതെന്നു ഒരു യൂസര്‍ പരിഹസിച്ചു.
ഇതു എംഎസ് ധോണി പണം നല്‍കി ചെയ്യിച്ചതാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു. വാതുവയ്പ്പിനെ സ്‌പോര്‍ട്‌സെന്നു വിളിക്കാമോയെന്നായിരുന്നു ഒരു പ്രതികരണം.

Story first published: Wednesday, August 17, 2022, 13:52 [IST]
Other articles published on Aug 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+