Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സിഎസ്‌കെയുമായി ഉടക്കിയ റെയ്‌ന എങ്ങോട്ട്? സാധ്യത മൂന്നു ടീമുകള്‍ക്ക്, എല്ലാം ചാംപ്യന്‍മാര്‍

1

ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഉടക്കി ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നു പിന്‍മാറിയ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ സുരേഷ് റെയ്‌നയ്ക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടായേക്കില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 2021ലെ അടുത്ത ഐപിഎല്ലില്‍ റെയ്‌നയെ മറ്റൊരു ഫ്രാഞ്ചൈസിക്കൊപ്പം കാണാനാണ് സാധ്യത.

ഈ സീസണിലെ ഐപിഎല്‍ കഴിയുന്നതോടെ മിസ്റ്റര്‍ ഐപിഎല്ലെന്നും ചിന്നത്തലയെന്നുമെല്ലാം വിളിപ്പേരുള്ള റെയ്‌നയെ സിഎസ്‌കെ പറഞ്ഞുവിടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ അടുത്ത സീസണിലെ താരലേലത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് റെയ്‌നയായിരിക്കും. 2021ലെ ഐപിഎല്ലില്‍ റെയ്‌നയെ സ്വന്തമാക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായിട്ടുള്ള രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു ടീം. നാലു തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ള മുംബൈയ്ക്കു നായകന്‍ രോഹിത്തിനെക്കൂടാതെ ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ക്രിസ് ലിന്‍, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് ലൈനപ്പ് മുംബൈയ്ക്കുണ്ട്. എങ്കിലും റെയ്‌നയ്ക്കു വേണ്ടി അവര്‍ രംഗത്തു വരാന്‍ സാധ്യതയേറെയാണ്.
മുന്‍ സീസണുകളിലേക്കു നോക്കിയാല്‍ എല്ലായ്‌പ്പോഴും മികച്ച കളിക്കാരെ ടീമിലെത്തുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീമാണ് മുംബൈ. മാത്രമല്ല മുന്‍ ബാറ്റിങ് തകര്‍ന്നാല്‍ ടീമിനെ രക്ഷിക്കാന്‍ ശേഷിയുള്ള മികച്ചൊരു നാലാം നമ്പര്‍ ബാറ്റ്‌സ്മാനെയും അവര്‍ക്കു ആവശ്യമുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഒരു തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് റെയ്‌നയ്ക്കായി താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള മറ്റൊരു ടീം. ബാറ്റിങില്‍ വിദേശ താരങ്ങളെ അമിതമായി ആശ്രയിക്കുന്ന ടീമാണ് ഹൈദരാബാദ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്ല്യംസണ്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ടീമിന്റെ നിലനില്‍പ്പ്. മികച്ചൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ അഭാവം അവരുടെ നിരയില്‍ പ്രകടമാണ്.
മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍ എന്നിവര്‍ ടീമിലുണ്ടെങ്കിലും മുന്‍നിര ബാറ്റിങ് തകര്‍ന്നാല്‍ മികച്ച ഇന്നിങ്‌സിലൂടെ ടീമിനെ കരകയറ്റാനുള്ള ശേഷി ഇവര്‍ക്കില്ലെന്നു കാണാം. അതിനാല്‍ റെയ്‌നയെ ടീമിലെത്തിച്ചാല്‍ മധ്യനിരയിലെ ഈ വീക്കനെസ് മറികടക്കാന്‍ ഹൈദരാബാദിനു കഴിയും. അതുകൊണ്ടു തന്നെ അടുത്ത ഐപിഎല്ലില്‍ എന്തു വില കൊടുത്തും റെയ്‌നയെ അവര്‍ ടീമിലെത്തിക്കാന്‍ ശ്രമിച്ചേക്കും.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ സര്‍പ്രൈസ് ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ് റെയ്‌നയ്ക്കു വേണ്ടി വല വിരിക്കാന്‍ സാധ്യതയുള്ള മറ്റൊരു ടീം. 2008ല്‍ കിരീടം നേടിയതൊഴിച്ചാല്‍ പിന്നീടുള്ള 11 സീസണുകളിലും രാജസ്ഥാന് ഐപിഎല്ലിന്റെ ഫൈനലിലെത്താന്‍ പോലുമായിട്ടില്ല. ബാറ്റിങിലെ സ്ഥിരതയില്ലായ്മയും മൂര്‍ച്ചയില്ലാത്ത ബൗളിങുമായിരുന്നു ഇതിനു കാരണം.
മികച്ച വിദേശ താരങ്ങളുടെ രാജസ്ഥാനുണ്ടെങ്കിലും വിശ്വസ്തരായ മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ അഭാവം അവരുടെ പോരായ്മയാണ്. റെയ്‌നയെ ടീമിലെത്തിച്ചാല്‍ ഈ കുറവ് ഏറെക്കുറെ മറികടക്കാന്‍ രാജസ്ഥാനു കഴിയും.
മുന്‍ നായകന്‍ അജിങ്ക്യ രഹാനെയെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വിറ്റതോടെ ടീമിനെ നയിക്കാന്‍ ശേഷിയുള്ള ഒരു ഇന്ത്യന്‍ താരത്തിന്റെ അഭാവവും രാജസ്ഥാനുണ്ട്. റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍ എന്നിവരൊക്കെ ടീമിലുണ്ടെങ്കിലും ക്യാപ്റ്റന്‍സി വിശ്വസിച്ച് ഏല്‍പ്പിക്കാനാവില്ല. റെയ്‌ന ടീമിലുണ്ടെങ്കില്‍ ക്യാപ്റ്റന്റെ ചുമതലയും അദ്ദേഹത്തിനു കൈമാറാന്‍ രാജസ്ഥാനു കഴിയും.

Story first published: Tuesday, September 1, 2020, 16:19 [IST]
Other articles published on Sep 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+