IND vs WI: അടുത്ത പരമ്പരയില്‍ ടീമില്‍ നിന്നും ആരെ പുറത്താക്കും? രോഹിത് എല്ലാം തീരുമാനിച്ചു
സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേറ്റ സമ്പൂര്‍ണ പരാജയത്തോടെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ അഴിച്ചുപണി ഉറപ്പായിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ അടുത്തതായി കളിക്കുന്നത്. ഈ പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്തു തിരിച്ചെത്തും. ഫിറ്റ്‌നസ് പ്രശ്‌നം കാരണം സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്നു കെഎല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്.

പക്ഷെ രാഹുലിന്റെ ക്യാപ്റ്റന്‍സി വലിയ ദുരന്തമായി മാറുകയും ചെയ്തു. ഈ പരമ്പരയില്‍ ഫ്‌ളോപ്പായി മാറിയ ചിലരെ വിന്‍ഡീസുമായുള്ള പരമ്പരയില്‍ ഇന്ത്യ ഒഴിവാക്കുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ ആരാവുമെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20, ഏകദിന പരമ്പരകളില്‍ സ്ഥാനം നഷ്ടമാവുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുന്ന താരം. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിര അമ്പെ പരാജയമായിരുന്നു. ശ്രേയസുള്‍പ്പെടെയുള്ളവരുടെ മോശം പ്രകടനമായിരുന്നു ഇതിനു കാരണം. ബാറ്റിങില്‍ ഒരു ഇംപാക്ടും പരമ്പരയില്‍ സൃഷ്ടിക്കാന്‍ ശ്രേയസിനായില്ല.
മോശമല്ലാത്ത തുടക്കങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചെങ്കിലും ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ വളരെ അനായാസമാണ് ശ്രേയസ് വിക്കറ്റ് കളഞ്ഞുകുളിച്ചത്. വ്യക്തമായ പ്ലാനോടെയായിരുന്നു സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ താരത്തിനെതിരേ പന്തെറിഞ്ഞത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേയുള്ള ശ്രേയസിന്റെ വീക്ക്‌നെസാണ് സൗത്താഫ്രിക്ക ശരിക്കും മുതലാക്കിയത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാറ്റിങില്‍ നാലാം നമ്പര്‍ പൊസിഷന്‍ ഇന്ത്യയുടെ വലിയ തലവേദനയായി തുടരുകയാണ്. ഈ കുറവ് നികത്താന്‍ ഏറ്റവും അനുയോജ്യനായ താരമാണ് ശ്രേയസ് അയ്യരെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. തുടക്കത്തില്‍ അദ്ദേഹം ഈ പ്രതീക്ഷ കാക്കുന്ന പ്രകടനം നടത്തിയെങ്കിലും ഇപ്പോള്‍ ഈ റോളില്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അതുകൊണ്ടു തന്നെ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരന്വരയില്‍ വീണ്ടും ശ്രേയസിനെ കളിപ്പിച്ച് റിസ്‌കെടുക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു താല്‍പ്പര്യമുണ്ടാവില്ല. ശ്രേയസിനു പകരം നാലാം നമ്പര്‍ റോള്‍ സൂര്യകുമാര്‍ യാദവിനു നല്‍കാനാണ് രോഹിത് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐപിഎല്ലില്‍ ഏറെക്കാലം മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിച്ചതിനാല്‍ തന്നെ സൂര്യകുമാര്‍ യാദവിനെ രോഹിത് ശര്‍മയ്ക്കു നന്നായി അറിയാം. മുംബൈ ടീമില്‍ അദ്ദേഹത്തിനു ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാള്‍ കൂടിയാണ് സൂര്യ.

മുംബൈയ്ക്കു വേണ്ടി നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ താരം മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.പുതിയ സീസണിലെ ഐപിഎല്ലിനു മുമ്പ് മുംബൈ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാള്‍ കൂടിയാണ് സൂര്യ.
സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. മൂന്നാമത്തെയും മല്‍സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയപ്പോള്‍ 39 റണ്‍സ് സൂര്യ നേടിയിരുന്നു. 32 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായി മൂന്നു വീതം ഏകദിനങ്ങളിലും ടി20കളിലുമാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. നേരത്തേ തിരുവനന്തപുരമുള്‍പ്പെടെ ആറു വേദികളിലായിയുന്നു മല്‍സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ രാജ്യത്തു കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏകദിന പരമ്പര അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലും ടി20 പരമ്പര കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലുമായിരിക്കും.
ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്. ഫെബ്രുവരി ആറ്, ഒമ്പത്, 11 തിയ്യതികളിലായിരിക്കും ഏകദിനങ്ങള്‍. ടി20 മല്‍സരങ്ങള്‍ 16, 18, 20 തിയ്യതികളിലാണ്. വിന്‍ഡീസ് ടീം ഫെബ്രുവരി ഒന്നിനു ഇന്ത്യയിലെത്തും. മൂന്നു ദിവസത്തെ ക്വാറന്റീനു ശേഷം നാലിന് അവര്‍ പരിശീലനത്തിന് ഇറങ്ങും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications