Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന ക്രിക്കറ്റിലേക്ക് ഇനി നേപ്പാളും... അരങ്ങേറ്റം നെതര്‍ലാന്‍ഡ്‌സിനെതിരേ

കാഠ്മണ്ഡു: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നേപ്പാളിന്റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങി. ഈ വര്‍ഷമാദ്യം ഐസിസിയുടെ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ കളിച്ചതോടെയാണ് നേപ്പാളിന് ഏകദിന പദവി ലഭിച്ചത്. നെതര്‍ലാന്‍ഡ്‌സിനെതിരേയാണ് നേപ്പാള്‍ തങ്ങളുടെ കന്നി ഏകദിന മല്‍സരം കളിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനായിരിക്കും മല്‍സരം.

1

രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയിലാണ് നേപ്പാളും ഡച്ച് ടീമും ഏറ്റുമുട്ടുക. രണ്ടു മല്‍സരങ്ങളും നെതര്‍ലാന്‍ഡ്‌സില്‍ തന്നെയാണ് നടക്കുകയെങ്കിലും വേദി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഏകദിന പരമ്പയ്ക്ക് മുമ്പ് നേപ്പാളും നെതര്‍ലാന്‍ഡ്‌സും ട്വന്റി20 പരമ്പരയും കളിക്കുന്നുണ്ട്. ലോര്‍ഡ്‌സില്‍ ജൂലൈ 29നാണ് ആദ്യ മല്‍സരം.

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിലാണ് നേപ്പാളും നെതര്‍ലാന്‍ഡ്‌സും അവസാനമായി ഏറ്റുമുട്ടിയത്. 2018 മാര്‍ച്ചില്‍ സിംബാബ്‌വെയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലെ ഏഴാംസ്ഥാനക്കാരെ കണ്ടെത്താനുള്ള മല്‍സരത്തിലായിരുന്നു ഇത്. ഈ കളിയില്‍ നെതര്‍ലാന്‍ഡ്‌സ് 45 റണ്‍സിന് നേപ്പാളിനെ തകര്‍ത്തുവിട്ടിരുന്നു.

Story first published: Thursday, May 24, 2018, 15:32 [IST]
Other articles published on May 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+