
സെലക്ഷനില്‍ 'മ്യൂസിക്കല്‍ ചെയര്‍' കളിക്കുന്നു
ടീം സെലക്ഷനില്‍ കോലി മ്യൂസിക്കല്‍ ചെയര്‍ കളിക്കുന്നതാണ് ആദ്യ മൂന്നു മല്‍സരങ്ങളില്‍ കണ്ടത്. സൂര്യകുമാര്‍ യാദവിനെ വെറും ഒരു മല്‍സരത്തില്‍ മാത്രം കളിപ്പിച്ച ശേഷം മൂന്നാം ടി20യില്‍ നിന്നും ഒഴിവാക്കിയത് കോലി കാണിച്ച വലിയ അബദ്ധമാണ്. രണ്ടാം ട20യില്‍ അരങ്ങേറിയ സൂര്യക്കു പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.
മൂന്നാം ടി20യില്‍ മോശം ഫോമിലുള്ള കെഎല്‍ രാഹുലിനെ ഒഴിവാക്കി പകരം സൂര്യകുമാറിനെ കോലി നിലനിര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നത്. രാഹുലാവട്ടെ തുടരെ രണ്ടാമത്തെ കളിയിലും ഡെക്കായി മടങ്ങിയത് കോലിയുടെ മണ്ടത്തരത്തിന് മറ്റൊരു തെളിവ് കൂടിയായി മാറി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള സൂര്യയെ ഈ പരമ്പരയില്‍ കോലി പരമാവധി അവസരം നല്‍കി പരീക്ഷിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എങ്കില്‍ മാത്രമേ ടി20 ലോകകപ്പില്‍ താരം സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്നു വ്യക്തമാവുകയുള്ളൂ.

ഓപ്പണിങില്‍ തുടരെ അഴിച്ചുപണി
ഓപ്പണിങിളില്‍ കോലി ഓരോ മല്‍സരത്തിലും നടത്തിക്കൊണ്ടിരിക്കുന്ന അഴിച്ചുപണി ഇന്ത്യയുടെ താളം തെറ്റിച്ചിട്ടുണ്ട്. ഇതുവരെ നടന്ന മൂന്നു മല്‍സരങ്ങളിലും മൂന്നു വ്യത്യസ്ത ജോടികളെയാണ് കോലി ഓപ്പണിങില്‍ പരീക്ഷിച്ചത്. ആദ്യ കളിയില്‍ ശിഖര്‍ ധവാന്‍- കെഎല്‍ രാഹുല്‍, രണ്ടാമത്തേതില്‍ കെഎല്‍ രാഹുല്‍- ഇഷാന്‍ കിഷന്‍, മൂന്നാമത്തേതില്‍ കെഎല്‍ രാഹുല്‍- രോഹിത് ശര്‍മ എന്നിവരായിരുന്നു ഓപ്പണര്‍മാര്‍.
2019ലെ ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യ ഇതുപോലെ നാലാം നമ്പറിലായിരുന്നു തുടരെ പരീക്ഷണങ്ങള്‍ നടത്തിയത്.
ഇംഗ്ലണ്ടിനെതിരേ നടന്ന മൂന്നു ടി20കളില്‍ ഓപ്പണിങില്‍ ഇഷാനു മാത്രമേ തിളങ്ങാനായിട്ടുള്ളൂ. ടി20യില്‍ രോഹിത്- രാഹുല്‍ ജോടിയാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സെന്നു കോലി തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ടു തന്നെ ഈ സഖ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം ശ്രമിക്കണം.

ചഹലിനെ മാറ്റാത്തതെന്ത്?
തുടര്‍ച്ചയായി മൂന്നു ടി20കളിലും ബൗളിങില്‍ ഫ്‌ളോപ്പായിട്ടും യുസ്വേന്ദ്ര ചഹലിലുള്ള വിശ്വാസം കോലിക്കു നഷ്ടമായിട്ടില്ലെന്നതാണ് ആശ്ചര്യകരം. എല്ലാ മല്‍സരങ്ങളിലും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ചഹലിനെ തല്ലിടച്ചതയ്ക്കുന്നതാണ് നമ്മള്‍ കണ്ടത്. പക്ഷെ എന്നിട്ടും കോലി വീണ്ടും വീണ്ടും താരത്തിനു ബോള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.
10ന് അടുത്ത് ഇക്കോണമി റേറ്റിലാണ് പരമ്പരയില്‍ ചഹല്‍ റണ്‍സ് വാരിക്കോരി നല്‍കിയത്.
ഈ പരമ്പരയില്‍ മാത്രമല്ല 2020 മുതല്‍ ചഹലിന്റെ പ്രകടനത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്നു കാണാം. നേരത്തേ ഇന്ത്യയുടെ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറായിരുന്നു ചഹലെങ്കില്‍ ഇപ്പോള്‍ താരത്തിന് ഈ കഴിവ് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. 2020 ജനുവരി മുതലുള്ള കണക്കെടുത്താല്‍ 9.3 ഇക്കോണമി റേറ്റില്‍ വെറും ഒമ്പത് വിക്കറ്റുകളാണ് ചഹലിനു വീഴ്ത്താനായത്.

അക്ഷറിനെ തഴഞ്ഞു
ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു അക്ഷര്‍ പട്ടേല്‍. പക്ഷെ ആദ്യ മല്‍സരത്തിനു ശേഷം അക്ഷറിനെ കോലി ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു. ആദ്യ ടി20യിലാവട്ടെ മൂന്നോവറാണ് അദ്ദേഹത്തെക്കൊണ്ട് ബൗള്‍ ചെയ്യിച്ചത്. ചഹല്‍ റണ്‍സ് വാരിക്കോരി നല്‍കിയപ്പോഴും അക്ഷറിന് ഒരോവര്‍ കൂടി നല്‍കാന്‍ കോലി തയ്യാറായില്ല. ചഹലാവട്ടെ നാലോവറില്‍ വിട്ടുകൊ
ുത്തത് 44 റണ്‍സായിരുന്നു. നേടാനായത് ഒരു വിക്കറ്റ് മാത്രം.
മോശം ഫോമിലുള്ള ചഹലിനെ ഒഴിവാക്കി പകരം ബാറ്റിങില്‍ കൂടി ടീമിനു ആശ്രയിക്കാവുന്ന അക്ഷറിനെ തിരിച്ചുവിൡക്കുകയാണ് കോലി ഇനി ചെയ്യേണ്ടത്.

രോഹിത്തിന് എന്തിനു വിശ്രമം?
ടി20 പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു കോലി എന്തിനാണ് വിശ്രമം നല്‍കിയത്. തൊട്ടുമുമ്പ് നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരമാണ് രോഹിത്.
കഴിഞ്ഞ ഐപിഎല്ലിനിടെ പരിക്കേറ്റ ശേഷം ഒരേയൊരു ടി20യില്‍ മാത്രമേ അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളൂ. ഇതാവട്ടെ കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന് ടി20യില്‍ പരമാവധി അവസരങ്ങള്‍ നല്‍കി അദ്ദേഹത്തെ പഴയ താളത്തിലേക്കു തിരികെ കൊണ്ടുവരേണ്ടതുണ്ട്. അതിനു പകരമാണ് ആദ്യ രണ്ടു കളികളില്‍ രോഹിത്തിനെ പുറത്തിരുത്തി കോലി മണ്ടത്തരം കാണിച്ചത്.


Click it and Unblock the Notifications
