For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈ മാത്രമല്ല, സിഎസ്‌കെ ഏറ്റവുമധികം ഭയക്കേണ്ട ടീമുകളെ അറിയാം

നാലാം കിരീടം ലക്ഷ്യമിട്ടാണ് സിഎസ്‌കെയിറങ്ങുക

1

ഐപിഎല്ലിന്റെ 14ാം സീസണ്‍ അടുത്ത മാസം ഒമ്പതിന് ആരംഭിക്കാനിരിക്കുകയാണ്. കഴിഞ്ഞ തവണ പ്ലേഓഫ് പോലും കാണാതെ പുറത്തായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യാനുറച്ചായിരിക്കും ഇറങ്ങുക. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു സിഎസ്‌കെ പ്ലേഓഫിലെത്താതെ നാണംകെട്ടത്.

മൂന്നു തവണ ചാംപ്യന്‍മാരായിട്ടുള്ള സിഎസ്‌കെ നാലാമത്തെ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. നായകന്‍ ധോണിയെ ഇനിയൊരു സീസണില്‍ കൂടി സിഎസ്‌കെയോടൊപ്പം കാണണമെന്നില്ല. അതുകൊണ്ടു തന്നെ ഈ സീസണ്‍ ധോണിക്കും സിഎസ്‌കെയ്ക്കും ഒരുപോലെ പ്രധാനപ്പട്ടതാണ്. 14ാം സീസണില്‍ സിഎസ്‌കെയ്ക്കു ഏറ്റവുമധികം വെല്ലുവിലിയുയര്‍ത്താനിടയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തന്നെയായിരിക്കും പതിവുപോലെ ഐപിഎല്ലില്‍ സിഎസ്‌കെയെ ഉറക്കം കെടുത്തുന്ന ടീം. 2013ല്‍ രോഹിത് നായകസ്ഥാനത്തേക്കു വന്നതു മുതല്‍ ഐപിഎല്ലില്‍ മുംബൈയുടെ ആധിപത്യമാണ് കാണുന്നത്. അഞ്ചു കിരീടങ്ങളാണ് ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ നേടിയെടുത്തത്. കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈ തന്നെയായിരുന്നു ചാംപ്യന്‍മാര്‍.
കാര്യമായ ഒരു വീക്ക്‌നെസുകളുമില്ലാത്ത മുംബൈ ഇത്തവണ ഹാട്രിക് കിരീടം നേടിയാലും അദ്ഭുതപ്പെടാനില്ല. രോഹിത്തിനെക്കുടാതെ ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് തുടങ്ങി മാച്ച് വിന്നര്‍മാരുടെ ഒരു പട തന്നെ മുംബൈയിലുണ്ട്. കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരില്‍ ആദ്യ ഏഴില്‍ മൂന്നു പേര്‍ മുംബൈയുടെ താരങ്ങളായിരുന്നു. ലേലത്തില്‍ നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ആദം മില്‍നെ എന്നിവരുടെ വരവോടെ മുംബൈയുടെ ബൗളിങിനു മൂര്‍ച്ച കൂടിയിട്ടുണ്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഐപിഎല്ലിലെ വന്‍ ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന ടീമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. കഴിഞ്ഞ സീസണില്‍ ആദ്യമായി ഫൈനലിലെത്തിയതോടെ ഡല്‍ഹി എല്ലാവരും ഭയക്കേണ്ട എതിരാളികളായി മാറിയിരിക്കുകയാണ്. വളരെ സന്തുലിതമായ ടീമാണ് ഡല്‍ഹിയുടേത്.
വളരെ ചുറുചുറുക്കുള്ള ഡല്‍ഹിയുടെ യുവനിരയെ നിയിക്കുന്നത് യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരാണ്. ബാറ്റിങിലും ബൗളിങിലും ഒരുപിടി മികച്ച കൡക്കാര്‍ ഡല്‍ഹിക്കുണ്ട്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്, റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ഡല്‍ഹി ബാറ്റിങിന്റെ നെടുംതൂണുകളാണ്. പുതുതായി സ്റ്റീവ് സ്മിത്ത്, സാം ബില്ലിങ്‌സ് എന്നിവര്‍ കൂടിയെത്തിയതോടെ ഡല്‍ഹിയുടെ ബാറ്റിങിന് ആഴം കൂടിയിട്ടുണ്ട്.
ബൗളിങിലേക്കു വന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിയോ റബാഡയ്ക്കു കീഴില്‍ മൂര്‍ച്ചയേറിയ ബൗളിങ് നിര ഡിസിക്കുണ്ട്. ആന്റിച്ച് നോര്‍ക്കിയ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും ഡിസിയെ അപകടകാരികളാക്കുന്നു. ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിന്റെ സാന്നിധ്യം ഡിസിയെ കൂടുതല്‍ സന്തുലിതമായ ടീമാക്കി മാറ്റുന്നു.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

മലയാളി താരം സഞ്ജു സാംസണിനു കീഴില്‍ പുതിയ തുടക്കം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിനെയും സിഎസ്‌കെ ഭയക്കണം. 2008ലെ പ്രഥമ ഐപിഎല്ലില്‍ ജേതാക്കളായ ശേഷം പിന്നീട് കിരീടം നേടാനായില്ലെങ്കിലും രാജസ്ഥാനെ വില കുറച്ചു കാണാന്‍ കഴിയില്ല. കഴിഞ്ഞ തവണ സ്റ്റീവ് സ്മിത്തിനു കീഴിലിറങ്ങിയ രാജസ്ഥാന്‍ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ടീമിന്റെ ദയനീയ പ്രകടനം സ്മിത്തിന് ക്യാപ്റ്റന്‍സി മാത്രമല്ല സ്ഥാനവും നഷ്ടപ്പെടാന്‍ ഇടയാക്കി. തുടര്‍ന്നാണ് സഞ്ജുവിന് നായകനായി നറുക്കുവീണത്.
ലേലത്തില്‍ ക്രിസ് മോറിസ്, ശിവം ദുബെ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ സ്വന്തമാക്കിയതോടെ രാജസ്ഥാന്‍ തങ്ങളുടെ വീക്ക്‌നെസുകളെല്ലാം പരിഹരിച്ചുകഴിഞ്ഞു.
ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, സഞ്ജു, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ തുടങ്ങി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ നിര രാജസ്ഥാനുണ്ട്. ബൗളിങില്‍ ജോഫ്ര ആര്‍ച്ചറാണ് ടീമിന്റെ തുറുപ്പുചീട്ട്. മോറിസ്, ശ്രേയസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി എന്നിവരും ബൗളര്‍മാരുടെ സംഘത്തിലുണ്ട്.

Story first published: Friday, March 12, 2021, 18:21 [IST]
Other articles published on Mar 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+