Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ്: അവസരം കാത്ത് ഇടംകൈയന്‍മാര്‍- ഒരാള്‍ക്കു സ്ഥാനമുറപ്പിക്കാം

ഇതിഹാസ ബൗളര്‍ സഹീര്‍ ഖാനു ശേഷം ഒരു കംപ്ലീറ്റ് ഇടംകൈയന്‍ പേസര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. നിലവില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ ലോകോത്തര വലം കൈയന്‍ പേസര്‍മാര്‍ ടീമിലുണ്ട്. എന്നാല്‍ പന്ത് ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാന്‍ മിടുക്കുള്ള ഒരു ഇടംയൈന്‍ പേസറെ കൂടി ഇന്ത്യക്കു ആവശ്യമാണ്.

അടുത്ത വര്‍ഷം ഇന്ത്യയിലാണ് ഐസിസിയുടെ ടി20 ലോകകപ്പ് അരങ്ങേറുന്നത്. ടീമില്‍ അവസരം കാത്ത് ചില ഇടംകൈയന്‍ പേസര്‍മാര്‍ രംഗത്തുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ടി നടരാജന്‍

ടി നടരാജന്‍

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ താരപദവിയിലേക്കുയര്‍ന്ന ബൗളറാണ് ടി നടരാജന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കാഴ്ചവച്ച മികച്ച പ്രകടനത്തെ തുടര്‍ന്ന് ദേശീയ ടീമില്‍ നറുക്കു വീണ നടരാജന്‍ ലഭിച്ച അവസരം പരമാവധി മുതലെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്ന പ്രകടനമാണ് പേസര്‍ കാഴ്ചവച്ചത്.
യുഎഇ വേദിയായ ഐപിഎല്ലിന്റെ 13ാം സീസണില്‍ ഹൈദരാബാദിനു വേണ്ടി 8.02 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ നടരാജന്‍ വീഴ്ത്തിയിരുന്നു.
ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലൂടെയായരുന്നു നടരാജന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 70 റണ്‍സ് വിട്ടുകൊടുത്ത് പേസര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഏകദിനത്തിലെ പ്രകടനം നടരാജന്‍ ടി20യിലും തുടര്‍ന്നു. ആദ്യ ടി20യില്‍ മൂന്നും രണ്ടാം ടി20യില്‍ രണ്ടും വിക്കറ്റുകള്‍ താരം നേടി. 6.25 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്.

അര്‍ഷ്ദീപ് സിങ്

അര്‍ഷ്ദീപ് സിങ്

മധ്യപ്രദേശില്‍ നിന്നുള്ള ഇടംകൈയന്‍ പേസറാണ് അര്‍ഷ്ദീപ് സിങ്. സീനിയര്‍ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത അര്‍ഷ്ദീപ് കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 8.77 ഇക്കോണമി റേറ്റില്‍ ഒമ്പത് വിക്കറ്റുകളെടുത്തിരുന്നു.
21 കാരനായ അര്‍ഷ്ദീപ് സികെ നായിഡു ട്രോഫിയില്‍ പഞ്ചാബിന്റെ അണ്ടര്‍ 23 ടീമിനായി നടത്തിയ പ്രകടനത്തിലൂടെയാണ് ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. രാജസ്ഥാനെതിരേ ഹാട്രിക്കുള്‍പ്പെടെ എട്ടു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് മല്‍സരങ്ങളില്‍
അര്‍ഷ്ദീപ് കളിച്ചിട്ടില്ല. 2019ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മൂന്ന് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ ഒമ്പതും 10 ലിസ്റ്റ് എ മല്‍സരങ്ങൡ 11ഉം വിക്കറ്റുകളെടുത്തിട്ടുണ്ട്.

ഖലീല്‍ അഹമ്മദ്

ഖലീല്‍ അഹമ്മദ്

രാജസ്ഥാനില്‍ നിന്നുള്ള ഇടംകൈയന്‍ പേസറായ ഖലീല്‍ അഹമ്മദ് നേരത്തേ തന്നെ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ്. 2016ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ഖലീല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ ഐപിഎല്ലില്‍ ഡല്‍ഹി ടീമിലേക്കും താരത്തിനു വിളിവന്നു. പക്ഷെ ഡല്‍ഹിയില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ പേസര്‍ക്കു അവസരം ലഭിച്ചില്ല.
2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെയാണ് ഖലീല്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. ഇതേ വര്‍ഷം സപ്തംബറില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടിയും താരം കളിച്ചു. ഇന്ത്യക്കു വേണ്ടി 11 ഏകദിനങ്ങളും 14 ടി20കളും ഖലീല്‍ കളിച്ചുകഴിഞ്ഞു. യഥാക്രമം 15, 13 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തി. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാത്തതിനാല്‍ ഖലീല്‍ ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു.

ജയദേവ് ഉനാട്കട്ട്

ജയദേവ് ഉനാട്കട്ട്

2010ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ജയദേവ് ഉനാട്കട്ടെന്ന ഇടംകൈയന്‍ പേസര്‍ ക്രിക്കറ്റില്‍ വരവറിയിച്ചത്. ഇതേ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ താരം ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും ചെയ്തു. എന്നാല്‍ ഏറെ റണ്‍സ് വിട്ടുകൊടുത്ത ഉനാട്കട്ടിന് വിക്കറ്റും വീഴ്ത്താനായില്ല. ഇതോടെ ദേശീയ ടീമില്‍ അദ്ദേഹത്തിനു സ്ഥാനവും നഷ്ടമായി.
എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഉനാട്കട്ട് മികച്ച പ്രകടനം തുടര്‍ന്നു. 2013ല്‍ ഏകദിനത്തിലും 16ല്‍ ടി20യിലും താരം ഇന്ത്യക്കു വേണ്ടി അരങ്ങേറി. പക്ഷെ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതില്‍ ഉനാട്കട്ട് പരാജയപ്പെട്ടു. ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്.

Story first published: Tuesday, December 8, 2020, 15:00 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+