For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാ ഇന്ത്യയുടെ ഓള്‍ടൈം ടി20 ഇലവന്‍- ധോണി നയിക്കും, കോലി, രോഹിത്, യുവി ടീമില്‍

കെഎല്‍ രാഹുലും ടീമിലെത്തി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ വീണ്ടുമൊരപ കിരീടം സ്വപ്‌നം കാണുകയാണ്. ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായിട്ടാണ് ഇന്ത്യയിറങ്ങുക.

ഐപിഎല്ലിന്റെ വരവോടെ ഒരുപിടി മികച്ച ടി20 താരങ്ങളെ സൃഷ്ടിച്ചെടിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇതാണ് ഇന്ത്യയെ ഇപ്പോള്‍ ലോക ക്രിക്കറ്റിലെ ഏറ്റുവും അപകകാരികളായ ടീമുകളിലൊന്നാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് ടി20 ഇലവനെ ഇറക്കിയാല്‍ ആരൊക്കെ ഇടംപിടിക്കുമെന്നു നമുക്കു നോക്കാം.

 രോഹിത്, രാഹുല്‍ (ഓപ്പണര്‍മാര്‍)

രോഹിത്, രാഹുല്‍ (ഓപ്പണര്‍മാര്‍)

രോഹിത് ശര്‍മയും കെഎല്‍ രാഹുലുമായിരിക്കും ഓപ്പണര്‍മാരായി ഇറങ്ങുക. നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത്. അതുകൊണ്ടു തന്നെ അദ്ദേഹമില്ലാതെ ഒരു ഇലവന്‍ തിരഞ്ഞെടുക്കുക അസാധ്യവുമാണ്. 111 ടി20കളില്‍ നിന്നായി 32.54 ശരാശരിയില്‍ 2864 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. നാലു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
അതേസമയം, മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള, അഗ്രസീവ് ശൈലിക്ക് ഉടമയായ ബാറ്റ്‌സ്മാനാണ് രാഹുല്‍. ടി20യില്‍ ഇതിനകം രണ്ടു സെഞ്ച്വറികള്‍ നേടിയ അദ്ദേഹം 48 മല്‍സരങ്ങളില്‍ നിന്നായി 1557 റണ്‍സും സ്‌കോര്‍ ചെയ്തു. 142.19 സ്‌ട്രൈക്ക് റേറ്റോടെയാണിത്.

 കോലി, റെയ്‌ന, യുവരാജ് (മധ്യനിര)

കോലി, റെയ്‌ന, യുവരാജ് (മധ്യനിര)

നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്. ഏതു ഫോര്‍മാറ്റിനും യോജിച്ച കോലി നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ്. ടി20യില്‍ 50ന് മുകളില്‍ ശരാശരിയുള്ള അദ്ദേഹം 90 മല്‍സരങ്ങളില്‍ നിന്നും 3159 റണ്‍സെടുത്തിട്ടുണ്ട്. 28 ഫിഫ്റ്റികള്‍ നേടിയെങ്കിലും സെഞ്ച്വറിക്കായുള്ള കോലിയുടെ കാത്തിരിപ്പ് തുടരുകയാണ്.
നാലാം നമ്പറില്‍ ഏറ്റവും യോജിച്ച താരം റെയ്‌നയാണ്. ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യക്കായി 78 ടി20കളില്‍ നിന്നായി 134.79 സ്‌ട്രൈക്ക് റേറ്റോടെ 1604 റണ്‍സ് റെയ്‌ന നേടിയിട്ടുണ്ട്. നിര്‍ണായക മല്‍സരങ്ങളില്‍ പല തവണ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്.
മറ്റൊരു മാച്ച് വിന്നറായ യുവരാജ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 2007ലെ ടി20 ലോകകപ്പ് നേടിയ സംഘത്തിലുണ്ടായിരുന്ന യുവി കൂടുതലും നാലാം നമ്പറിലാണ് കളിച്ചിട്ടുള്ളത്. 791 റണ്‍സും ഈ പൊസിഷനില്‍ അദ്ദേഹം നേടി. ടി20യില്‍ ഒരോവറിലെ ആറു ബോളും സിക്‌സറടിച്ച് റെക്കോര്‍ഡിട്ട താരമാണ് യുവി. ഇന്ത്യക്കായി 58 ടി20കളില്‍ നിന്നും 136.88 സ്‌ട്രൈക്ക് റേറ്റോടെ 1177 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

