Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: പുത്തന്‍ ജഴ്‌സി, പുതുക്കിയ പ്രചോദനം- പുതിയ ജഴ്‌സി പുറത്തിറക്കി ധവാന്‍

ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ പുതിയൊരു ലുക്കിലായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആരാധകര്‍ക്കു കാണാനാവുക. ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കിയിരിക്കുകയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. വര്‍ഷങ്ങളായി കണ്ടുവരുന്ന ജഴ്‌സിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ജഴ്‌സിയാണ് ഇനി ടീം ഇന്ത്യ ധരിക്കുക. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയാണ് ധവാന്‍ ടീമിന്റെ പുതിയ ജഴ്‌സിയില്‍ ആരാധകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

1

1970കളിലെ ടീമിന്റെ ജഴ്‌സിയെ അനുസ്മരിപ്പിക്കുന്ന നിറത്തിലുള്ള ജഴ്‌സിയാണ് ഇന്ത്യ ഇനി അണിയുക. സ്ഥിമരമായി ധരിച്ചുകൊണ്ടിരുന്ന സ്‌കൈ ബ്ലൂ നിറത്തില്‍ നിന്നുള്ള ഒരു മാറ്റം കൂടിയാണ് പുതിയ ജഴ്‌സി. നേവി ബ്ലൂ നിറത്തിലുള്ള പുതിയ ജഴ്‌സിയുടെ സ്‌പോണ്‍സര്‍മാര്‍ എംപിഎല്‍ സ്‌പോര്‍ട്‌സാണ്. നൈക്കിയുടെ പകരക്കാരായാണ് എംപിഎല്‍ ബിസിസിഐയുടെ പുതിയ കിറ്റ് സ്‌പോണ്‍സര്‍മാരായി മാറിയത്.

പുതിയ ജഴ്‌സി, പുതുക്കിയ പ്രചോദനം, റെഡി ടു ഗോ എന്ന കുറിപ്പോടെയായിരുന്നു ധവാന്‍ ഇന്ത്യയുടെ പുത്തന്‍ ജഴ്‌സി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ഈ മാസം 17നായിരുന്നു എംപിഎല്‍ ബിസിസിഐയുടെ പുതിയ കിറ്റ് സ്‌പോണ്‍സര്‍മാരായി മാറിയത്. 120 കോടി രൂപയോടൊപ്പം വരുമാനത്തിന്റെ ഓഹരി കൂടി ഉള്‍പ്പെടുത്തി ബിസിസിഐയുമായി മൂന്നു വര്‍ഷത്തെ കരാറാണ് എംപിഎല്‍ ഒപ്പുവച്ചത്. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്കൊപ്പം അണ്ടര്‍ 19 ക്രിക്കറ്റ് ടീമുകളുടെയും ജഴ്‌സി ഇനി എംപിഎല്‍ നല്‍കും.

ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനാണ് ഇന്ത്യ എത്തിയിരിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമും ആദ്യം ഏറ്റുമുട്ടുന്നത്. പിന്നീട് മൂന്നു ടി20കളും നാലു ടെസ്റ്റുകളും കൂടി ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും.

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ മല്‍സരക്രമം

ആദ്യ ഏകദിനം- നവംബര്‍ 27
രണ്ടാം ഏകദിനം- നവംബര്‍ 29
മൂന്നാം ഏകദിനം- ഡിസംബര്‍ 2
ആദ്യ ടി20- ഡിസംബര്‍ 4
രണ്ടാം ടി20- ഡിസംബര്‍ 6
മൂന്നാം ടി20- ഡിസംബര്‍ 8
ആദ്യ ടെസ്റ്റ്- ഡിസംബര്‍ 17-21 (അഡ്‌ലെയ്ഡ്)
രണ്ടാം ടെസ്റ്റ്- ഡിസംബര്‍ 26-30 (മെല്‍ബണ്‍)
മൂന്നാം ടെസ്റ്റ്- ജനുവരി 7-11 (സിഡ്‌നി)
നാലാം ടെസ്റ്റ്- ജനുവരി 15-19 (ബ്രിസ്ബണ്‍)

Story first published: Tuesday, November 24, 2020, 18:39 [IST]
Other articles published on Nov 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+