Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 46 ഇന്നിങ്‌സിനിടെ ഇതാദ്യം, നാണംകെട്ട് സൂര്യ! ഓസീസിനോട് കളി നടക്കില്ല

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യിലൂടെ വലിയൊരു നാണക്കേടിലേക്ക് സൂര്യകുമാര്‍ യാദവ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും മികവ് കാട്ടിയ സൂര്യകുമാറിന് അവസാന രണ്ട് ടി20യിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. നാലാം മത്സരത്തില്‍ 1 റണ്‍സിന് പുറത്തായ സൂര്യ അഞ്ചാം മത്സരത്തില്‍ 5 റണ്‍സാണ് നേടിയത്. അവസാന 46 ടി20 ഇന്നിങ്‌സില്‍ തുടര്‍ച്ചയായ രണ്ട് ഇന്നിങ്‌സില്‍ സൂര്യകുമാര്‍ ഒറ്റ സംഖ്യയില്‍ പുറത്താവുന്നത് ഇതാദ്യമായാണ്.

ഇതിന് മുമ്പ് നേരിടാത്ത നാണക്കേടാണ് ഇപ്പോള്‍ സൂര്യക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ അത്ര മികച്ച റെക്കോഡല്ല സൂര്യക്ക് പറയാനുള്ളത്. ഏകദിന പരമ്പരയില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കോടെ സൂര്യകുമാര്‍ യാദവ് നാണംകെട്ടിരുന്നു. ഇപ്പോഴിതാ രണ്ട് മത്സരത്തിലും ഒറ്റ സംഖ്യയില്‍ പുറത്തായി മറ്റൊരു നാണക്കേടിലേക്കും സൂര്യക്ക് പേരുചേര്‍ക്കേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ നായകനെന്ന നിലയില്‍ അഭിമാനിക്കാവുന്ന നേട്ടമാണ് സൂര്യക്കുള്ളത്.

നായകനായുള്ള അരങ്ങേറ്റ ടി20 പരമ്പരയില്‍ത്തന്നെ ഇന്ത്യയെ ട്രോഫിയിലേക്കെത്തിക്കാന്‍ സൂര്യകുമാറിനായി. മികച്ച ബൗളിങ് ചെയ്ഞ്ചും ഫീല്‍ഡിങ് വിന്യാസവുമായി ഇന്ത്യയെ മികച്ച രീതിയില്‍ നയിക്കാന്‍ സൂര്യകുമാറിനായി. യുവതാരങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. വമ്പനടിക്കാരനായ താരമെന്നതില്‍ നിന്ന് പക്വതയുള്ള നായകനായി മാറാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചു.

എന്നാല്‍ അഞ്ചാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഒന്നാം വിക്കറ്റില്‍ 33 റണ്‍സായപ്പോഴേക്കും യശ്വസി ജയ്‌സ്വാള്‍ പുറത്തായി. 15 പന്ത് നേരിട്ട് 1 ഫോറും 2 സിക്‌സും പറത്തിയ ജയ്‌സ്വാളിനെ ജേസന്‍ ബെഹറന്‍ഡോര്‍ഫാണ് മടക്കിയത്. പരമ്പരയില്‍ 233 റണ്‍സ് നേടിയെങ്കിലും ബംഗളൂരുവില്‍ റുതുരാജ് ഗെയ്ക് വാദ് നിരാശപ്പെടുത്തി. 12 പന്തില്‍ 10 റണ്‍സാണ് റുതുരാജ് നേടിയത്. 2 ബൗണ്ടറികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

suryakumar yadav

8 പന്ത് നേരിട്ട് 1 ഫോറുള്‍പ്പെടെ 6 റണ്‍സാണ് റിങ്കു നേടിയത്. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം കരുത്തരായ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യക്ക് നേരിടേണ്ടത്. ഇന്ത്യയുടെ യുവതാരങ്ങളുടെ മികച്ച പ്രകടനമാണ് ഓസീസ് പരമ്പരയിലൂടെ കാണാനായത്. റിങ്കു സിങ്, ജിതേഷ് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ ടി20യില്‍ വലിയ മികവുള്ളവരായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം. ടി20 ലോകകപ്പ് ഇൗ വര്‍ഷം നടക്കാനിരിക്കെ ഇവരുടെ പ്രകടനം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

ഏകദിന ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ പേരില്‍ സൂര്യകുമാര്‍ യാദവ് വലിയ വിമര്‍ശനം കേട്ടിരുന്നു. എന്നാല്‍ ഇതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ സൂര്യകുമാറിനായി. ബാറ്റ്‌സ്മാനെന്നതിലുപരിയായി മികച്ച നായകനാണെന്ന് തെളിയിക്കാന്‍ സൂര്യക്കായി. ബംഗളൂരുവില്‍ ഇന്ത്യ പതറിയപ്പോള്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയോടെ ശ്രേയസ് അയ്യര്‍ ഇന്ത്യക്ക് അടിത്തറ പാകി.

ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് 37 പന്തില്‍ 53 റണ്‍സാണ് നേടിയത്. 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ശ്രേയസിന്റെ ഗംഭീര പ്രകടനം. ബാറ്റുചെയ്യാന്‍ പ്രയാസമുള്ള പിച്ചിലാണ് ശ്രേയസ് ഇത്തരമൊരു പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ വെല്ലുവിളിയെ ഇന്ത്യ എങ്ങനെ മറികടക്കുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

പ്ലേയിങ് 11, ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (ര), റിങ്കു സിങ്, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

ഓസ്‌ട്രേലിയ- ട്രവിസ് ഹെഡ്, ജോഷ് ഫിലിപ്പ്, ബെന്‍ മക്‌ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യു വേഡ് (ര), ബെന്‍ ദര്‍ഷ്യൂയിസ്, നതാന്‍ എല്ലിസ്, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ

Story first published: Sunday, December 3, 2023, 21:34 [IST]
Other articles published on Dec 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+