Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: ആര്‍സിബിയുടെ ലോഗോയ്ക്ക് ബുംറയുടെ ട്രോള്‍... കൊള്ളാം, അതുമായി സാമ്യം

bum

ബെംഗളൂരു: ഐപിഎല്ലില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പുത്തന്‍ ലുക്കിലായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ കാണുക. പ്രണയദിനമായ ഫെബ്രുവരി 14ന് ആര്‍സിബി ആളാകെ മാറിയിരുന്നു. പുതിയ ലോഗോയും ജഴ്‌സിയുമെല്ലാം ആര്‍സിബി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു.

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആര്‍സിബിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായി അടുത്തിടെ മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍സിബി അടിമുടി മാറിയത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ആര്‍സിബിയുടെ ലോഗോയെ തമാശരൂപേണ ട്രോളിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ.

ബൗളിങ് ആക്ഷന്‍ പോലുണ്ട്

ബൗളിങ് ആക്ഷന്‍ പോലുണ്ട്

നല്ല ലോഗോ, തന്റെ ബൗങിങ് ആക്ഷനെപ്പോലെയുണ്ടെന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയോടൊപ്പം ബുംറ ട്വീറ്റ് ചെയ്തത്.
നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് അദ്ദേഹം. ന്യൂസിലാന്‍ഡ് ഇലവനെതിരായ സന്നാഹ മല്‍സരത്തില്‍ പേസര്‍ കളിക്കുന്നുണ്ട്. ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് ബുംറ വീഴ്ത്തുകയും ചെയ്തിരുന്നു.

അരങ്ങേറ്റം ആര്‍സിബിക്കെതിരേ

അരങ്ങേറ്റം ആര്‍സിബിക്കെതിരേ

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരുടെ നിരയിലാണ് ബുംറയുടെ സ്ഥാനം. 19ാം വയസ്സില്‍ ഐപിഎല്ലിലൂടെയാണ് താരം വരവറിയിക്കുന്നത്. കോലിയുടെ ആര്‍സിബിക്കെതിരേയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയില്‍ ബുംറയുടെ ഐപിഎല്‍ അരങ്ങേറ്റം. കന്നി മല്‍സരത്തില്‍ താരം മൂന്നു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. 32 റണ്‍സ് വഴങ്ങിയാണ് അന്നു ബുംറ മൂന്നു പേരെ പുറത്താക്കിയത്. ഐപിഎല്ലില്‍ കന്നി മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയാണ് ബുംറ.

കോലിയുടെ പ്രതികരണം

കോലിയുടെ പ്രതികരണം

ഇതാണ് അത്. നിങ്ങള്‍ കാത്തിരുന്നത് ഇതിനു വേണ്ടിയാണ്. പുതിയ ദശാബ്ദം, പുതിയ ആര്‍സിബി, പുതിയ ലോഗോ... എന്നായിരുന്നു ലോഗോ പുറത്തു വിട്ടു ശേഷം ആര്‍സിബി കുറിച്ചത്.
ലോഗോ പുറത്തു വന്ന ശേഷം നായകന്‍ കോലി പ്രതികരണവുമായി രംഗത്തു വരികയും ചെയ്തിരുന്നു. ലോഗോയുടെ ജോലി പറയുകയെന്നതാണെന്നായിരുന്നു (LOGO ka kaam hai kehna) പഴയ ഹിന്ദി ഗാനവുമായി ബന്ധപ്പെടുത്തി കോലി ട്വീറ്റ് ചെയ്തത്.

Story first published: Saturday, February 15, 2020, 13:39 [IST]
Other articles published on Feb 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+