Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി, റെയ്‌ന, യുവരാജ്- വമ്പന്‍മാരെ നോട്ടമിട്ട് ടീമുകള്‍, ബിബിഎല്ലില്‍ ഇനി കളി മാറും!

ഐപിഎല്ലിനു സമാനായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗില്‍ (ബിബിഎല്‍) ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ആദ്യമായി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നു അന്താരാഷ്ട്ര താരങ്ങളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമെന്ന പുതിയ നിയമം ബിബിഎല്ലില്‍ വന്നതോടെ ഫ്രാഞ്ചൈസികള്‍ വമ്പന്‍ താരങ്ങളെ നോട്ടമിടുന്നതായാണ് വിവരം.

BBL Looks To Land Dhoni and Yuvraj Singh For Upcoming Season | Oneindia Malayalam
1

മൂന്ന് അന്താരാഷ്ട്ര താരങ്ങളെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുന്നതിനെ നേരത്തേ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഈയാഴ്ച ആദ്യം അവര്‍ തീരുമാനം മാറ്റി ഇതിനെ അനുകൂലിച്ചിരുന്നു. കൂടുതല്‍ വിദേശ താരങ്ങളുടെ വരവ് ബിബിഎല്ലിനെ കൂടുതല്‍ മികച്ചതാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അടുത്ത മാസം മുതല്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരേ നാട്ടില്‍ നിശ്ചിത ഓവര്‍, ടെസ്റ്റ് പരമ്പരകള്‍ കളിക്കുന്നതിനാല്‍ പല ഓസീസ് താരങ്ങളുടെയും സേവനം ഫ്രാഞ്ചൈസികള്‍ക്കു ബിബിഎല്ലില്‍ ലഭിക്കില്ല.

ഡിസംബര്‍ രണ്ടാം വാരമാണ് ബിബിഎല്ലിന്റെ 10ാം സീസണിനു തുടക്കമാവുന്നത്. എത്രയും വേഗത്തില്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ വിദേശ മാര്‍ക്വി താരങ്ങളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ വിദേശ താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയാല്‍ ക്വാറന്റീനില്‍ കഴിയുകയും വേണം. ഏതൊക്കെ വിദേശ താരങ്ങളാണ് ബിബിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരുകയെന്ന് സമയം തെളിയിക്കും. ബിബിഎല്‍ ക്ലബ്ബുകളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ മൂന്നു വെറ്ററന്‍ താരങ്ങളുണ്ടെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, ഓള്‍റൗണ്ടര്‍മാരായ യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരാണ് ബിബിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ടു വച്ചിരിക്കുന്ന ഇന്ത്യന്‍ താരങ്ങളെന്നു ഒരു ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ മൂന്നു പേര്‍ക്കും ബിബിഎല്ലിന്റെ സമയത്ത് മല്‍സരങ്ങളൊന്നുമില്ല.

യുവരാജ് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ധോണിയും റെയ്‌നയും ഈ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു ഇനി ദേശീയ ടീമിനായി കളിക്കില്ലെന്നു അറിയിച്ചത്. എന്നാല്‍ യുവിയെപ്പോലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ധോണി, റെയ്‌ന എന്നിവര്‍ വിരമിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലാത്തതിനാല്‍ രണ്ടു പേര്‍ക്കും ബിബിഎല്ലില്‍ കളിക്കാന്‍ ബിസിസിഐയുടെ എന്‍ഒസി ലഭിച്ചേക്കില്ല. ഐപിഎല്ലുള്‍പ്പെടെ ബിസിസിഐയുമായി ബന്ധമുള്ള മുഴുവന്‍ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നവര്‍ക്കു മാത്രമേ ബിസിസിഐ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കുന്നുള്ളൂ.

Story first published: Thursday, October 22, 2020, 20:48 [IST]
Other articles published on Oct 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+