'അവസരമില്ല, എന്നെ ടീമിലെടുത്തത് വെള്ളം കൊടുക്കാന്‍', അനുഭവം വെളിപ്പെടുത്തി മുന്‍ താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രതിഭാശാലികള്‍ ഏറെയുള്ളതിനാല്‍ പലര്‍ക്കും ടീമിന് പുറത്തുനില്‍ക്കേണ്ടതായി വന്നിട്ടുണ്ട്. 90കളില്‍ ഇത്തരത്തില്‍ നിരവധി താരങ്ങള്‍ ടീമില്‍ വന്നും പോയും ഇരുന്നതായി കാണാന്‍ സാധിക്കും. ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ സ്വപ്‌നം കണ്ടിരുന്ന ഇവരില്‍ പലര്‍ക്കും ഒന്നുമെത്താനാവാതെ നിരാശപ്പെടേണ്ടി വന്നു. ഇതില്‍ ചിലര്‍ക്ക് കരിയറും ജീവിതവും ഒരുപോലെ നഷ്ടമായി.
ഇപ്പോഴിതാ ഇന്ത്യക്കായി ഒരു ടെസ്റ്റും 20 ഏകദിനവും കളിച്ച മുംബൈ പേസര്‍ സലില്‍ അങ്കോള തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം കളിച്ചിട്ടുള്ള താരത്തിന് കരിയറില്‍ ഒന്നുമാവാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

'ഇന്ത്യയുടെ സീനിയര്‍ ടീമില്‍ നിന്ന് ഒഴിവാക്കുകയും ഇന്ത്യ എ ടീമിനായി ഞാന്‍ കളിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. വെള്ളം കൊടുക്കുന്നതിന് മാത്രമായിരുന്നു അന്ന് ടീമിലേക്കെടുത്തത്. 2001ഓടെ ഞാന്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായി പുറത്തായി. ഇതില്‍ എനിക്ക് പറ്റിയ വലിയ അബദ്ധം 2001ല്‍ സോണി വാഗ്ദാനം ചെയ്ത ജോലി നിരസിച്ചതാണ്. എന്തിനാണ് അത് ചെയ്തതെന്ന് എനിക്കിപ്പോഴും അറിയില്ല. അത്തരമൊരു മണ്ടന്‍ തീരുമാനമെടുക്കാനുള്ള കാരണം അറിയില്ല'-സലില്‍ ക്രിക്ക് ബസ്സിനോട് സംസാരിക്കവെ പറഞ്ഞു.
ഇതിന് ശേഷം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്ന സലില്‍ അങ്കോള വിവാഹ ബന്ധവും വേര്‍പെടുത്തി. ഇതോടെ മദ്യപാനത്തിനും അടിമപ്പെട്ടു. കരിയറില്‍ ഒന്നുമാവാനാകാതെ പോയന്നെ നിരാശാബോധം അദ്ദേഹത്തെ വേട്ടയാടി. കുറേ നാള്‍ ഇങ്ങനെ തന്നെ പോയ ശേഷം അദ്ദേഹത്തിന് തിരിച്ചുവരാന്‍ ആഗ്രഹം തോന്നുകയും ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടുകയും പതിയ ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുകയും ചെയ്തു.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

'നിലവില്‍ എനിക്ക് 52 വയസുണ്ട്. 50 വയസിന് ശേഷം മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ മാറും. എങ്ങനെയെന്ന് അറിയില്ല, എന്നാല്‍ അത് സംഭവിക്കും. ഞാന്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും കാണാതിരിക്കുകയും ചെയ്‌തെങ്കിലും ശരിക്കും ഞാന്‍ ക്രിക്കറ്റിനെ മിസ് ചെയ്തിരുന്നു. തിരിച്ചറിവു തോന്നിയതോടെ പരിശീലകനെന്ന നിലയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ പരിശീലക റോള്‍ എനിക്ക് പറ്റുന്നതല്ലെന്ന് തോന്നി. കാരണം 90കളിലെ രീതികളും ഇന്നത്തെ രീതികളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ലെവല്‍ 2 പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും പരിശീലകനായി എത്താന്‍ എനിക്ക് സാധിക്കില്ലെന്ന് ഞാന്‍ അവരെ അറിയിച്ചു'- അങ്കോള കൂട്ടിച്ചേര്‍ത്തു.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

ക്രിക്കറ്റ് കരിയര്‍ വലിയ പ്രശസ്തിയും സമ്പത്തും നേടിക്കൊടുക്കുന്നതാണ് യുവതാരങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ വളരെയധികം മത്സരമുള്ള ക്രിക്കറ്റില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുകയെന്നതും വലിയ കരിയര്‍ ലഭിക്കുകയെന്നതും സാധ്യമല്ല. അതുകൊണ്ട് തന്നെ പലര്‍ക്കും മാറിനില്‍ക്കേണ്ടി വരും. ഇത്തരത്തില്‍ ആഗ്രഹിച്ച പോലെ കരിയര്‍ എത്താതെ വരുമ്പോള്‍ ജീവിതം തകര്‍ന്നടിയുന്ന ആയിരക്കണക്കിനാളുകളെയാണ് അങ്കോളയുടെ ജീവിതം തുറന്ന് കാട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications