Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ മനപ്പൂര്‍വ്വം തോറ്റിട്ടില്ല... ആരോപണം തള്ളി സ്റ്റോക്‌സ്

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം നടന്ന ഐസിയുടെ ഏകദിന ലോകകപ്പില്‍ തങ്ങള്‍ക്കെതിരേ ഇന്ത്യ ജയിക്കാന്‍ ശ്രമം നടത്തിയില്ലെന്ന് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് തന്റെ പുസ്തകത്തില്‍ കുറിച്ചിരുന്നു. ഓണ്‍ ഫയറെന്ന പുസ്‌കത്തിലാണ് സ്റ്റോക്‌സ് ഈ പരാമര്‍ശം നടത്തിയത്. രോഹിത് ശര്‍മ- വിരാട് കോലി സഖ്യത്തിന്റെ പ്രകടനത്തില്‍ ദുരൂഹത തോന്നിയതായും എംഎസ് ധോണി ടീമിനെ ജയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നുമായിരുന്നു സ്റ്റോക്‌സിന്റെ വാക്കുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഈ അഭിപ്രായം പ്രകടനം ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ പാകിസ്താന്റെ മുന്‍ താരം സിക്കന്ദര്‍ ഭക്ത് ഇന്ത്യക്കെതിരേ രംഗത്തുവന്നിരുന്നു. പാകിസ്താനെ ലോകകപ്പില്‍ നിന്നും പുറത്താക്കുന്നതിനു വേണ്ടി ഇന്ത്യ മനപ്പൂര്‍വ്വം ഇംഗ്ലണ്ടിനോടു തോറ്റു കൊടുത്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിനു മറുപടിയുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ് സ്റ്റോക്‌സ്.

വാക്കുകള്‍ വളച്ചൊടിച്ചു

ലോകകപ്പില്‍ തങ്ങള്‍ക്കെതിരായ കളിയില്‍ ഇന്ത്യ മനപ്പൂര്‍വ്വം തോല്‍വി സമ്മതിക്കുകയായിരുന്നുവെന്നു താന്‍ പറഞ്ഞിട്ടില്ലെന്നു സ്റ്റോക്‌സ് വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും സ്റ്റോക്‌സ് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കുകയായിരുന്നുവെന്ന് താന്‍ പറഞ്ഞതായി നിങ്ങള്‍ക്കു പുസ്‌കത്തില്‍ എവിടെയും കാണാന്‍ കഴിയില്ല. കാരണം താന്‍ അങ്ങനെയൊരിക്കലും പറഞ്ഞിട്ടില്ല. ഇതിനെയാണ് വാക്കുകള്‍ വളച്ചൊടിക്കുകയെന്നോ, ക്ലിക്ക് ബെയ്‌റ്റെന്നോ പറയുന്നതെന്ന് സ്റ്റോക്‌സ് ട്വീറ്റ് ചെയ്തു.

സിക്കന്തറിന്റെ ആരോപണം

സ്റ്റോക്‌സിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ഇന്ത്യക്കെതിരേ സിക്കന്തര്‍ ഭക്ത് കടുത്ത ആരോപണങ്ങളുന്നയിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ നിന്നും പാകിസ്താനെ പുറത്താക്കാന്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കുകയായിരുന്നുവെന്ന് ബെന്‍ സ്‌റ്റോക്‌സ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു. നമ്മള്‍ ഇതു നേരത്തേ പ്രവചിച്ചിരുന്നുവെന്നായിരുന്നു സിക്കന്ദര്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനൊപ്പം ലോകകപ്പില്‍ പാകിസ്താനെതിരേ ചില ഗൂഢാലോചനകള്‍ നടന്നുവെന്ന് പാകിസ്താനിലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ താന്‍ പറയുന്ന വീഡിയോയും അദ്ദേഹം പുറത്തു വിട്ടിരുന്നു. പാകിസ്താന്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കളിക്കുന്നത് തടയാന്‍ ഇന്ത്യ ലോകകപ്പില്‍ ഇംഗ്ലണ്ടിനോടു മനപ്പൂര്‍വ്വം തോറ്റു കൊടുക്കുകയായിരുന്നുവെന്നായിരുന്നു വീഡിയോയില്‍ സിക്കന്ദറിന്റെ ആരോപണം.

പുസ്തകത്തിലെ പരാമര്‍ശം

ഇന്ത്യയുമായുള്ള മല്‍സരത്തെക്കുറിച്ച് മാത്രമല്ല ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മറ്റു കളികളെക്കുറിച്ചും സ്‌റ്റോക്‌സ് ഓണ്‍ ഫയറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു-
ഇന്ത്യക്കു 11 ഓവറില്‍ ജയിക്കാന്‍ 112 റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ ശേഷമുള്ള എംഎസ് ധോണിയുടെ ബാറ്റിങ് വിചിത്രമായി തോന്നി. സിക്‌സറുകളേക്കാള്‍ സിംഗിളുകള്‍ നേടാനാണ് അദ്ദേഹം ശ്രമിച്ചത്. ഇന്ത്യക്കു മല്‍സരത്തില്‍ ജയിക്കാന്‍ കഴിയുമായിരുന്നു.
ധോണിയില്‍ നിന്നോ ബാറ്റിങ് പങ്കാളിയായ കേദാര്‍ ജാദവില്‍ നിന്നോ ഇന്ത്യയെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും കണ്ടില്ല. ജയം സാധ്യമെന്നു തോന്നിയാല്‍ ഏതറ്റം വരെയും പോവണമെന്നതാണ് തന്റെ രീതി. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങും ദുരൂഹമായി തോന്നി. ഇംഗ്ലീഷ് ബൗളര്‍മാരുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് അറിയാം. പക്ഷെ ഇന്ത്യയുടെ ബാറ്റിങ് വളരെ വിചിത്രമായാണ് തനിക്കു തോന്നയത്.

Story first published: Friday, May 29, 2020, 10:53 [IST]
Other articles published on May 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+