Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റിലെ 'ബദ്ധ വൈരികള്‍', പരസ്പരം ഇഷ്ടമല്ല, ഈ താരങ്ങളെക്കുറിച്ച് അറിയണം

1

സഹതാരങ്ങള്‍ തമ്മിലുള്ള മികച്ച സൗഹൃദം ക്രിക്കറ്റില്‍ വളരെ പ്രധാനപ്പെട്ടതാണ്. ടീമെന്ന നിലയില്‍ ഒട്ടക്കെട്ടായി മുന്നോട്ട് പോകാനാവാത്ത പക്ഷം മികച്ച പ്രകടനം നടത്തുക പ്രയാസമാണ്. എന്നാല്‍ പലപ്പോഴും ഈഗോ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാറുണ്ട്. ഇത് മൂലം പരസ്പര ബഹുമാനം ഇല്ലാതെ താരങ്ങള്‍ രണ്ട് തട്ടില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ ഇത്തരത്തില്‍ ബദ്ധ വൈരികളായ ചില താരങ്ങളുണ്ട്. ഒന്നിച്ച് കളിക്കുന്നുണ്ടെങ്കിലും മാനസികമായി അകലം പാലിക്കുന്ന ചിലര്‍. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ബദ്ധ വൈരികളായ താരങ്ങളെക്കുറിച്ചറിയാം.

വീരേന്ദര്‍ സെവാഗ് - എംഎസ് ധോണി

വീരേന്ദര്‍ സെവാഗ് - എംഎസ് ധോണി

വീരേന്ദര്‍ സെവാഗ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറാണ്. ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള സൂപ്പര്‍ താരം. സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും ശേഷം ഇന്ത്യയുടെ ക്യാപ്റ്റനായി എത്തേണ്ടിയിരുന്നത് സെവാഗാണ്. സീനിയര്‍ എന്ന നിലയില്‍ അദ്ദേഹം ആ സ്ഥാനം അര്‍ഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എംഎസ് ധോണിയെന്ന താരം അസാമാന്യ പ്രകടനത്തോടെ പെട്ടെന്ന് വളര്‍ന്നതോടെ സെവാഗിനെയും മറികടന്ന് ഇന്ത്യയുടെ നായകസ്ഥാനത്തേക്കി. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച് വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കി. ധോണി സച്ചിന്‍, സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ ഒരുമിച്ച് കളിപ്പിക്കാന്‍ അധികം താല്‍പ്പര്യപ്പെട്ടിരുന്നില്ല. അതില്‍ സെവാഗിന് അതൃപ്തിയുണ്ടായിരുന്നു. ഇപ്പോഴും ധോണിയുമായി അത്ര അടുത്ത ബന്ധം സെവാഗിനില്ല.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

എംഎസ് ധോണി - ഗൗതം ഗംഭീര്‍

എംഎസ് ധോണി - ഗൗതം ഗംഭീര്‍

സെവാഗിനെപ്പോലെ തന്നെ ഗൗതം ഗംഭീറിനും എംഎസ് ധോണിയോട് കലിയാണ്. പ്രധാനമായും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലെ ഗംഭീറിന്റെ പ്രകടനത്തെ മറികടന്ന് ധോണി കളിയിലെ താരമായതില്‍ ഗംഭീറിന് അമര്‍ഷം ഉണ്ടായിരുന്നു. സച്ചിനും സെവാഗും പെട്ടെന്ന് മടങ്ങിയപ്പോള്‍ ഇന്ത്യക്ക് അടിത്തറ പാകിയത് ഗംഭീറാണ്. എന്നാല്‍ മത്സര ശേഷം കൈയടികളെല്ലാം ധോണിക്ക് പോയത് ഗംഭീറിനെ ചൊടിപ്പിച്ചു. ഇപ്പോഴും ധോണിയെ വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഗംഭീര്‍ നന്നായി ഉപയോഗിക്കാറുണ്ട്. മാനസികമായി രണ്ട് പേരും ഇപ്പോഴും അകലം പാലിക്കുകയാണ്.

കപില്‍ ദേവ് - സുനില്‍ ഗവാസ്‌കര്‍

കപില്‍ ദേവ് - സുനില്‍ ഗവാസ്‌കര്‍

ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങളാണ് കപില്‍ ദേവും സുനില്‍ ഗവാസ്‌കറും. 1983ല്‍ ഇന്ത്യയെ ആദ്യമായി ലോകകപ്പ് കിരീടത്തിലേക്കെത്തിച്ചത് കപില്‍ ദേവാണ്. ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഇതിഹാസ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് കപില്‍ ദേവ്. ഗവാസ്‌കര്‍ ടെസ്റ്റ് ഇതിഹാസമാണ്. ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് ആദ്യം പിന്നിടുന്ന താരമാണ് ഗവാസ്‌കര്‍. എന്നാല്‍ ഗവാസ്‌കറിന്റെ ശൈലികളോട് വളരെ എതിര്‍പ്പ് കപിലിനുണ്ടായിരുന്നു. ഗവാസ്‌കറിന് കപിലിനേയും വലിയ ഇഷ്ടമില്ലായിരുന്നു. കപിലിനെ പ്ലേയിങ് 11 മാറ്റിനിര്‍ത്താന്‍ ഗവാസ്‌കര്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ വിവാദമായ സംഭവമാണ്. കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റിനിടെ കപിലിനെ ഒഴിവാക്കിയപ്പോള്‍ ആരാധകര്‍ ഗവാസ്‌കറിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും രണ്ട് പേരും തമ്മില്‍ വലിയ സൗഹൃദമില്ല.

ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

സുരേഷ് റെയ്‌ന - രവീന്ദ്ര ജഡേജ

സുരേഷ് റെയ്‌ന - രവീന്ദ്ര ജഡേജ

ഇന്ത്യയുടെ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും തമ്മില്‍ ഒരു തവണ മത്സരത്തിനിടെ ഏറ്റുമുട്ടിയത് എല്ലാവരും കണ്ടതാണ്. റെയ്‌ന ക്യാച്ച് വിട്ടതില്‍ ജഡേജ പ്രകോപിതനായതും തുടര്‍ന്ന് വാക്കേണ്ടമുണ്ടാവുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം ഏറെ നാള്‍ ഇരുവരും ഒന്നിച്ച് കളിച്ചെങ്കിലും വലിയ സൗഹൃദമില്ലായിരുന്നു. സിഎസ്‌കെയിലും ഒപ്പം കളിച്ചെങ്കിലും ജഡേജയും റെയ്‌നയും തമ്മില്‍ മാനസികമായി വലിയ അടുപ്പത്തിലല്ലായിരുന്നു. അന്നത്തെ ഉടക്ക് രണ്ട് പേരും വിട്ടിട്ടില്ലെന്ന് ചുരുക്കം.

Story first published: Wednesday, June 22, 2022, 11:37 [IST]
Other articles published on Jun 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+