Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയും മുംബൈ ഇന്ത്യന്‍സും, ഇത്തവണ ഇരട്ടിസന്തോഷം- ഇതിനകം കളിച്ചത് ഏഴു പേര്‍!

ടീം ഇന്ത്യയും ഐപിഎല്ലിലെ ഏറ്റവും വിജയങ്ങള്‍ കൊയ്തിട്ടുള്ള മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ബന്ധം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. മുംബൈയുടെ രണ്ടു താരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഒരുമിച്ച് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈയുടെ നീല ജഴ്‌സിയില്‍ നിന്നും ഇന്ത്യയുടെ കടുംനീല ജഴ്‌സിയിലേക്കു മാറുമ്പോള്‍ രണ്ടു പേര്‍ക്കും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

1

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ രണ്ടു താരങ്ങളാണ് സൂര്യകുമാറും ഇഷാനും. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള മിടുക്കാണ് ഇഷാനെ ശ്രദ്ധേയനാക്കുന്നതെങ്കില്‍ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ടീമിനെ കരകയറ്റാനുള്ള അസാധാരണ മിടുക്ക് സൂര്യകുമാറിനുണ്ട്. മുംബൈയെ അഞ്ചാം കിരീടത്തിലേക്കുന്നതില്‍ വഹിച്ച പങ്കുതന്നെയാണ് രണ്ടു പേരെയും ഇപ്പോള്‍ ദേശീയ ടീമിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി 145.01 സ്‌ട്രൈക്ക് റേറ്റോടെ 40 ശരാശരിയില്‍ 480 റണ്‍സ് സൂര്യകുമാര്‍ നേടിയിരുന്നു. കൂടാതെ ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലും മുംബൈയ്ക്കായി താരം മികച്ച പ്രകടനം നടത്തി. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും നേടാന്‍ സൂര്യകുമാറിനായിരുന്നു.

ഇഷാനാവട്ടെ ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമാണ്. കുറച്ചുകാലമായി ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന താരം കൂടിയാണ് അദ്ദേഹം. എന്നാല്‍ എംഎസ് ധോണിക്കു ശേഷം റിഷങ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവര്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ മാറി മാറി കളിച്ചതോടെ ഇഷാന് കാത്തിരിക്കേണ്ടി വരികയായിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കായി 57.33 ശരാശരിയില്‍ 145.76 സ്‌ട്രൈക്ക് റേറ്റോടെ 516 റണ്‍സ് ഇഷാന്‍ അടിച്ചെടുത്തിരുന്നു. താരത്തിന്റെ ഏറ്റവും മികച്ച സീസണ്‍ കൂടിയായിരുന്നു ഇത്.

ഇന്ത്യന്‍ ടീമിന് ഒരുപിടി മികച്ച കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള ഐപിഎല്‍ ഫ്രാഞ്ചൈസി കൂടിയാണ് മുംബൈ. സൂര്യകുമാര്‍, ഇഷാന്‍ എന്നിവരുടെ അരങ്ങേറ്റത്തോടെ ഇതു ഏഴായി ഉയര്‍ന്നിരിക്കുകയാണ്. മുംബൈയില്‍ നിന്നെത്തിയ പലരും ഇപ്പോള്‍ ടീം ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത താരങ്ങളാണ്.

2

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ഇന്ത്യന്‍ പേസാക്രമണത്തിലെ കുന്തമുനയായ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ, സ്പിന്നര്‍മാരായ മായങ്ക് മര്‍ക്കാണ്ഡെ, രാഹുല്‍ ചഹര്‍ എന്നിവരാണ് നേരത്തേ മുംബൈയിലൂടെ ഇന്ത്യന്‍ ടീമിലേക്കു എന്‍ട്രി നേടിയത്. ഇക്കൂട്ടത്തിലാണ് സൂര്യകുമാറും ഇഷാനും തങ്ങളുടേ പേര് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ശിഖര്‍ ധവാന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കു പകരമാണ് ഇന്ത്യ സൂര്യകുമാര്‍, ഇഷാന്‍ എന്നിവര കളിപ്പിച്ചത്. ധവാനു പകരം ഇഷാന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ സൂര്യകുമാര്‍ ഫിനിഷറുടെ റോളിലാണ് കളിക്കുന്നത്.

Story first published: Sunday, March 14, 2021, 19:28 [IST]
Other articles published on Mar 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+