Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ഭാവി... ഇനിയും കളിക്കുമോ? ഗാംഗുലിയുടെ പ്രതികരണം, ആദ്യം അതറിയട്ടെ

ദില്ലി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ നായകനായ എംഎസ്‌ധോണിയുടെ ഭാവിയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുത്തിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ നിന്നും ധോണി സ്വയം പിന്‍മാറുകയായിരുന്നു.

ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പുതിയ ബിസിസിഐ മേധാവിയായ സൗരവ് ഗാംഗുലി. ഈ മാസം 23നാണ് ദാദ ഔദ്യോഗികമായി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

അവരുമായി സംസാരിക്കും

അവരുമായി സംസാരിക്കും

ധോണിയുടെ ഭാവിയെക്കുറിച്ച് ദേശീയ സെക്ഷന്‍ കമ്മിറ്റിയുമായി താന്‍ സംസാരിക്കുമെന്നും അതിനുശേഷം ഈ വിഷയത്തില്‍ മറുപടി പറയാമെന്നുമാണ് ഗാംഗുലിയുടെ പ്രതികരണം.
ഈ മാസം 24ന് സെലക്ടര്‍മാരുമായി നേരില്‍ കാണുന്നുണ്ട്. ധോണിയുടെ ഭാവിയെക്കുറിച്ച് അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് ആദ്യമറിയട്ടെ. അതിനു ശേഷം മാത്രമേ തനിക്കു എന്തെങ്കിലും പറയാനാവൂയെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ ആഗ്രഹം

ധോണിയുടെ ആഗ്രഹം

സെലക്ടര്‍മാരുടെ അഭിപ്രായം മാത്രമല്ല ധോണിയുടെ ആഗ്രഹം കൂടി അറിയാന്‍ താന്‍ ശ്രമിക്കുമെന്നു ഗാംഗുലി വ്യക്തമാക്കി. ധോണിയുമായും ഭാവി പദ്ധതികളെക്കുറിച്ച് താന്‍ സംസാരിക്കും. ഇതുവരെ ചിത്രത്തില്‍ താനില്ലായിരുന്നു. അതിനാല്‍ എല്ലാ കാര്യങ്ങളിലും അത്ര വ്യക്തതയില്ല. ഇപ്പോള്‍ ഇതേക്കുറിച്ചെല്ലാം കൂടുതലറിയാനും തീരുമാനമെടുക്കാനുമുള്ള പൊസിഷനില്‍ താനെത്തിക്കഴിഞ്ഞു. ഇനി മുന്നോട്ടുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ഗാംഗുലി പറഞ്ഞു.

അരങ്ങേറ്റം ഗാഗുലിക്കു കീഴില്‍

അരങ്ങേറ്റം ഗാഗുലിക്കു കീഴില്‍

ധോണി ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറുമ്പോള്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്നു ഗാംഗുലി. അതുകൊണ്ടു തന്നെ ഇരുവരുമായും നല്ല അടുപ്പമാണുളളത്.
ലോകകപ്പിനു ശേഷം ടീമില്‍ നിന്നും മാറിനില്‍ക്കുന്ന ധോണി ഈ മാസം 24ന് ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും തിരിച്ചെത്തുമോയെന്ന കാര്യം സംശയത്തിലാണ്.

Story first published: Thursday, October 17, 2019, 15:28 [IST]
Other articles published on Oct 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+