For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

18 റണ്‍സ്, 2 ക്യാച്ചും പാഴാക്കി, എന്നിട്ടും ധോണി കളിയിലെ താരം! 5 വിക്കറ്റെടുത്ത എന്നെ തഴഞ്ഞു

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഓഫ് സ്പിന്നര്‍ സഈദ് അജ്മല്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ മുമ്പൊരിക്കല്‍ നടന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിട്ടും തന്നെ തഴഞ്ഞ് ധോണിക്കു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കിയതായി അജ്മല്‍ ആരോപിച്ചു. ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി ദ്വിരാഷ്ട്ര പരമ്പര കളിച്ചത് 2012-13ലായിരുന്നു. അന്നു പാക് ടീം വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ഇന്ത്യയിലെത്തുകയായിരുന്നു.

രണ്ടു ടി20കളും മൂന്ന് ഏകദിനങ്ങളുമാണ് പാകിസ്താന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ടായിരുന്നത്. ടി20 പരമ്പരയില്‍ ഇരുടീമുകളും ഓരോ ജയം വീതം നേടിയതോടെ 1-1നു അവസാനിക്കുകയായിരുന്നു. എന്നാല്‍ ഏകദിന പരമ്പര 2-1നു കൈക്കലാക്കിയ പാകിസ്താന്‍ ഇന്ത്യയെ ഞെട്ടിച്ചു. മിസ്ബാഹുല്‍ ഹഖായിരുന്നു പാകിസ്താനെ അന്നു നയിച്ചത്.

SAEED AJMAL

ആദ്യത്തെ രണ്ടു ഏകദിനങ്ങളിലും ആധികാരികമായി ജയിച്ചു കയറിയ പാകിസ്താന്‍ അവസാന കളിക്കു മുമ്പ് തന്നെ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കിയിരുന്നു. പരമ്പര 3-0നു തൂത്താവാരുകയെന്ന പാകിസ്താന്റെ മോഹം ഇന്ത്യ തകര്‍ത്തു. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഇന്ത്യ ആശ്വാസ വിജയം സ്വന്തമാക്കുകയായിരുന്നു. ഡല്‍ഹിയിലായിരുന്നു പരമ്പരയിലെ അവസാനത്തെ മല്‍സരം.

ഡല്‍ഹിയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലാണ് അര്‍ഹിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം തനിക്കു നിഷേധിക്കപ്പെട്ടതെന്നു സഈദ് അജ്മല്‍ വ്യക്തമാക്കി. അന്നു അര്‍ഹതയില്ലാതെയാണ് എംഎസ് ധോണിക്കു പുരസ്‌കാരം നല്‍കിയതെന്നും യഥാര്‍ഥത്തില്‍ തനിക്കായിരുന്നു അതു നല്‍കേണ്ടിയിരുന്നതെന്നും അജ്മല്‍ പറയുന്നു. ഇന്ത്യയെ പാകിസ്താന്‍ 167 റണ്‍സിലൊതുക്കിയ മല്‍സരത്തില്‍ അജ്മല്‍ അഞ്ചു വിക്കറ്റുകള്‍ പിഴുതിരുന്നു.

അന്നു സംഭവിച്ചത് എന്റെ ഭാഗ്യക്കേടാണെന്നു ഞാന്‍ കരുതുന്നു. ഇന്ത്യയെ മൂന്നാം ഏകദിനത്തില്‍ 200ല്‍ താഴെ റണ്‍സിനു പുറത്താക്കിയത് എന്റെ അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു. ഞാന്‍ ഇന്ത്യയില്‍ കളിച്ച ആദ്യത്തെ പരമ്പര കൂടിയായിരുന്നു ഇത്. ആദ്യത്തെ രണ്ട് ഏകദിനങ്ങളിലും ഞങ്ങള്‍ക്കു ജയിക്കാന്‍ സാധിച്ചു. ഈ രണ്ടു മല്‍സരങ്ങളിലും മിന്നുന്ന ബൗളിങ് ഞാന്‍ കാഴ്ചവച്ചിരുന്നു. മൂന്നാം ഏകദിനത്തില്‍ ഞാന്‍ അഞ്ചു വിക്കറ്റുകളെടുക്കുകയും ചെയ്തു.

ms dhoni

ഏകദിനത്തില്‍ എന്റെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനം കൂടിയായിരുന്നു ഇത്. പക്ഷെ എംഎസ് ധോണി ഈ മല്‍സരത്തില്‍ 18 റണ്‍സോ മറ്റോ ആണ് നേടിയത്. രണ്ടു ക്യാച്ചുകള്‍ പാഴാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ധോണിക്കു നല്‍കി. അതു അനീതിയായിരുന്നു. എന്താണ് മാന്‍ ഓഫ് ദി മാച്ചിന്റെ അര്‍ഥം?

ഒരു മല്‍സരത്തില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള താരത്തിനായിരിക്കണം അതു നല്‍കേണ്ടത്. പക്ഷെ ഇന്ത്യ ഈ മല്‍സരം ജയിച്ചതിനാല്‍ അവര്‍ ക്യാച്ചുകള്‍ പാഴാക്കിയ ധോണിക്കു അവാര്‍ഡ് നല്‍കിയെന്നും അജ്മല്‍ ആഞ്ഞടിച്ചു. നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പക്ഷെ അജ്മല്‍ ചൂണ്ടിക്കാണിച്ചതു പോലെ ധോണി അന്നു 18 റണ്‍സല്ല യഥാര്‍ഥത്തില്‍ നേടിയത്. 36 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററുമായിരുന്നു. കളിയില്‍ ഒരു ക്യാച്ചെടുത്ത ധോണി ഒരു സ്റ്റംപിങും നടത്തിയിരുന്നു. ഇതാണ് ചെറിയ ടോട്ടല്‍ പ്രതിരോധിച്ച് ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

Story first published: Sunday, July 2, 2023, 18:13 [IST]
Other articles published on Jul 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+