Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എവിടെ കളിച്ചാലും കിരീടം, ഒടുവില്‍ അമേരിക്കയിലും! മുംബൈയുടെ വിജയമന്ത്രമെന്ത്?

ടി20 ക്രിക്കറ്റില്‍ ലോകത്തിന്റെ ഏതു ഭാഗത്തായാലും ഫ്രാഞ്ചൈസി ലീഗില്‍ എങ്ങനെ കിരീടം നേടണമെന്നു മുംബൈ ഇന്ത്യന്‍സിനെ കണ്ടു പഠിക്കണം. ഈ ഫോര്‍മാറ്റിലെ ഒരു വിജയ ബ്രാന്‍ഡായി മുംബൈയുടെ നീലപ്പട മാറിയിരിക്കുകയാണ്. ആദ്യം ഐപിഎല്ലില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച മുംബൈ ഇപ്പോള്‍ മറ്റു ലീഗുകളിലും ഇതാവര്‍ത്തിക്കുന്നതാണ് കാണുന്നത്. ഐപിഎല്ലില്‍ തുടങ്ങിയ മുംബൈയുടെ ജൈത്രയാത്ര ഇപ്പോള്‍ അമേരിക്ക വരെ എത്തിയിരിക്കുകയാണ്.

മുംബൈ ടീമിന്റെ ട്രോഫി ക്യാബിനറ്റ് നോക്കുകയാണെങ്കില്‍ ഏതൊരു ടീമിനും അസൂയ തോന്നുമെന്നുറപ്പാണ്. കാരണം അത്രയുമധകം ട്രോഫികളാണ് നമുക്ക് അവിടെ കാണാന്‍ സാധിക്കുക. 2008ലെ പ്രഥമ ഐപിഎല്ലിനു തൊട്ടുമുമ്പ് പിറവിയെടുത്ത, അംബാനി കുടുംബത്തില്‍ നിന്നുള്ള മുംബൈ ഇന്ത്യന്‍സ് ടീം ടി20യില്‍ തുവരെ വാരിക്കൂട്ടിയിട്ടുള്ള ട്രോഫികള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

ROHIT SHARMA

നിര്‍ത്തലാക്കപ്പെട്ട ഐസിസിയുടെ ചാംപ്യന്‍സ് ലീഗ് ടി20യില്‍ 2011ലെ ചാംപ്യന്‍മാരായിരുന്നു മുംബൈ. ഫ്രാഞ്ചൈസിയുടെ ആദ്യത്തെ ട്രോഫിയും ഇതു തന്നെ. അന്നു ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള കലശപ്പോരില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 31 റണ്‍സിനു തകര്‍ത്തായിരുന്നു മുംബൈയുടെ കിരീടധാരണം. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലസിത് മലിങ്ക, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം അന്നു മുംബൈ ടീമിന്റെ ഭാഗമായിരുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2012ലായിരുന്നു ആദ്യത്തെ ഐപിഎല്‍ കിരീടം മുംബൈയെ തേടിയെത്തിയത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇത്. ഫൈനലില്‍ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 23 റണ്‍സിനു തകര്‍ത്തുവിടുകയായിരുന്നു.

രോഹിത്തിനെക്കൂടാതെ ദിനേശ് കാര്‍ത്തിക്, മലിങ്ക എന്നിവരെല്ലാം വിജയത്തില്‍ പ്രധാന പങ്കു വഹിച്ചവരാണ്. ഇതേ വര്‍ഷം ചാംപ്യന്‍സ് ലീഗ് ടി20യിലും കിരീടം നേടി മുംബൈ തങ്ങളുടെ ആധിപത്യം വീണ്ടും അരക്കിട്ടുറപ്പിച്ചു. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 33 റണ്‍സിനു തോല്‍പ്പിക്കുകയായിരുന്നു.

2015ലായിരുന്നു മുംബൈയുടെ രണ്ടാമത്തെ ഐപിഎല്‍ കിരീടം. ഇത്തവണയും സിഎസ്‌കെയായിരുന്നു ഫൈനലിലെ എതിരാളികള്‍. 41 റണ്‍സിന്റെ വിജയമാണ് അന്നു മുംബൈ സ്വന്തമാക്കിയത്. രണ്ടു വര്‍ഷത്തിനു ശേഷം 2017ല്‍ മൂന്നാമത്തെ ഐപിഎല്‍ ട്രോഫിയും മുംബൈ തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു. ത്രസിപ്പിക്കുന്ന ഫൈനലില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിനെ അവര്‍ ഒരു റണ്‍സിനു മറികടക്കുകയായിരുന്നു.

MUMBAI INDIANS

2019ല്‍ മുംബൈ തങ്ങളുടെ ഐപിഎല്‍ കിരീടസമ്പാദ്യം നാലാക്കി ഉയര്‍ത്തി. ഫൈനലില്‍ വീണ്ടും എതിരാളികള്‍ എംഎസ് ധോണിയുടെ സിഎസ്‌കെയായിരുന്നു. ക്ലാസിക്ക് ഫൈനലില്‍ ഒരു റണ്ണിനായിരുന്നു മുംബൈയുടെ വിജയം. തൊട്ടടുത്ത സീസണിലും മുംബൈ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് അവര്‍ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടു.

ഈ വര്‍ഷം ഐപിഎല്‍ മാതൃകയില്‍ പ്രഥമ വനിതാ പ്രീമിയര്‍ ലീഗിനു (ഡബ്ല്യുപിഎല്‍) ബിസിസിഐ തുടക്കമിട്ടപ്പോള്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായത് മുംബൈയ്ക്കായിരുന്നു. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച മുംബൈ ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിക്കുകയായിരുന്നു.

പ്രഥമ ഡബ്ല്യുപിഎല്ലിനു ശേഷം അമേരിക്കയില്‍ ആരംഭിച്ച മേജര്‍ ലീഗ് ക്രിക്കറ്റിലും (എംഎല്‍സി) മുംബൈ വെന്നിക്കൊടി പാറിച്ചു. എംഐ ന്യൂയോര്‍ക്ക് എന്ന പേരിലായിരുന്നു ഈ ലീഗില്‍ മുംബൈ മാറ്റുരച്ചത്. നിക്കോളാസ് പൂരന്‍ നയിച്ച എംഐ ന്യൂയോര്‍ക്ക് ഫൈനലില്‍ സിയാറ്റില്‍ ഓര്‍ക്കാസ് എന്ന അമേരിക്കയില്‍ നിന്നുള്ള ഫ്രാഞ്ചൈസിയെ ഫൈനലില്‍ തോല്‍പ്പിക്കുകയായിരുന്നു. 55 ബോളില്‍ 10 ഫോറും 13 സിക്‌സറുമടക്കം പുറത്താവാതെ 133 റണ്‍സ് വാരിക്കൂട്ടിയ പൂരനായിരുന്നു കലാശക്കളിയില്‍ അവരുടെ ഹീറോ.

Story first published: Monday, July 31, 2023, 16:22 [IST]
Other articles published on Jul 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+