Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ട് ഇന്നേക്ക് ആറു വര്‍ഷം!

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ആദ്യമായി ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കിയിട്ട് ഇന്നു (ഡിസംബര്‍ 30) ആറു വര്‍ഷം തികയുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ അദ്ദേഹം 2014ല്‍ ഇതേ ദിവസമായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ഇത്.

1

ഇത്തവണ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെതിരേ ഇന്ത്യ. ആധികാരിക വിജയം ആഘോഷിച്ചെങ്കിലും 2014ല്‍ ഇതായിരുന്നില്ല സ്ഥിതി. അന്നും ടെസ്റ്റിനു വേദിയായത് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് തന്നെയായിരുന്നു. അന്നു പക്ഷെ ഇന്ത്യ കരുത്തരായ ഓസീസിനെതിരേ സമനില പൊരുതി നേടുകയായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റ ശേഷമായിരുന്നു മെല്‍ബണില്‍ ഓസീസുമായി ഇന്ത്യ കൊമ്പുകോര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാമിന്നിങ്‌സില്‍ 530 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ വിരാട് കോലി (169), അജിങ്ക്യ രഹാനെ (147) എന്നിവരുടെ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ 465 റണ്‍സെടുത്ത് പുറത്തായി. രണ്ടാമിന്നിങ്‌സിലും ആധിപത്യം തുടര്‍ന്ന ഓസീസ് ഒമ്പത് വിക്കറ്റിന് 318 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

384 റണ്‍സിന്റെ വിജയലക്ഷ്യമാണ് ധോണിക്കും സംഘത്തിനും ഓസീസ് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 19 റണ്‍സാവുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പതറി. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരന്‍മാരായ കോലിയും (54) രഹാനെയും (48) രണ്ടാമിന്നിങ്‌സിലും രക്ഷയ്‌ക്കെത്തി. ചേതേശ്വര്‍ പുജാര 21 റണ്‍സിന് പുറത്തായി. എന്നാല്‍ ക്യാപ്റ്റന്‍ ധോണിയും (24*) അശ്വിനും (8*) വിക്കറ്റ് കൈവിടാതെ പൊരുതിനിന്നപ്പോള്‍ ഇന്ത്യ സമനില പിടിച്ചുവാങ്ങി രക്ഷപ്പെട്ടു.

മല്‍സരം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചിട്ടുണ്ടെന്നു ബിസിസിഐ പ്രഖ്യാപിക്കുന്നത്. ഇന്ത്യക്കു വേണ്ടി 90 ടെസ്റ്റുകളില്‍ നിന്നും 4876 റണ്‍സുമായാണ് അദ്ദേഹം പടിയിറങ്ങിയത്. ആറു സെഞ്ച്വറികളും 33 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ നേടിയ 224 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനം, ടി20 എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് ടെസ്റ്റ് മതിയാക്കുന്നതെന്നായിരുന്നു വിരമിക്കലിനെക്കുറിച്ച് ധോണിയുടെ വിശദീകരണം. ഈ വര്‍ഷം ആഗസ്റ്റ് 15നു രാത്രി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Story first published: Wednesday, December 30, 2020, 16:59 [IST]
Other articles published on Dec 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+