 ധോണി, ഹാദിക് (ലോവര്‍ ഓര്‍ഡര്‍)

ധോണി, ഹാദിക് (ലോവര്‍ ഓര്‍ഡര്‍)

ആറാം നമ്പറിലെത്തുന്നത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ലോക ഇലവന്റെ നായകനും ധോണി തന്നെ. ഏഴാംനമ്പറില്‍ ബാറ്റ് ചെയ്യുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്.
ക്യാപ്റ്റനെന്ന നിലയില്‍ മറ്റൊരു നായകനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങള്‍ കുറിച്ചിട്ടുള്ള താരമാണ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവ നേടിയ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റനാണ് അദ്ദേഹം.
ഇന്ത്യക്കായി ടി20യില്‍ അഞ്ച് മുതല്‍ ഏഴു വരെയുള്ള പൊസിഷനുകളില്‍ ധോണി കളിച്ചിട്ടുണ്ട്. 98 ടി20കളിലാണ് അദ്ദേഹം ആകെയിറങ്ങിയത്. ഇവയില്‍ നിന്നും 126.13 സ്‌ട്രൈക്ക് റേറ്റോടെ 1617 റണ്‍സും ധോണി നേടി. 52 സിക്‌സറുകളാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം പറത്തിയത്.
നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഹാര്‍ദിക് ഒറ്റയ്ക്കു മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ്. ഇതുവരെ 48 ടി20കളില്‍ നിന്നായി 147.66 സ്‌ട്രൈക്ക് റേറ്റോടെ 474 റണ്‍സാണ് അദ്ദേഹം നേടിയത്. പേസ് ബൗളിങ്ഓഴള്‍റൗണ്ടര്‍ കൂടിയാ. ഹാര്‍ദിക് 41 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

 അശ്വിന്‍, ചഹല്‍, ഭുവി, ബുംറ (ബൗളിങ് നിര)

അശ്വിന്‍, ചഹല്‍, ഭുവി, ബുംറ (ബൗളിങ് നിര)

ഓള്‍ടൈം ഇലവന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും. നിലവില്‍ ഏകദിന, ടി20 ടീമുകളുടെ ഭാഗമല്ലെങ്കിലും പരിചയസമ്പനായ അശ്വിന്‍ ധോണി ക്യാപ്റ്റനായിരിക്കെ എല്ലാ ഫോര്‍മാറ്റിലെയും അവിഭാജ്യ ഘടകമായിരുന്നു. 46 ടി20കളില്‍ നിന്നും 6.98 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 52 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്.
ചഹലായിരിക്കും അശ്വിന്റെ സ്പിന്‍ ബൗളിങ് പങ്കാളി. മികച്ച ലെഗ്‌സ്പിന്നര്‍ കൂടിയായ ചഹല്‍ 48 ടി20കളില്‍ നിന്നും 62 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ ശേഷിയുള്ള ബൗളറാണ് അദ്ദേഹം.
പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ ഭുവി, ബുംറ സഖ്യമാണ് ഏറ്റവും ബെസ്റ്റ്. 2016 മുതല്‍ ടി20യില്‍ ഇന്ത്യന്‍ പേസ് ബൗളിങിലെ സ്ഥിരം സാന്നിധ്യമാണ് ഭുവി. ഇതുവരെ 48 മല്‍സരങ്ങള്‍ കളിച്ച താരം 6.98 ഇക്കോണമി റേറ്റില്‍ 45 വിക്കറ്റുകളും നേടി.
ബുംറയാവട്ടെ നിലവില്‍ ഇന്ത്യന്‍ ബൗളിലെ തുറുപ്പുചീട്ടാണ്. 49 മല്‍സരങ്ങളില്‍ നിന്നും 59 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 6.67 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ബുംറയുടെ യോര്‍ക്കറുകള്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നം കൂടിയാണ്.

Story first published: Friday, July 2, 2021, 14:18 [IST]
Other articles published on Jul 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+