Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍ത്തടിച്ച് ഉത്തപ്പ, കട്ട സപ്പോര്‍ട്ടുമായി നായകന്‍ സഞ്ജുവും- കേരളത്തിന് ഉജ്ജ്വല ജയം

1

ഡല്‍ഹി: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ മല്‍സരത്തിലേറ്റ പരാജയത്തിനു ശേഷം കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ കളിയില്‍ ബിഹാറിനെ ഏഴു വിക്കറ്റിനു കേരളം തുരത്തുകയായിരുന്നു. വ്യാഴാഴ്ച നടന്ന ആദ്യ കളിയില്‍ ഗുജറാത്തിനോടു കേരളം ഒമ്പതു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു. ഈ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന കേരള ടീം ബിഹാറിനെതിരേ പുറത്തെടുത്തത്.

ടോസിനു ശേഷം ബിഹാര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍പ്പന്‍ ബൗളിങിലൂടെ കേരളം അവരെ വരിഞ്ഞുകെട്ടി. അഞ്ചു വിക്കറ്റിന് 131 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ ബിഹാറിനു നേടാനായത്. പുറത്താവാതെ 53 റണ്‍സെടുത്ത സക്വിബുല്‍ ഗനിയാണ് ബിഹാറിന്റെ രക്ഷകനായത്. ഓപ്പണര്‍ മംഗള്‍ മഹ്‌റോര്‍ 30 റണ്‍സും നേടി. കേരള ബൗളര്‍മാരില്‍ മികച്ചു നിന്നത് ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയായിരുന്നു. നാലോവറില്‍ 19 റണ്‍സിനു താരം മൂന്നു വിക്കറ്റുകളെടുത്തു. കെഎം ആസിഫിന് ഒരു വിക്കറ്റും ലഭിച്ചു.

2

മറുപടിയില്‍ കേരളം അതിവേഗം വിജയം പൂര്‍ത്തിയാക്കി. 14.1 ഓവറില്‍ തന്നെ കേരളം 132 റണ്‍സെന്ന ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും നായകന്‍ സഞ്ജുവിന്റെയും വെടിക്കെട്ട് ഇന്നിങ്‌സുകളാണ് കേരളത്തിന്റെ വിജയം വേഗത്തിലാക്കിയത്. 57 റണ്‍സുമായി ഉത്തപ്പ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ സഞ്ജു പുറത്താവാതെ 45 റണ്‍സ് നേടി. 34 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്‌സ്. അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

സഞ്ജുവാകട്ടെ വെറും 20 ബോളിലായിരുന്നു 45 റണ്‍സെടുത്തത്. മൂന്നു ബൗണ്ടറിയും നാലു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), രോജിത് ഗണേശ് (1), സച്ചിന്‍ ബേബി (6) എന്നിവരാണ് പുറത്തായവര്‍. സഞ്ജുവും പുറത്താവാതെ ആറു റണ്‍സെുത്ത വിഷ്ണു വിനോദും ചേര്‍ന്നു കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

അതസമയം, മറ്റു പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ കര്‍ണാക നാലു വിക്കറ്റിനു ഛത്തീസ്ഗഡിനെയും രാജസ്ഥാന്‍ അഞ്ചു വിക്കറ്റിന് ജമ്മു ആന്റ് കാശ്മീരിനെയും മഹാരാഷ്ട്ര ഏഴു വിക്കറ്റിനു പഞ്ചാബിനെയും ഡല്‍ഹി ഇതേ മാര്‍ജിനില്‍ ചണ്ഡീഗഡിനെയും മുംബൈ 17 റണ്‍സിനു സര്‍വീസസിനെയും ബംഗാള്‍ രണ്ടു റണ്‍സിനു ബറോഡയെയും ഹൈദരാബാദ് 61 റണ്‍സിന് ഉത്തരാഖണ്ഡിനെയും നിലവിലെ ചാംപ്യന്‍മാരായ തമിഴ്‌നാട് ഒരു റണ്‍സിന് ഒഡീഷയെയും തോല്‍പ്പിച്ചു. പഞ്ചാബിനെതിരേ മഹാരാഷ്ട്രയ്ക്കു വേണ്ടി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു. അദ്ദേഹം 54 ബോളില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 80 റണ്‍സ് വാരിക്കൂട്ടി. കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്‌സ്‌കോററര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍.

Story first published: Saturday, November 6, 2021, 0:04 [IST]
Other articles published on Nov 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+