Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T2o World Cup 2022: ലോകകപ്പിന് മുമ്പ് ഫുഡ് ഡെലിവറി ബോയ്, ഇന്ന് രാഹുലിന്റെ വിക്കറ്റെടുത്ത താരം

ട്വന്റി-20 ലോകകപ്പിന് ഇന്ത്യ ഗംഭീര തുടക്കം തന്നെയാണ് കുറിച്ചിരിക്കുന്നത്. ആദ്യ കളിയില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഐതിഹാസിക വിജയം നേടിയപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനേയും പരാജയപ്പെട്ടുത്തി ഇന്ത്യ. ആദ്യ മത്സരത്തില്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം മത്സരത്തില്‍ കോലിയ്‌ക്കൊപ്പം നായകന്‍ രോഹിത് ശര്‍മയും സൂര്യ കുമാര്‍ യാദവും കൂടി അര്‍ധ സെഞ്ചുറി നേടി.

എന്നാല്‍ പാക്കിസ്ഥാനെതിരേയും നെതര്‍ലാന്‍ഡ്‌സിനെതിരേയും തിളങ്ങാനാകാതെ പോയ താരമാണ് ഇന്ത്യയുടെ ഓപ്പണര്‍ കെഎല്‍ രാഹുല്‍ രാഹുല്‍. ലോകകപ്പില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് രാഹുല്‍. ലോകകപ്പിന് മുമ്പുള്ള മത്സരങ്ങളില്‍ ഫോമിലുണ്ടായിരുന്ന രാഹുലിന് ലോകകപ്പില്‍ രണ്ട് മത്സരത്തിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

രണ്ട് വര്‍ഷം മുമ്പ്

നെതര്‍ലാന്‍ഡ്‌സിനായി രാഹുലിന്റെ വിക്കറ്റെടുത്തത് പോള്‍ വാന്‍ മീക്കെറന്‍ ആയിരുന്നു. രണ്ട് വര്‍ഷം മുമ്പ് നടക്കേണ്ടതായിരുന്നു ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ അരങ്ങേറുന്ന ലോകകപ്പ്. അപ്രതീക്ഷിതമായി കടന്നു വരികയും ലോകത്തെ തന്നെ നിശ്ചലമാക്കുകയും ചെയ്ത കൊറോണയാണ് ലോകകപ്പ് വൈകാന്‍ കാരണമായത്. ഈ സമയത്ത് ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറേണ്ടിയിരുന്ന നെതര്‍ലാന്‍ഡ്‌സ് താരങ്ങളില്‍ പലര്‍ക്കും മറ്റ് ജോലികള്‍ ചെയ്യേണ്ടി വന്നിരുന്നു.

Also Read:T20 World Cup 2022: പാക് തോല്‍വികളല്ല, ഇന്ത്യന്‍ മുന്നേറ്റമാണ് അക്തറിന്റെ പ്രശ്‌നം!

ഊബര്‍ ഈറ്റ്‌സ് ഡ്രൈവർ

ഊബര്‍ ഈറ്റ്‌സ് ഡ്രൈവറായിട്ടായിരുന്നു താരം ജോലി ചെയ്തിരുന്നത്. എന്നാല്‍ താരം ഒരു പരാതികളുമില്ലാതെ ഈ ജോലി ചെയ്തു. ഒരു ട്വീറ്റിന് മറുപടി നല്‍കുമ്പോള്‍ മാത്രമാണ് പലരും ഇക്കാര്യം അറിയുന്നത് പോലും. 2020 ല്‍ നവംബറില്‍ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയുടെ ട്വീറ്റിന് മറുപടി നല്‍കിയാണ് താരം തന്റെ ജോലിയെക്കുറിച്ച് സംസാരിച്ചത്.

''ഇന്ന് ഞാന്‍ ക്രിക്കറ്റ് കളിക്കേണ്ടിയിരുന്നതാണ്. ഞാനിപ്പോള്‍ ശൈത്യകാലത്തെ അതിജീവിക്കാന്‍ ഊബര്‍ ഈറ്റ്‌സില്‍ ഡെലിവറി ചെയ്യുകയാണ്. കാര്യങ്ങള്‍ മാറിമറയുന്നത് തമാശയാണ്. ചിരിച്ചു കൊണ്ടിരിക്കൂ'' എന്നായിരുന്നു താരത്തിന്റെ മറുപടി. 2013 ല്‍ തന്റെ 20-ാം വയസിലാണ് പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അന്ന് മുതല്‍ തന്നെ ഡച്ച് ടീമിലെ സ്ഥിരം സാന്നിധ്യമാണ് താരം. തങ്ങളെ പോലുള്ള അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള അവസരമാണിതെന്ന് തനിക്ക് ബോധ്യമുണ്ടെന്നാണ് മീര്‍ക്കീന്‍ ലോകകപ്പിനെക്കുറിച്ച് പറയുന്നത്.

 വിജയം

അതേസമയം നെതര്‍ലാന്‍ഡ്‌സിനെതിരെ ഇന്ത്യ 56 റണ്‍സിനാണ് വിജയം നേടിയത്. ഇന്ത്യയ്ക്കായി നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യ കുമാര്‍ യാദവ് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 35 പന്തുകൡ നിന്നും 53 റണ്‍സാണ് രോഹിത് നേടിയത്. കോലിയാകട്ടെ 44 പന്തില്‍ 62 റണ്‍സ് നേടി തന്റെ ഫോം തുടര്‍ന്നു. 25 പന്തുകൡ നിന്നും 51 റണ്‍സാണ് സൂര്യ കുമാര്‍ യാദവ് നേടിയത്. അതേസമയം ഒമ്പത് റണ്‍സ് മാത്രമാണ് കെഎല്‍ രാഹുല്‍ നേടിയത്. 179 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

അടുത്ത മത്സരം

മറുപടി ബാറ്റിംഗിന് ഇറങ്ങിയ നെതര്‍ലാന്‍ഡ്‌സിന് 123 റണ്‍സ് മാത്രമാണ് നേടാനായത്. 20 റണ്‍സെടുത്ത ചിം പ്രിംഗിള്‍ ആണ് ടീമിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. ഞായറാഴ്ച ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. രണ്ട് മത്സരങ്ങള്‍ ജയിച്ച് നാല് പോയന്റുകളുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

Story first published: Friday, October 28, 2022, 16:38 [IST]
Other articles published on Oct 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+