Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയേക്കാള്‍ മികച്ച ടി20 ടീം മുംബൈ ഇന്ത്യന്‍സ്! വോനിന്റെ ട്രോള്‍- വിമര്‍ശനം ശക്തം

വിവാദ അഭിപ്രായപ്രകടനങ്ങള്‍ നടത്തി നേരത്തേ പല തവണ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങിയിട്ടുള്ള ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോന്‍ വീണ്ടും പ്രതിക്കൂട്ടില്‍. ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള വോനിന്റെ പരിഹാസമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ബാറ്റിങില്‍ മോശം പ്രകടനം കാഴ്ചവച്ച ശേഷമായിരുന്നു വോന്‍ ട്വിറ്ററിലൂടെ ടീമിനെ ട്രോളിയത്.

1

മുംബൈ ഇന്ത്യന്‍സിന്റെ ടീം ഇന്ത്യയുടെ ടി20 ടീമിനേക്കാള്‍ മികച്ചതാണെന്നായിരുന്നു വോനിന്റെ ട്വീറ്റ്. ഇതാദ്യമായല്ല മുംബൈ ഇന്ത്യന്‍സിനെ വോന്‍ പ്രശംസ കൊണ്ടുമൂടുന്നത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ചാംപ്യന്‍മാരായപ്പോള്‍ ഐസിസിസിയുടെ ടി20 ലോകകപ്പ് നേടാനുള്ള ശേഷി മുംബൈയ്ക്കുണ്ടെന്നു അദ്ദേഹം ട്വിറ്ററിലൂടെ പുകഴ്ത്തിയിരുന്നു. അന്നത്തെ ട്വീറ്റ് വലിയ ചര്‍ച്ചയായില്ലെങ്കിലും ഇന്ത്യന്‍ ടീം മുംബൈയ്ക്കും താഴെയാണെന്ന വോനിന്റെ പരിഹാസത്തിനെതിരേ വിമര്‍ശനം ശക്തമാണ്.

വോനിന്റെ ട്വീറ്റിനു താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. പലരും രൂക്ഷമായാണ് വോനിന്റെ അഭിപ്രായത്തോട് പ്രതികരിച്ചത്. ചിലര്‍ രസകരമായ കമന്റുകളും നല്‍കിയിട്ടുണ്ട്. ക്വിന്റണ്‍ ഡികോക്ക്, കരെണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട്, ലസിത് മലിങ്ക, എന്നിവരെയൊന്നും ഇന്ത്യക്കു കളിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഒരു പ്രതികരണം.

2

ഒരുപാട് ആവേശമൊന്നും വേണ്ട, ഇതു വെറും ആദ്യത്തെ മല്‍സരം മാത്രമാണെന്ന് മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിനേക്കാള്‍ മികച്ച ടി20 ബംഗ്ലാദേശിന്റേതാണെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്. രോഹിത്താണ് കോലിയേക്കാള്‍ മികച്ച ടി20 ക്യാപ്റ്റനെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. അതേസമയം, കര്‍ണാടകയുടെ ടീം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിനേക്കാള്‍ മികച്ചതാണെന്നു ഒരു യൂസര്‍ പരിഹസിച്ചു. ഇന്ത്യക്കു ആദ്യത്തെ മല്‍സരം എല്ലായ്‌പ്പോഴും ട്രയല്‍ മാച്ചാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ കനത്ത പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്. എട്ടു വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്കു തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 124 റണ്‍സെടുക്കാനേ ഇംഗ്ലീഷ് ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. മറുപടിയില്‍ വെറും 15.3 ഓവറില്‍ രണ്ടു വിക്കറ്റിന് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ ഇംഗ്ലണ്ട് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഞായറാഴ്ചയാണ് പരമ്പരയിലെ അടുത്ത മല്‍സരം.

Story first published: Friday, March 12, 2021, 22:59 [IST]
Other articles published on Mar 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+