For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ വിരമിക്കല്‍: ഒന്നു മാത്രം ഉറപ്പ്, തീര്‍ച്ചയായും അടുത്ത തവണ കളിക്കുമെന്ന് ശ്രീനിവാസന്‍

ലോകകപ്പിനു ശേഷം ധോണി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല

ദില്ലി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ ഇനി ദേശീയ ടീമിന്റെ കുപ്പായത്തില്‍ കാണാനാവുമോയെന്ന് ഉറപ്പില്ല. കാരണം, കഴിഞ്ഞ ലോകകപ്പിനു ശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ച ധോണി ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പരയിലും കളിക്കുന്നില്ല. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്.

അതിനിടെ ധോണിയുടെ അടുത്ത സീസണിലെ ഐപിഎല്ലിലെ പങ്കാളിത്തത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമ കൂടിയായ എന്‍ ശ്രീനിവാസന്‍.

ധോണി തന്നെ നയിക്കും

ധോണി തന്നെ നയിക്കും

2020ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിലും സിഎസ്‌കെയെ ധോണി തന്നെ നയിക്കുമെന്ന് സ്ഥിരീകരിച്ചിരക്കുകയാണ് ശ്രീനിവാസന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി എപ്പോള്‍ വിരമിക്കുമെന്ന കാര്യത്തില്‍ തനിക്കൊന്നും അറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. ഐപിഎല്ലിന്റെ അടുത്ത സീസണിലും ചെന്നൈയുടെ ക്യാപ്റ്റന്‍ താന്‍ തന്നെയായിരിക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നതായും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

അവസാന മല്‍സരം ന്യൂസിലാന്‍ഡിനെതിരേ

അവസാന മല്‍സരം ന്യൂസിലാന്‍ഡിനെതിരേ

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. അന്നു ഇന്ത്യ സെമിയില്‍ തോറ്റു പുറത്തായതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം ബ്രേക്കെടുക്കുകയായിരുന്നു.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴും ധോണിക്കു ഇന്ത്യക്കായി കളിക്കുന്നതില്‍ തടസ്സമില്ലെന്നും വിരമിക്കുന്ന കാര്യം അദ്ദേഹം സ്വയം തീരുമാനിക്കുന്നതാണ് ഉചിതമെന്നും ക്യാപ്റ്റന്‍ വിരാട് കോലി അടുത്തിടെ പറഞ്ഞിരുന്നു.

ധോണിക്കു മടങ്ങിവരാം

ധോണിക്കു മടങ്ങിവരാം

ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന യുവ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിന് ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ല. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും താരം കളിച്ചെങ്കിലും ഒരു ഫിഫ്റ്റി മാത്രമാണ് നേടാനായത്.
അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ധോണിയെ ടീമിലേക്കു തിരിച്ചുവിളിക്കാന്‍ സാധ്യത കൂടുതലാണ്. അടുത്ത ടി20 ലോകകപ്പ് വരെയെങ്കിലും ധോണി ദേശീയ ടീമിനൊപ്പം ഉണ്ടാവണമെന്നു ആരാധകരും ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു.

അവസാന ഐപിഎല്‍

അവസാന ഐപിഎല്‍

2020ല്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ധോണിയുടെ കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റാവാന്‍ സാധ്യതയേറെയാണ്. 10 സീസണുകളില്‍ സിഎസ്‌കെയെ ധോണി ഐപിഎല്ലില്‍ നയിച്ചിട്ടുണ്ട്. ഇവയിലെല്ലാം സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തിരുന്നു. മൂന്നു തവണ ടീമിന് കിരീടം നേടിക്കൊടുക്കാനും അദ്ദേഹത്തിനായിരുന്നു.
കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ സിഎസ്‌കെയ്ക്കു കിരീടം നഷ്ടമായത്.

Story first published: Monday, September 16, 2019, 12:10 [IST]
Other articles published on Sep 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+