ഗെയ്‌ലിനെ പൂട്ടാന്‍ അറിയാം, തന്ത്രം വെളിപ്പെടുത്തി ഹര്‍ഭജന്‍... വാര്‍ണര്‍ കൂടുതല്‍ അപകടകാരി
മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ ബൗളര്‍മാരുടെ പേടിസ്വപ്‌നമാണ് യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. എന്നാല്‍ ഗെയ്‌ലിനെ തനിക്കു ഭയമില്ലെന്നും എങ്ങനെ ഔട്ടാക്കണമെന്ന് തനിക്ക് അറിയാമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഐപിഎല്ലില്‍ നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ഗെയ്ല്‍ എങ്കില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് ഭാജി പന്തെറിയുന്നത്.
നിലവില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായ ഗെയ്ല്‍ പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. 2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരേയാണ് 66 പന്തില്‍ 175 റണ്‍സ് വാരിക്കൂട്ടി ഗെയ്ല്‍ റെക്കോര്‍ഡിട്ടത്.

ഗെയ്‌ലിന്റെ വീക്ക്‌നെസ് തനിക്കു നന്നായി അറിയാമെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യാല്‍ ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
ആരെങ്കിലും വേഗത്തില്‍ ബൗള്‍ ചെയ്യുകയാണെങ്കില്‍ ഗെയ്ല്‍ സിക്‌സറുകള്‍ അടിച്ചുകൊണ്ടിരിക്കും. എന്നാല്‍ വേഗം കുറച്ചാണ് ബൗളിങെങ്കില്‍ അദ്ദേഹം ഷോട്ട് കളിക്കാന്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങും. ഇങ്ങനെ കളിക്കുന്നതില്‍ ഗെയ്ല്‍ അത്ര കേമനല്ല. ഈ തന്ത്രമാണ് ഗെയ്‌ലിനെതിരേ പരീക്ഷിക്കാറുള്ളത്. കരിയറില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം തനിക്കു വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെന്നും ഭാജി പറഞ്ഞു.

ഗെയ്‌ലിനേക്കാള്‍ അപകടകാരിയായ ബാറ്റ്‌സ്മാനായി തനിക്കു തോന്നിയിട്ടുള്ളത് സണ്‍റൈേേസഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണെന്നു ഹര്‍ഭജന്‍ വെളിപ്പെടുത്തി.
വാര്‍ണര്‍ വളരെ മികച്ച രീതിയില്‍ ബാക്ക് ഫൂട്ടില്‍ ഷോട്ട് കളിക്കുന്ന താരമാണ്. സ്വീപ്പ് ഷോട്ടുകളും അദ്ദേഹം അനായാസം കളിക്കും. കവറിനു മുകളിലൂടെയും ക്രീസിന് പുറത്തേക്ക് ഇറങ്ങിയുമെല്ലാം വാര്‍ണര്‍ ഷോട്ട് പായിക്കും. ഗെയ്‌ലിനേക്കാള്‍ കൂടുതല്‍ ഷോട്ടുകള്‍ കൈവശമുള്ളത് വാര്‍ണര്‍ക്കാണെന്നും ഭാജി പറഞ്ഞു.

ഗെയ്‌ലിനെതിരേ പവര്‍പ്ലേകളില്‍ ഒരുപാട് ബൗള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് അത്ര നന്നായി സ്വീപ്പ് ഷോട്ട് കളിക്കാന്‍ അറിയില്ല. മിഡ് ഓണിന് മുകളിലൂടെ ഷോട്ട് കളിക്കുന്നതിലും ഗെയ്ല്‍ അത്ര കേമനല്ല. എന്നാല്‍ വാര്‍ണര്‍ എവിടേക്കു വേണമെങ്കിലും, ഏതു തരത്തിലുള്ള ഷോട്ടും കളിക്കും.
അതിനാല്‍ തന്നെ ബൗളിങ് വേഗത്തില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ അദ്ദേഹത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയൂ. വാര്‍ണര്‍ക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരഭാഷ, കണ്ണുകള്‍ തമ്മിലുള്ള കോണ്‍ടാക്ട് എല്ലാം ശരിയായി വരണം. ഭയത്തോടെയാണ് ബൗള്‍ ചെയ്യുന്നതെന്ന് ഒരിക്കലും വാര്‍ണര്‍ അറിയാന്‍ ഇട വരുത്തരുതെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications