ചരിത്രം കുറിച്ച് നമീബിയ.. കന്നി ടി20 ലോകകപ്പ് യോഗ്യത, വീഴ്ത്തിയത് ഒമാനെ

ദുബായ്: അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു നമീബിയ യോഗ്യത കരസ്ഥമാക്കി. ദുബായില്‍ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ ഒമാനെ വീഴ്ത്തിയാണ് ചരിത്രത്തിലാദ്യമാണ് നമീബിയ ടി20 ലോകകപ്പിനു ടിക്കറ്റെടുത്തത്. ഇത്തവണ യോഗ്യതാ കടമ്പ കടന്ന ടി20 ലോകകപ്പിനു അര്‍ഹത നേടിയ നാലാമത്തെ ടീം കൂടിയാണ് നമീബിയ. പപ്പുവ ന്യൂ ഗ്വിനി, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് നേരത്തേ ലോകകപ്പിനു ബുക്ക് ചെയ്ത ടീമുകള്‍. ഐസിസി ലോകകപ്പില്‍ നമീബിയക്കു ഇതു ആദ്യത്തെ ഊഴമല്ല. 2003ല്‍ നടന്ന ഏകദിന ലോകകപ്പില്‍ നമീബിയ കളിച്ചിരുന്നു.
ഒമാനെതിരായ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഏഴിന് 161 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടിയിരുന്നു. 25 പന്തില്‍ നിന്നും 59 റണ്‍സ് അടിച്ചെടുത്ത ജെജെ സമിത്താണ് നമീബിയയെ ശക്തമായ നിലയിലെത്തിച്ചത്. 20 പന്തുകളിലായിരുന്നു താരം ഫിഫ്റ്റി തികച്ചത്. യോഗ്യതാ ടൂര്‍ണമെന്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്.
മറുപടി ബാറ്റിങില്‍ ഒരു ഘട്ടത്തില്‍ ഒന്നിന് 57 റണ്‍സെന്ന മികച്ച നിലയിലായിരുന്ന ഒമാന്‍ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ സ്പിന്നര്‍മാരുടെ വരവോടെ ഒമാന്‍ തകകരുകയായിരുന്നു. 104 റണ്‍സിന് ഒമാനെ പിടിച്ചുകെട്ടിയ നമീബിയ 54 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ടി20 ലോകകപ്പ് ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications