Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: ഗോവയല്ല മുംബൈ, സഞ്ജു 15ന് പുറത്ത്, കേരളത്തിന് വന്‍ തോല്‍വി

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവെയ മുക്കിയതിന്റെ ആത്മവിശ്വാസതില്‍ ഇറങ്ങിയ കേരളത്തിന് ദയനീയ തോല്‍വി. 12ാം റൗണ്ട് മല്‍സരത്തില്‍ കരുത്തരായ മുംബൈയ്ക്കു മുന്നില്‍ കേരളം തകര്‍ന്നടിയുകയായിരുന്നു. എട്ടു വിക്കറ്റിനാണ് കേരളത്തെ മുംബൈ കെട്ടുകെട്ടിച്ചത്. തികച്ചും ഏകപക്ഷീയമായ കളിയില്‍ പൊരുതാനാവാതെയാണ് കേരളം കീഴടങ്ങിയത്.

sanju

ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറില്‍ 199 റണ്‍സിനു പുറത്താവുകയായിരുന്നു. ഗോവയ്‌ക്കെതിരേ ഡബിള്‍ സെഞ്ച്വറിയുമായി റെക്കോര്‍ഡിട്ട സഞ്ജു സാംസണിന് ഇത്തവണ പ്രകടനമാവര്‍ത്തിക്കാനായില്ല. 15 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബി എട്ടു റണ്‍സിന് പുറത്താവുകയായിരുന്നു. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. വാലറ്റക്കാരന്‍ എംഡി നിധീഷ് 40 റണ്‍സൈടുത്തു.

മറുപടിയില്‍ 38.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഓപ്പണര്‍ യഷസ്വി ജെയ്‌സ്വാളിന്റെ (122) സെഞ്ച്വറിയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. 132 പന്തില്‍ 14 ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓപ്പണര്‍ ആദിത്യ താരെയാണ് (67) മറ്റൊരു സ്‌കോറര്‍.

Story first published: Monday, October 14, 2019, 16:32 [IST]
Other articles published on Oct 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+