For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീയെ നാട്ടിലേക്കു തിരിച്ചയക്കൂ, ധോണിയെ അത്ര ചൂടായി കണ്ടിട്ടില്ല! അശ്വിന്റെ വെളിപ്പെടുത്തല്‍

ലോക ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെട്ടിരുന്നയാളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. കളിക്കളത്തില്‍ എന്തൊക്കെ പ്രകോപനങ്ങളുണ്ടായാലും അവയെയെല്ലാം സമചിത്തതയോടെ നേരിടാനുള്ള കഴിവാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കിയിരുന്നത്. പക്ഷെ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ധോണി വളരെ ക്ഷുഭിതനായിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ മുന്‍ ടീമംഗങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരമൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് വെറ്ററന്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍.

ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനെതിരേയാണ് ധോണി ക്ഷുഭിതനായതെന്നും ഒരു പര്യടനത്തിനിടെ അദ്ദേഹത്തെ നാട്ടിലേക്കു തിരികെ അയക്കാന്‍ ധോണി ആലോചിച്ചതായും അശ്വിന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 2010ല്‍ ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. പോര്‍ട്ട് ഓഫ് എലിസബത്തില്‍ നടന്ന ഏകദിന മല്‍സരത്തിനിടെയായിരുന്നു ഇത്.

MS DHONI

ഇന്ത്യന്‍ ടീമിന്റെ മല്‍സരത്തിനിടെ ഡഗൗട്ടിലേക്കു വരാതെ മസാജിനായി ഡ്രസിങ് റൂമില്‍ തന്നെ ശ്രീശാന്ത് ചെലവഴിച്ചതാണ് ധോണി ചൂടാവാന്‍ കാരണമെന്നു അശ്വിന്‍ വ്യക്തമാക്കി. ഐ ഹേവ് ദി സ്ട്രീറ്റ്‌സ്- എ കുട്ടി ക്രിക്കറ്റ് സ്റ്റോറിയെന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചിട്ടുള്ളത്. ധോണി ബാറ്റ് ചെയ്തു കൊണ്ടിരിക്കെ ഞാനാണ് പല തവണ ഗ്രൗണ്ടിലേക്കു ഡ്രിങ്ക്‌സ് എത്തിച്ചുകൊണ്ടിരുന്നത്. ഒരു തവണ ശ്രീശാന്ത് എവിടെപ്പോയെന്നു ധോണി എന്നോടു ചോദിച്ചു. മുകളില്‍ ഡ്രസിങ് റൂമിലാണുള്ളതെന്നു ഞാന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു.

ശ്രീയോടു താഴെ ഡഗൗട്ടിലേക്കു വന്ന് മറ്റു റിസര്‍വുകള്‍ക്കൊപ്പമിരിക്കണമെന്നു പറയാന്‍ ധോണി തന്നോടു നിര്‍ദേശിക്കുകയും ചെയ്തതായും അശ്വിന്‍ കുറിക്കുന്നു. ഞാന്‍ ഇക്കാര്യം ഡ്രസിങ് റൂമിലെത്തി ശ്രീയോടു പറഞ്ഞെങ്കിലും അദ്ദേഹം ഡഗൗട്ടിലേക്കു വരാതെ ഡ്രസിങ് റൂമില്‍ തന്നെ തുടരുകയായിരുന്നു.

ഞാന്‍ വീണ്ടും ഡ്രിങ്ക്സ് ഡ്യൂട്ടി തുടര്‍ന്നു. ഒരു തവണ ഹെല്‍മറ്റ് മാറ്റാനാണ് ഞാന്‍ ഗ്രൗണ്ടില്‍ തിരികെയെത്തിയത്. ഈ സമയത്തു ധോണി ക്ഷുഭിതനായാണ് കാണപ്പെട്ടത്. ഈ തരത്തില്‍ അദ്ദേഹത്തെ ചൂടായി ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. ശ്രീയെവിടെ? എന്താണ് അവന്‍ ചെയ്യുന്നത്? ധോണി എന്നോടു ദേഷ്യത്തോടെ ചോദിച്ചു.

ശ്രീ മസാജിലാണെന്നു ഞാന്‍ മറുപടിയും നല്‍കി. ധോണി അപ്പോഴൊന്നും പറഞ്ഞില്ല. അടുത്ത ഓവറില്‍ അദ്ദേഹം എന്നെ ഗ്രൗണ്ടിലേക്കു വിളിക്കുകയും ഹെല്‍മറ്റ് തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശാന്തനായാണ് അദ്ദേഹം അപ്പോള്‍ കാണപ്പെട്ടത്.

SREESANTH- MS DHONI

ഒരു കാര്യം ചെയ്യൂ, രഞ്ജിബ് സാറിന്റെ അടുത്തേക്കു പോവൂ. ഇവിടെ തുടരാന്‍ ശ്രീക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹത്തോടു പറയണം. നാളെ ഇന്ത്യയിലേക്കു തിരികെ പോവാന്‍ അവന് ടിക്കറ്റ് ബുക്ക് ചെയ്യാനും പറയണമെന്നു ധോണി എന്നോടു ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ എന്നെ ശരിക്കും ഞെട്ടിച്ചു. ഇക്കാര്യം ഞാന്‍ ഡ്രസിങ് റൂമിലെത്തി ശ്രീയോടു പറഞ്ഞപ്പോള്‍ അവന്‍ പെട്ടെന്നു തന്നെ ഓടി ഡഗൗട്ടിലേക്കു വന്നതായും അശ്വിന്‍ വെളിപ്പെടുത്തുന്നു.

ശ്രീശാന്തിന്റെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യണമെന്നു ധോണി പറഞ്ഞപ്പോള്‍ എനിക്കു തിരിച്ചു എന്തു പറയണമെന്നു പോലും അറിയില്ലായിരുന്നു. ഞാന്‍ അത്രയും വലിയ ഷോക്കിലായിരുന്നു. അദ്ദേഹത്തിന്റെ മുഖത്തേക്കു തുറിച്ചുനോക്കുകയാണ് ഞാന്‍ ചെയ്തത്. ഇതു കണ്ട ധോണി എന്തു പറ്റിയെന്നു എന്നോടു ചോദിച്ചു.

നിനക്കു ഇംഗ്ലീഷ് മനസിലാവില്ലേയെന്നായിരുന്നു അദ്ദേഹം അപ്പോള്‍ ചോദിച്ചത്. ഇതു ഞാന്‍ അറിയിച്ച ശേഷം ഡഗൗട്ടിലേക്കു ഓടിയെത്തിയ ശ്രീയാണ് പിന്നീട് ഡ്രിങ്ക്സ് ജോലിയേറ്റെടുത്തത്. അടുത്ത തവണ ധോണി ഡ്രിങ്ക്സ് ആവശ്യപ്പെട്ടപ്പോള്‍ ശ്രീ ഗ്രൗണ്ടിലേക്കു അതുമായി കുതിച്ചതായും അശ്വിന്‍ കുറിക്കുന്നു.

Story first published: Saturday, July 13, 2024, 6:22 [IST]
Other articles published on Jul 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+