Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറ വേറെ ലെവല്‍, ആറു വ്യത്യസ്ത ബൗളര്‍മാരെ അനുകരിച്ചു! വൈറലായി വീഡിയോ

1

നിലവിലെ ഐപിഎല്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ കുന്തമുനയാണ് പേസര്‍ ജസ്പ്രീത് ബുംറ. ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിങ്കയുടെ പിന്‍മാറ്റത്തോടെ ഈ സീസണില്‍ മുംബൈ പേസാക്രമണിനു ചുക്കാന്‍ പിടിക്കാനൊരുങ്ങുകയാണ് താരം. അതിനിടെ മുംബൈ ടീമിന്റെ നെറ്റ് സെഷനില്‍ ആറു വ്യത്യസ്ത ബൗളര്‍മാരുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ച് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ബുംറ.

ബുംറ ആറു ബൗളര്‍മാരെ അനുകരിക്കുന്ന വീഡിയോ കാണാം

മുംബൈ ടീമാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡ്‌ലൂടെ ബുംറയുടെ ആറു വ്യത്യസ്ത ബൗളിങ് ആക്ഷന്റെ വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഇവ ആരുടെയൊക്കെയാണെന്നത് അവര്‍ കാണുന്നവര്‍ക്കു വിട്ടിരിക്കുകയാണ്. ബുംറ അനുകരിക്കാന്‍ ശ്രമിച്ച ആറു പേര്‍ ആരൊക്കെയാണെന്ന് നിങ്ങള്‍ക്കു ഊഹിക്കാനാവുമോയെന്നും മുംബൈ ഇന്ത്യന്‍സ് ചോദിക്കുന്നുണ്ട്.

മുനാഫ് പട്ടേല്‍, ഗ്ലെന്‍ മഗ്രാത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, കേദാര്‍ ജാദവ്, ശ്രേയസ് ഗോപാല്‍, അനില്‍ കുംബ്ലെ എന്നിവരെയാണ് ബുംറ അനുകരിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. പക്ഷെ ഇക്കാര്യം ഉറപ്പിച്ചു പറയാനും സാധിക്കില്ല. നിരവധി പേരാണ് വീഡിയോക്കു താഴെ ബുംറ ആരുടെയൊക്കെ ബൗളിങ് ആക്ഷനാണ് അനുകരിക്കാന്‍ ശ്രമിച്ചത് എന്നതിനു മറുപടി നല്‍കിയിരിക്കുന്നത്.

ഇതാദ്യമായല്ല നെറ്റ്‌സില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് ബുംറ ആരാധകരുടെ മനം കവരുന്നത്. നേരത്തേ 2017ല്‍ ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിനു മുന്നോടിയായി നടന്ന പരിശീലന സെഷനിലും ബുംററ സമാനമായ പ്രകടനം നടത്തിയിരുന്നു. അന്നു ഇടം കൈയന്‍ സ്പിന്‍/ സീം ബൗളിങായിരുന്നു പേസര്‍ കാഴ്ചവച്ചത്. ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.

അതേസമയം, ഐപിഎല്ലില്‍ നാലാം കിരീടം തേടിയാണ് ബുംറയുള്‍പ്പെടുന്ന മുംബൈ ഇന്ത്യന്‍ ടീം ഇത്തവണ പോരിനിറങ്ങുക. സപ്തംബര്‍ 19ന് അബുദാബിയില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് രോഹിത് ശര്‍മയുടെ മുംബൈ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേയാണിത്. അന്നു ചെന്നൈയെ ഒരു റണ്‍സിനു തോല്‍പ്പിച്ച് മുംബൈ ജേതാക്കളാവുകയായിരുന്നു.

Story first published: Tuesday, September 8, 2020, 12:53 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+