Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ ധോണി തന്നെ, പതിറ്റാണ്ടിന്റെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ചോപ്ര- ഇന്ത്യയുടെ 4 പേര്‍

ഏകദിനത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയാണ് ചോപ്ര തന്റെ ഇലവന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്. ഇന്ത്യയുടെ നാലു താരങ്ങള്‍ ചോപ്രയുടെ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.

നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് പതിറ്റാണ്ടിന്റെ ഏകദിന ഇലവനിലെത്തിയ ഇന്ത്യയുടെ മറ്റു താരങ്ങള്‍.

രോഹിത്തും അംലയും

രോഹിത്തും അംലയും

രോഹിത്തിനെയും ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഹാഷിം അംലയെയുമാണ് ചോപ്ര ഇലവന്റെ ഓപ്പണര്‍മാരാക്കിയത്. ഇലവനിലേക്കു ചോപ്ര ആദ്യം തിരഞ്ഞെടുത്തത് ഹിറ്റ്മാനെയാണ്. ഉജ്ജ്വല താരമാണ് രോഹിത്തിനെയും അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമാണെന്നും ചോപ്ര വിലയിരുത്തി. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളും രോഹിത്തിന്റെ പേരിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറിനെയും പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനം അംലയെ തിരഞ്ഞെടുത്തു. എനിക്കു ഏറെ പ്രിയപ്പെട്ട താരമാണ് അംല. അണ്ടര്‍ റേറ്റ് ചെയ്യപ്പെട്ട അംലയുടെ ബാറ്റിങ് പ്രകടനം അവിസ്മരണീയമാണണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

കോലി, എബിഡി, ധോണി

കോലി, എബിഡി, ധോണി

മൂന്നാം നമ്പര്‍ സ്ഥാനത്തേക്കു വിരാട് കോലിയെ അല്ലാതെ മറ്റൊരു താരത്തക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. എല്ലാവരുടെയും ടീമില്‍ കോലിയുണ്ടാവും, ഓള്‍ടൈം ഇലവന്‍ തിരഞ്ഞെടുത്താല്‍ അതിലും അദ്ദേഹം ഇടംപിടിക്കുമെന്നു ചോപ്ര പറഞ്ഞു.
നാലാം നമ്പറില്‍ കളിക്കുക ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ്. മല്‍സരഗതി ഒറ്റയ്ക്കു മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ പതിറ്റാണ്ടിലെ മല്‍സരങ്ങള്‍ നോക്കിയാല്‍ ഓരോ തവണയും എബിഡി സംഭാവന നല്‍കിയതായി കാണാനാവുമെന്നും ചോപ്ര വ്യക്തമാക്കി.
അഞ്ചാം നമ്പറില്‍ ധോണിയാണ്. ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ. ധോണി ടീമിലുള്ളപ്പോള്‍ രണ്ടു റോളും അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്കും നല്‍കാനാവില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഷാക്വിബ്, ഹഫീസ്

ഷാക്വിബ്, ഹഫീസ്

ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനാണ് ഇലവനിലെ ആറാമന്‍. ബെന്‍ സ്റ്റോക്‌സിനെയും പരിഗണിച്ചിരുന്നു. പക്ഷെ കഴിഞ്ഞ പതിറ്റാണ്ടിലെ പ്രകടനം പരിഗണിച്ചാല്‍ ഷാക്വിബിനും താഴെയായിരിക്കും സ്റ്റോക്‌സിന്റെ സ്ഥാനമെന്നു ചോപ്ര പറഞ്ഞു.
പാകിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിനാണ് ഏഴാമനായി നറുക്കുവീണത്. ഹഫീസിന്റെ സാന്നിധ്യം ടീമിന് ബാറ്റിങില്‍ കൂടുതല്‍ ആഴം നല്‍കും. അദ്ദേഹം ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനല്ല. എങ്കിലും അതിവേഗം റണ്‍സെടുക്കുന്നതിനൊപ്പം വിക്കറ്റെടുക്കാനും ശേഷിയുള്ള താരമാണ് ഹഫീസെന്നു ചോപ്ര വിലയിരുത്തി.

ബൗളിങ് നിര

ബൗളിങ് നിര

ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയോടൊപ്പം ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക, ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെയാണ് ചോപ്ര പേസ് ബൗളിങിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഒരേയൊരു സ്പിന്നര്‍ മാത്രമേ ഇലവനിലുള്ളൂ. അത് ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ ഇമ്രാന്‍ താഹിറാണ്.

പതിറ്റാണ്ടിലെ ഏകദിന ടീം

പതിറ്റാണ്ടിലെ ഏകദിന ടീം

രോഹിത് ശര്‍മ (ഇന്ത്യ), ഹാഷിം അംല (ദക്ഷിണാഫ്രിക്ക), വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), എംഎസ് ധോണി (ഇന്ത്യ, ക്യാപ്റ്റന്‍- വിക്കറ്റ് കീപ്പര്‍), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), മുഹമ്മദ് ഹഫീസ് (പാകിസ്താന്‍), ലസിത് മലിങ്ക (ശ്രീലങ്ക), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക).

Story first published: Saturday, December 12, 2020, 15:04 [IST]
Other articles published on Dec 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+