Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിനെ വിട്ടു, നഡാഷ പഴയ സുഹൃത്തിനൊപ്പം ഡേറ്റിങ്ങില്‍! ചിത്രങ്ങള്‍ വൈറല്‍

മുംബൈ: ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡലായ നഡാഷ സ്റ്റാന്‍കോവിച്ചും വിവാഹ മോചിതരായെന്ന വാര്‍ത്ത ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. ഹാര്‍ദിക്കിന്റെ സ്വത്തുക്കളില്‍ നല്ലൊരു ശതമാനം മുംബൈ കസ്റ്റംസ് കണ്ട് കെട്ടിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നഡാഷയും ഹാര്‍ദിക്കും വേര്‍പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി ഉയര്‍ന്നത്. ഇതിന് തെളിവായി നഡാഷ ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയതാണ് ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

നഡാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യയെന്ന പേരില്‍ നിന്ന് പാണ്ഡ്യയെ നഡാഷ ഒഴിവാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ഹാര്‍ദിക്കും നഡാഷയും ഒന്നിച്ചല്ല താമസമെന്ന റിപ്പോര്‍ട്ടും സജീവമാണ്. ഇരുവരും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകവെ നഡാഷയും പഴയ ആണ്‍ സുഹൃത്തും ഒരുമിച്ച് ഷോപ്പിങ്ങിനിറങ്ങിയ ചിത്രങ്ങള്‍ വൈറലാവുകയാണ്.

ദിഷ പതാനിയുടെ കാമുകനെന്ന നിലയില്‍ ഗോസിപ്പ് കോളങ്ങളില്‍ പേരെടുത്ത അലക്‌സാണ്ടര്‍ അലക്‌സിലിക്കിയുമായാണ് നഡാഷ ഷോപ്പിങ്ങിനിറങ്ങിയത്. വെള്ള ടോപ്പിന് പുറത്ത് പിങ്ക് ഓവര്‍ ഷര്‍ട്ടും ഷോര്‍ട്ട്‌സുമിട്ട് സുഹൃത്തിനൊപ്പം കറങ്ങി നടക്കുന്ന നഡാഷയുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. നഡാഷയുടേയും ദിഷയുടേയും അടുത്ത സുഹൃത്താണ് അലക്‌സാണ്ടര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാര്‍ദിക്കുമായുള്ള വിവാഹ മോചന വാര്‍ത്തകളോട് ഇതുവരെ നഡാഷ പ്രതികരിച്ചിട്ടില്ല.

എങ്കിലും സ്റ്റൈലന്‍ ലുക്കില്‍ ഇപ്പോഴും സുഹൃത്തുക്കളോടൊപ്പം ആഘോഷമാക്കുകയാണ് നഡാഷ. ഈ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നഡാഷക്കെതിരേ വിമര്‍ശനം ഉയരുകയാണ്. നഡാഷയുമായുള്ള കുടുംബ പ്രശ്‌നങ്ങളാണ് ഹാര്‍ദിക്കിന്റെ ഐപിഎല്ലിലെ മോശം പ്രകടനത്തിന് കാരണമെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഹാര്‍ദിക്കിന്റെ കരിയര്‍ തകര്‍ക്കുന്ന രീതിയില്‍ പെരുമാറിയിട്ട് ഇപ്പോള്‍ നഡാഷ സന്തോഷവതിയായി നടക്കുന്നത് ഉള്‍ക്കൊള്ളാന്‍ ചില ആരാധകര്‍ക്ക് സാധിക്കുന്നില്ല.

natasa stankovic hardik pandya

ഇത്തവണത്തെ ഐപിഎല്ലില്‍ ഹാര്‍ദിക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയത് മുതല്‍ വലിയ വെല്ലുവിളികള്‍ ഹാര്‍ദിക് നേരിട്ടിരുന്നു. കാണികളുടെ കൂവലും ആരാധകരുടെ പരിഹാസവും ഏറ്റുവാങ്ങിയത് ഹാര്‍ദിക്കിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇതോടൊപ്പം കുടുംബ ജീവിത്തതിന്റെ തകര്‍ച്ചയും ഹാര്‍ദിക്കിനെ ബാധിച്ചിരിക്കാമെന്നാണ് ആരാധകര്‍ പറയുന്നു. ഹാര്‍ദിക് നയിച്ച മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹാര്‍ദിക്കിന്റെ ടി20 ലോകകപ്പ് പ്രകടനം മോശമായാല്‍ അത് ടീമിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും കിരീട സാധ്യത കുറക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ചും ആശ്വസിപ്പിച്ചും ആരാധകര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇവരുടെ ബന്ധത്തില്‍ എന്താണ് സംഭവിച്ചതെന്നതാണ് കണ്ടറിയേണ്ടത്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവര്‍ക്കും ഒരു ആണ്‍കുട്ടിയുമുണ്ട്. ഹാര്‍ദിക്കിന്റെ സാമ്പത്തിക തകര്‍ച്ചയാണ് ഇവരുടെ കുടുംബ ജീവിതത്തെ ബാധിച്ചതെന്നാണ് വിവരം. ഹാര്‍ദിക് സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്ന് പൊരുതി വളര്‍ന്ന താരമാണ്. ഇന്ന് കോടികളുടെ ആസ്തി അദ്ദേഹത്തിനുണ്ട്. എന്നാല്‍ അത്യാഡംഭര ജീവിതമാണ് നയിക്കുന്നത്.

ഹാര്‍ദിക്കിന്റെ അഞ്ച് കോടിയുടെ രണ്ട് വാച്ചുകളടക്കം വിലപിടിപ്പുള്ള പല വസ്തുക്കളും മുംബൈ കസ്റ്റംസ് പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് പേരും നല്ല വിവാഹ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തായി രണ്ട് പേരേയും ഒരുമിച്ച് കാണാന്‍ സാധിച്ചിരുന്നില്ല.

നഡാഷ ഹാര്‍ദിക്കുമൊത്തുള്ള കുറേ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് തന്നെയാണ് നിലവിലെ റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്.

Story first published: Saturday, May 25, 2024, 21:17 [IST]
Other articles published on May 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+