Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ നേപ്പാള്‍ വിപ്ലവം!! ലോക റെക്കോര്‍ഡിട്ട് ഖാട്ക... കോലിക്കും ഗെയ്‌ലിനും തല കുനിക്കാം

സിംഗപ്പൂര്‍: ലോക ക്രിക്കറ്റ് ഭൂപടത്തില്‍ അഭിമാനിക്കാന്‍ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ടീമായിരുന്നു നേപ്പാള്‍. എന്നാല്‍ നേപ്പാള്‍ ഇനി പഴയ നേപ്പാളല്ല. പുതിയ ലോക റെക്കോര്‍ഡ് തന്നെ കുറിച്ചാണ് നേപ്പാളും തങ്ങുടെ ക്രിക്കറ്റിലെ മികവ് ലോകത്തിനു കാണിച്ചു കൊടുത്തത്.

ഇതിനു വഴിയൊരുക്കിയതാവട്ടെ ടീമിന്റെ നായകനും. ടി20 ക്രിക്കറ്റിലെ ക്യാപ്റ്റന്‍ പരസ് ഖാട്കയാണ് ഇപ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ ഹീറോയായി മാറിയിരിക്കുന്നത്. സിംഗപ്പൂരിനെതിരേ ശനിയാഴ്ച നടന്ന കളിയിലെ വീരോചിത ഇന്നിങ്‌സാണ് അദ്ദേഹത്തെ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചത്.

ടി20യില്‍ സെഞ്ച്വറി

ടി20യില്‍ സെഞ്ച്വറി

അന്താരാഷ്ട്ര ടി20യില്‍ റണ്‍ ചേസില്‍ സെഞ്ച്വറി നേടിയ ലോകത്തിലെ തന്നെ ആദ്യത്തെ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡാണ് ഖാട്ക തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. സിഗപ്പൂരില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ആതിഥേയരായ സിംഗപ്പൂരിനെതിരേയുള്ള കളിയിലായിരുന്നു താരത്തിന്റെ ഗംഭീര പ്രകടനം.
ലോക റെക്കോര്‍ഡ് മാത്രമല്ല ഖാട് കളിയില്‍ കുറിച്ചത്. ടി20യില്‍ നേപ്പാളിനു വേണ്ടി സെഞ്ച്വറി നേടിയ ആദ്യ താരമായും അദ്ദേഹം മാറി.

അപരാജിത ഇന്നിങ്‌സ്

അപരാജിത ഇന്നിങ്‌സ്

ടീമിന്റെ ഓപ്പണര്‍ കൂടിയായ ഖാട്ക പുറത്താവാതെ 106 റണ്‍സാണ് കളിയില്‍ അടിച്ചെടുത്തത്. വെറും 52 പന്തില്‍ ഒമ്പത് കൂറ്റന്‍ സിക്‌സറുകളും ഏഴു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
വെറും 49 പന്തുകളിലാണ് ഖാട്ക തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടി20യില്‍ ഒരു ഏഷ്യന്‍ ക്യാപ്റ്റന്റെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറി കൂടിയാണിത്.

സ്മിത്ത്, ഗെയ്ല്‍ പിന്നില്‍

സ്മിത്ത്, ഗെയ്ല്‍ പിന്നില്‍

ടി20യില്‍ നേരത്തേ റണ്‍ചേസില്‍ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് നെതര്‍ലാന്‍ഡ്‌സ് നായകന്‍ പീറ്റര്‍ സീലറുടെ പേരിലായിരുന്നു. 12 ദിവസങ്ങള്‍ക്കു മുമ്പ് സ്‌കോട്ട്‌ലാന്‍ഡിനെതിരേ നടന്ന കളിയില്‍ നെതര്‍ലാന്‍ഡ്‌സ് രണ്ടാമത് ബാറ്റ് ചെയ്യവെ പുറത്താവാതെ 96 റണ്‍സാണ് അദ്ദേഹം നേടിയത്.
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് 2015ല്‍ ഇംഗ്ലണ്ടിനെതിരേ 90ഉം വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 2009ല്‍ ഓസ്‌ട്രേലിയക്കെതിരേ 88ഉം റണ്‍സ് നേടിയിരുന്നു. ഈ ലിസ്റ്റില്‍ ഇന്ത്യന്‍ നായകനും റണ്‍ചേസില്‍ ഹീറോയുമായ വിരാട് കോലി ഏഴാമതാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ പുറത്താവാതെ കോലി 86 റണ്‍സെടുത്തിരുന്നു.

നേപ്പാളിന് അനായാസ ജയം

നേപ്പാളിന് അനായാസ ജയം

ഖാട്കയുടെ സൂപ്പര്‍ ഇന്നിങ്‌സ് സിംഗപ്പൂരിനെതിരേ നേപ്പാളിന് അനായാസ ജയം സമ്മാനിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂര്‍ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 151 റണ്‍സാണ് നേടിയത്. ക്യ.ാപ്റ്റന്‍ ടിം ഡേവിഡ് പുറത്താവാതെ 64 റണ്‍സെടുത്തു.
മറുപടിയില്‍ ഖാട്കയുടെ വെടിക്കെട്ട് സിംഗപ്പൂരിന്റെ കഥ കഴിച്ചു. നാലോവര്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ നേപ്പാള്‍ ലക്ഷ്യത്തിലെത്തി

വീഡിയോ കാണാം

വീഡിയോ കാണാം

പരസ് ഖാട്കയുടെ ലോക റെക്കോര്‍ഡ് പിറന്ന നേപ്പാളും സിംഗപ്പൂരും തമ്മിലുള്ള ടി20 മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം.

Story first published: Sunday, September 29, 2019, 13:28 [IST]
Other articles published on Sep 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+