Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ പ്രൊഫഷണല്‍ അരങ്ങേറ്റം 17ാം വയസ്സില്‍- തുടക്കം മോശമായില്ല, സിക്‌സറും നേടി

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ താരങ്ങളിലൊരാളായ എംഎസ് ധോണി 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ടീം ഇന്ത്യയെ ഒരുപാട് അവിസ്മരണീയ നേട്ടങ്ങളിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂള്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ആദ്യമായി കളിച്ചത് ബിഹാറിനു വേണ്ടിയായിരുന്നു. 1998-99ലായിരുന്നു ഇത്. ബിഹാറിന്റെ അണ്ടര്‍ 19 ടീമിനു വേണ്ടിയായിരുന്നു ധോണി ആദ്യമായി ഇറങ്ങിയത്. കൂച്ച് ബെഹര്‍ ട്രോഫിയിലൂടെയായിരുന്നു ഇത്. ബംഗാളും ബിഹാറും തമ്മിലുള്ള മല്‍സരത്തിലായിരുന്നു ധോണിയുടെ പ്രൊഫഷണല്‍ അരങ്ങറ്റം.

ഈ മല്‍സരത്തിനു മുമ്പ് വരെ സ്‌കൂള്‍ ക്രിക്കറ്റിലും ക്ലബ്ബ് ക്രിക്കറ്റിലും മാത്രമേ താരം കളിച്ചിരുന്നുള്ളൂ. മുന്‍ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായിരുന്ന ദേവാല്‍ സഹായിയാണ് ധോണിയെ ബിഹാറിന്റെ അണ്ടര്‍ 19 ടീമിലേക്കു ശുപാര്‍ശ ചെയ്യുന്നത്.

1

സുനില്‍ പാണ്ഡ നയിച്ച ബിഹാര്‍ ടീമില്‍ വിക്കറ്റ് കീപ്പറായി തന്നെയാണ് 17 കാരനായ ധോണി കരിയറിലെ ആദ്യത്തെ പ്രൊഫഷണല്‍ മല്‍സരം കളിച്ചത്. മിഹിര്‍ സിങ് ദിവാകറിന്റെ ബൗളിങില്‍ എസ്എസ് ചാറ്റര്‍ജിയായിരുന്നു വിക്കറ്റിനു പിന്നില്‍ ധോണിയുടെ ആദ്യത്തെ ഇര. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ബംഗാളായിരുന്നു. ആറു വിക്കറ്റിന് 266 റണ്‍സെടുത്ത് അവര്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടിയില്‍ ബിഹാറിന് എട്ടു വിക്കറ്റിന് 142 റണ്‍സാണ് നേടാനായത്. ആറാമനായി ഇറങ്ങിയ ധോണി 33 റണ്‍സുമായി തിളങ്ങുകയും ചെയ്തു. 66 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ബിഹാര്‍ നിരയില്‍ സിക്‌സറടിച്ച ഏക താരവും ധോണിയായിരുന്നു.

കൂച്ച് ബെഹര്‍ ട്രോഫിയില്‍ അഞ്ചു മല്‍സരങ്ങളിലായി ഏഴു ഇന്നിങ്‌സുകളാണ് ധോണി കളിച്ചത്. ബംഗാള്‍, അസം, ത്രിപുര, ഒഡീഷ എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. ഒരു ഫിഫ്റ്റിയടക്കം 185 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

2

1999-2000ല്‍ ബിഹാര്‍ കൂച്ച് ബെഹര്‍ ട്രോഫിയുടെ ഫൈനലിലേക്കു യോഗ്യത നേടിയപ്പോള്‍ ധോണിയെ അവര്‍ ടീമിലെടുത്തിരുന്നു. ഫൈനലില്‍ 84 റണ്‍സുമായി അദ്ദേഹം കസറിയെങ്കിലും എതിര്‍ ടീമിനു വേണ്ടി ഇപ്പോഴത്തെ ഇതിഹാസ താരവും ധോണിയുടെ മുന്‍ ടീമംഗവുമായ യുവരാജ് സിങ് ഒരൊറ്റ ഇന്നിങ്‌സില്‍ 358 റണ്‍സ് അടിച്ചെടുത്തതോടെ ബിഹാര്‍ ഫൈനലില്‍ തോറ്റു.

Story first published: Tuesday, July 7, 2020, 17:46 [IST]
Other articles published on Jul 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+