Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ലക്ഷ്യമിട്ടത് ബാറ്റിങ് പരിശീലനം, തങ്ങള്‍ കൊടുത്തത് റിയല്‍ ഷോക്ക്- ബംഗ്ലാ താരം

ധാക്ക: 2007ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയുടെ കരുത്തുറ്റ ടീം ബംഗ്ലാദേശിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയത് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും മറന്നു കാണില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങി ഇതിഹാസ താരങ്ങളുടെ വലിയ നിര തന്നെയുണ്ടായിട്ടും അന്നു ക്രിക്കറ്റിലെ കുഞ്ഞന്മാരായ ബംഗ്ലാദേശ് ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. ലോകകപ്പില്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ തന്നെയായിരുന്നു ഇന്ത്യയുടെ അപ്രതീക്ഷിത ഷോക്ക്.

കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റിന്റെ ജയമായിരുന്നു ബംഗ്ലാദേശ് നേടിയത്. അന്നത്തെ ജയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ടീമിന്റെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം. കളിയില്‍ അദ്ദേഹം പുറത്താവാതെ 56 റണ്‍സെടുത്തിരുന്നു.

1

191 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ബംഗ്ലാദേശിന് ഇന്ത്യ നല്‍കിയത്. ഇന്നിങ്‌സ് ബ്രേക്കിലാണ് റണ്‍ചേസില്‍ തന്നെ മൂന്നാം നമ്പറില്‍ ഇറക്കുന്ന കാര്യം അറിഞ്ഞതെന്ന് റഹീം വ്യക്തമാക്കി. ഇതേക്കുറിച്ച് ചിന്തിക്കാന്‍ പോലും കൂടുതല്‍ സമയം ലഭിച്ചില്ല. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരമായിരുന്നു ഇത്. എതിരാളികള്‍ തങ്ങളായതിനാല്‍ വളരെ ലാഘവത്തോടെയാണ് അവര്‍ കളിച്ചത്. വലിയ മല്‍സരങ്ങള്‍ക്കു മുമ്പ് ബാറ്റിങ് പരിശീലനം നടത്തുകയെന്നതായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടതെന്നും റഹീം പറഞ്ഞു.

തമീം ഇഖ്ബാല്‍ മികച്ച തുടക്കമാണ് ഞങ്ങള്‍ക്കു നല്‍കിയത്. ഷാക്വിബുല്‍ ഹസനുമായി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ തനിക്കു സാധിച്ചു. ഇതോടെ കൂടുതല്‍ റിലാക്‌സായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞു. അണ്ടര്‍ 19 ലോകകപ്പില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനാല്‍ തന്നെ സമ്മര്‍ദ്ദം കുറവായിരുന്നു. അന്നു ടീമിന്റെ വിജയറണ്‍സ് നേടിയത് താനാണ്. എന്താണ് സംഭവിക്കുന്നതെന്നു അപ്പോള്‍ വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല.

വിജയ റണ്‍സ് നേടാന്‍ തനിക്കു അവസരം നല്‍കിയ മുഹമ്മദ് അഷ്‌റഫുലിന് നന്ദി അറിയിക്കുകയാണ്. തൊട്ടുമുമ്പത്തെ ഓവറില്‍ സഹീര്‍ ഖാനെതിരേ അദ്ദേഹത്തിന് ടീമിന്റ വിജയം ഉറപ്പിക്കാമായിരുന്നു. വിജയവുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം വേണ്ടി വന്നു. പിന്നീട് അഭിനന്ദനമറിയിച്ചു കൊണ്ട് സന്ദേശങ്ങള്‍ ഒഴുകിയെത്തിയതോടെയാണ് എത്ര വലിയ വിജയമാണ് രാജ്യത്തിനു തങ്ങള്‍ നേടിക്കൊടുത്തതെന്നു ബോധ്യമായതെന്നും റഹീം പറഞ്ഞു.

2

ഇന്ത്യക്കെതിരായ അന്നത്തെ ഇന്നിങ്‌സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് തനിക്കു ആത്മവിശ്വാസം നല്‍കിയത്. പരിചയസമ്പന്നനായ ഖാലിദ് മഷൂദിന്റെ പകരക്കാരനായി ബംഗ്ലാദേശ് ടീമിലെത്തിയ തന്നെ പലരും സംശയത്തോടെയാണ് അതു വരെ കണ്ടിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ ഇന്നിങ്‌സോടെ അവര്‍ക്കെല്ലാം മറുപടി നല്‍കാന്‍ തനിക്കായെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 28, 2020, 17:31 [IST]
Other articles published on May 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+