
മുരളി വിജയ്
തമിഴ്‌നാട്ടുകാരനായ ബാറ്റര്‍ മുരളി വിജയ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഫ്‌ളോപ്പായി മാറിയ താരമാണ്. ഇന്ത്യക്കു വേണ്ടി 17 ഏകദിനങ്ങളില്‍ നിന്നും 66.99 സ്‌ട്രൈക്ക് റേറ്റോടെ 339 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 72 റണ്‍സായിരുന്നു. ടി20യില്‍ വെറും ഒമ്പതു മല്‍സരങ്ങള്‍ മാത്രമേ വിജയ് കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 18.77 ശരാശരിയില്‍ നേടിയിട്ടുള്ളത് 169 റണ്‍സാണ്. ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ 48 റണ്‍സാണ്.

പാര്‍ഥീവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍)
വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടുള്ള പാര്‍ഥീവ് പട്ടേല്‍ ഏകദിനത്തില്‍ 24 മല്‍സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. 82.06 സ്‌ട്രൈക്ക് റേറ്റില്‍ 604 റണ്‍സും നേടി. 95 റണ്‍സായിരുന്നു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ പാര്‍ഥീവ് വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുളേളൂ. നേടിയത് 26 റണ്‍സ് മാത്രം.

റോബിന്‍ ഉത്തപ്പ
ഇന്ത്യക്കു വേണ്ടി 2006 മുതല്‍ 2015 വരെ 46 ഏകദിനങ്ങളിലാണ് വെടിക്കെട്ട് താരമായിട്ടുള്ള റോബിന്‍ ഉത്തപ്പ കളിച്ചത്. 90.6 സ്‌ട്രൈക്ക് റേറ്റില്‍ 25.9 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 934 റണ്‍സുമാണ്. ഉത്തപ്പയുടെ ഉയര്‍ന്ന സ്‌കോര്‍ 86 റണ്‍സാണ്. ടി20 കരിയറെടുത്താല്‍ 13 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 118 സ്‌ട്രൈക്ക് റേറ്റോടെ 24.9 ശരാശരിയില്‍ 249 റണ്‍സ് നേടിയിട്ടുണ്ട്. ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഉത്തപ്പ ഇപ്പോഴും കളിക്കുന്നുണ്ട്.

എസ് ബദ്രിനാഥ്
സുബ്രമണ്യം ബദ്രിനാഥെന്ന എസ് ബദ്രിനാഥ് ഇന്ത്യക്കു വേണ്ടി വെറും നാലു ഏകദിന മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 47.05 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ 40 റണ്‍സാണ് നേടിയത്. 17 റണ്‍സായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരം കൂടിയായ ബദ്രിനാഥിന്റെ ഉയര്‍ന്ന സ്‌കോര്‍. ഒരേയൊരു ടി20യാണ് താരം സിഎസ്‌കയ്ക്കായി കളിച്ചത്. ഇല്‍ നിന്നുള്ള സമ്പാദ്യം 15 റണ്‍സുമാണ്.

മനോജ് തിവാരി
കൊല്‍ക്കത്തയില്‍ നിന്നുള്ള മധ്യനിര ബാറ്റര്‍ മനോജ് തിവാരി ഇന്ത്യക്കു വേണ്ടി 11 ഏകദിനങ്ങളും മൂന്നു ടി20കളും മാത്രമേ കളിച്ചിട്ടുള്ളൂ. ഏകദിനത്തില്‍ 73.64 സ്‌ട്രൈക്ക് റേറ്റില്‍ 285 റണ്‍സാണ് തിവാരി സ്‌കോര്‍ ചെയ്തത്. പുറത്താവാതെ നേടിയ 104 റണ്‍സ് ഉയര്‍ന്ന സ്‌കോറാണ്. മൂന്നു ടി20കളില്‍ നിന്നും 15 റണ്‍സും തിവാരി സ്‌കോര്‍ ചെയ്തു.

