For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നസീമാണ് കിടു ബൗളര്‍, ബുംറയ്ക്കും മുകളില്‍!! വിവാദത്തിന് തിരി കൊളുത്തി പാക് താരം

ആധുനിക ക്രിക്കറ്റിലെ ബൗളര്‍മാരില്‍ ഏറ്റവും കേമനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. മൂന്നു ഫോര്‍മാറ്റുകളിലും നിലവില്‍ അദ്ദേഹത്തേക്കാള്‍ മികവ് പുലര്‍ത്തുന്ന മറ്റൊരാളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാനെത്തി റണ്ണൊഴുക്ക് തടയാനും വിക്കറ്റുകളുമായി ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാനും ബുംറയ്ക്കുള്ള മിടുക്ക് എടുത്ത് പറയേണ്ടതുമാണ്.

എന്നാല്‍ അദ്ദേഹത്തേക്കാള്‍ മികച്ച ഫാസ്റ്റ് ബൗളര്‍ പാകിസ്താന്റെ യുവ പേസ് സെന്‍സേഷന്‍ നസീം ഷായാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് യുവ പാക് ബൗളറായ ഇഹ്‌സാനുള്ള. പ്രതിഭയുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെയും വിലയിരുത്തിയാല്‍ ബുറയേക്കാള്‍ മുകളിലായിരിക്കും നസീമിന്റെ സ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് 22 കാരനായ പേസര്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

NASEEM SHAH

നസീം കൂടുതല്‍ മിടുക്കന്‍

ഇന്ത്യയുടെ ജസ്പ്രീത് ബുംറയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മികച്ച ബൗളറായി ഞാന്‍ തിരഞ്ഞെടുക്കുക നസീം ഷായെ ആയിരിക്കുമെന്നു ഇഹ്‌സാനുള്ള വ്യക്തമാക്കി. കളിക്കളത്തില്‍ ബുംറ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതല്‍ മെച്ചെപ്പെട്ട പ്രകടനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും നസീം തന്നെയാണ് ബെസ്‌റ്റെന്ന സ്വന്തം അഭിപ്രായത്ത്രില്‍ ഇഹ്‌സാനുള്ള ഉറച്ചു നില്‍ക്കുകയും ചെയ്തു.

കളിക്കളത്തിലെ ഇപ്പോഴത്തെ പ്രകടനത്തിന്റെ പേരില്‍ ബുംറയാണ് ഏറ്റവും കേമനെന്നു ഞാന്‍ പറയില്ല. 2022ലെ ഐസിസി ടി20 ലോകകപ്പില്‍ നസീം ഷായും ഗംഭീര പ്രകടനമാണ് പാകിസ്താന്‍ ടീമിനായി കാഴ്ചവച്ചത്. ഒരു വര്‍ഷം ബുംറയെ അപേക്ഷിച്ച് അവന്‍ അത്ര നന്നായി പെര്‍ഫോം ചെയ്തില്ലെന്നത് അത്ര വിഷയമല്ല. നസീം തന്നെയാണ് ഇപ്പോഴും ബുംറയേക്കാള്‍ കേമനെന്നു താന്‍ ഉറച്ചു വിശ്വസിക്കുന്നതായും ഇഹ്‌സാനുള്ള നിരീക്ഷിച്ചു.

ബുംറയുടെ പ്രകടനം

ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും തകര്‍പ്പന്‍ പ്രകടനമാണ് ജസ്പ്രീത് ബുംറ കാഴ്ചവയ്ക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യയെ റണ്ണറപ്പാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ 20 വിക്കറ്റുകളാണ് ബുംറ പോക്കറ്റിലാക്കിയത്.

ഈ വര്‍ഷം ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 8.26 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ ബുംറ പോക്കറ്റിലാക്കിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2013നു ശേഷമുള്ള ആദ്യത്തെ ഐസിസി ട്രോഫി കൂടിയാണ് ഇത്തവണ ടീം ഇന്ത്യ കൈക്കലാക്കിയത്.

JASPRIT BUMRAH

നസീം ടീമിനു പുറത്ത്

പാകിസ്താന്‍ പേസ് നിരയിലെ ഭാവി സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള ബൗളറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് നസീം ഷാ. കരിയറിന്റെ തുടക്കത്തില്‍ മികച്ച വേഗതയും ബൗളിങിലെ മൂര്‍ച്ചയും കൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യക്കെതിരേ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നസീം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

കരിയറില്‍ മികച്ച ഫോമില്‍ കളിക്കവെയാണ് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിനിടെ യുവ പേസര്‍ക്കു പരിക്കേറ്റത്. തുടര്‍ന്നു മാസങ്ങളോളം നസീമിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ശേഷം ബൗളിങില്‍ പഴയതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ നസീമിനു കഴിയുന്നില്ല.

ഫോമിലും ഫിറ്റ്‌നസിലുമെല്ലാം ഇടിവുണ്ടായിട്ടുണ്ടെന്നു കാണാം. സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ കാരണം പാക് ടെസ്റ്റ് ടീമില്‍ നിന്നും അദ്ദേഹത്തിനു സ്ഥാനവും നഷ്ടമായിരുന്നു. 21 കാരനായ നസീം പാക് ടീമിനു വേണ്ടി 19 ടെസറ്റുകളും 14 ഏകദിനങ്ങളും 28 ടി20കളുമാണ് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 56, 32, 24 എന്നിങ്ങനെ വിക്കറ്റുകളാണ് യുവ പേസറുടെ സമ്പാദ്യം.

Story first published: Monday, October 21, 2024, 14:21 [IST]
Other articles published on Oct 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+