വൃധിമാന്‍ സാഹ
പാര്‍ഥീവ് പട്ടേലിനെക്കൂടാതെ ഫ്‌ളോപ്പ് ഇലവനിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് വൃധിമാന്‍ സാഹ. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അടുത്തിടെ വരെ കളിച്ചെങ്കിലും ഏകദിനത്തില്‍ വെറും ഒമ്പത് മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. ഇവയില്‍ അഞ്ച് ഇന്നിങ്‌സുകളിലാണ് സാഹയ്ക്കു ബാറ്റ് ചെയ്യാന്‍ സാധിച്ചത്. 73.2 സ്‌ട്രൈക്ക് റേറ്റോടെ 13.7 ശരാശരിയില്‍ 41 റണ്‍സാണ് താരം നേടിയത്. ടി20യില്‍ ഒരേയൊരു മല്‍സരം മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.

റിഷി ധവാന്‍
ഓള്‍റൗണ്ടര്‍ റിഷി ധവാന്‍ ഇന്ത്യക്കു വേണ്ടി മൂന്ന് ഏകദിനങ്ങളും ഒരു ടി20യും മാത്രമേ കളിച്ചിട്ടുള്ളൂ. രണ്ടു ഫോര്‍മാറ്റുകളില്‍ നിന്നും ഒരേയൊരു വിക്കറ്റാണ് അദ്ദേഹത്തിനു ലഭിച്ചത്. ഏകദിനത്തില്‍ 6.4ഉം ടി20യില്‍ 10.50ഉം ആണ് ഇക്കോണമി റേറ്റ്.

അഭിമന്യു മിഥുന്‍
ഇന്ത്യക്കു വേണ്ടി 2010 മുതല്‍ 2011 വരെ അഞ്ച് ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് അഭിമന്യു മിഥുന്‍. ഇവയില്‍ നിന്നും മൂന്നു വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. 32 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. 6.76 ഇക്കോണമി റേറ്റിലായിരുന്നു ഇത്.

എസ് ശ്രീശാന്ത്
അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് 53 ഏകദിനങ്ങളില്‍ പന്തെറിഞ്ഞിട്ടുണ്ട്. ഇവയില്‍ നിന്നും വീഴ്ത്തിയത് 75 വിക്കറ്റുകളാണ്. 55 റണ്‍സിനു ആറു വിക്കറ്റുകളെുത്തതാണ് കരിയര്‍ ബെസ്റ്റ് പ്രകടനം. 6.07 എന്ന ഇക്കോണമി റേറ്റായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ടി20യില്‍ 10 മല്‍സരങ്ങളില്‍ മാത്രം കളിച്ച ശ്രീക്കു ലഭിച്ചത് ഏഴു വിക്കറ്റുകളാണ്.

അശോക് ദിന്‍ഡ
ഇന്ത്യക്കു വേണ്ടി 13 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ഫാസ്റ്റ് ബൗളര്‍ അശോക് ദിന്‍ഡ. ഇവയില്‍ നിന്നും താരത്തിനു ലഭിച്ചത് 12 വിക്കറ്റുകളാണ്. ടി20യില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളും പേസര്‍ വീഴ്ത്തി. 19 റണ്‍സിനു നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 8.16 ആയിരുന്നു ദിന്‍ഡയുടെ ഇക്കോണമി റേറ്റ്.

പ്രഗ്യാന്‍ ഓജ
സ്പിന്‍ ബൗളറായിരുന്ന പ്രഗ്യാന്‍ ഓജ ഇന്ത്യക്കു വേണ്ടി 18 ഏകദിനങ്ങളിലും ആറു ടി20കളിലുമാണ് കളിച്ചത്. ഏകദിനത്തില്‍ 21ഉം ടി20യില്‍ 10ഉം വിക്കറ്റുകള്‍ താരത്തിനു ലഭിച്ചു. ഏകദിനത്തില്‍ 4.46 എന്ന മികച്ച ഇക്കോണമി റേറ്റുണ്ടായിരുന്ന ഓജയുടെ മികച്ച പ്രകടനം 38 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ്. ടി20യില്‍ 21 റണ്‍സിനു നാലു വിക്കറ്റ് വീഴ്ത്തിയതാണ് കരിയര്‍ ബെസ്റ്റ്.


Click it and Unblock the Notifications











