വീരേന്ദര്‍ സെവാഗുമായി ഉടക്കോ? അന്നു ധോണിയുടെ മാസ് പ്രതികരണം, എല്ലാവരും ഞെട്ടി!
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും വളരെ സൗമ്യനായും കൂളായും പെരുമാറുന്ന വ്യക്തിയാണ്. മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ പ്രകോപനപരമായ ചോദ്യങ്ങള്‍ അദ്ദേഹത്തിനു പല തവണ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇവയ്‌ക്കെല്ലാം എല്ലാം വളരെ സമചിത്തതോടെയാണ് ധോണി മറുപടി നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഒരിക്കല്‍ താനുമായി ബന്ധപ്പെട്ട ഒരു അഭ്യൂഹത്തിന് അദ്ദേഹത്തിന്റെ പ്രതികരണം മാധ്യമങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നില്ല മറിച്ച് ഒരു അപ്രതീക്ഷിത പ്രവര്‍ത്തിയിലൂടെയായിരുന്നു ധോണി അഭ്യൂഹങ്ങളുടെ മുനയൊടിച്ചത്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായി ധോണി ഉടക്കിലാണന്ന അഭ്യൂഹങ്ങളായിരുന്നു ഇതിലേക്കു നയിച്ചത്. 2009ലെ ഐസിസി ടി20 ലോകകപ്പിനു തൊട്ടുമുമ്പായിരുന്നു ഈ തരത്തില്‍ പല റിപ്പോര്‍ട്ടുകളും വന്നത്.

ധോണി- സെവാഗ് ഉടക്ക്
2009ലെ ടി20 ലോകകപ്പില്‍ ധോണി ഇന്ത്യന്‍ ക്യാപ്റ്റനും സെവാഗ് വൈസ് ക്യാപ്റ്റനുമായിരുന്നു. ഈ സമയത്താണ് ഇരുവരും തമ്മില്‍ അത്ര രസത്തില്‍ അല്ലെന്നും ശത്രുതയിലാണെന്നുമുള്ള പല റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. ഇതേക്കുറിച്ച് ടീമംഗങ്ങളില്‍ നിന്നോ, ടീം മാനേജ്‌മെന്റില്‍ നിന്നോയൊന്നും വ്യക്തമായ പ്രതികരണങ്ങള്‍ വന്നിരുന്നില്ല. ഇതിനിടെ ലോകകപ്പിനു മുമ്പുള്ള ഒരു വാര്‍ത്താസമ്മേളനത്തില്‍ ഒരു റിപ്പോര്‍ട്ടര്‍ ധോണിയോടു ഇതേക്കുറിച്ചു ചോദിച്ചു. സെവാഗിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. സെവാഗിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിങ്ങള്‍ക്കു ബിസിസിഐയില്‍ നിന്നും ലഭിക്കുമെന്നായിരുന്നു ധോണിയുടെ മറുപടി. ഇതേക്കുറിച്ച് താന്‍ ഒന്നും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിനെയും കൂട്ടി ധോണിയെത്തി
ധോണി- സെവാഗ് ഉടക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൂടുപിടിക്കവെയാണ് ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മല്‍സരത്തിനു മുന്നോടിയായി ധോണിയുടെ വാര്‍ത്താസമ്മേളനം നടന്നത്. ഈ വാര്‍ത്താസമ്മേളനത്തിലേക്ക് സെവാഗുള്‍പ്പെടെ ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളെയും കൂട്ടിയാണ് ധോണിയെത്തിയത്. ഇതു മാധ്യമപ്രവര്‍ത്തകെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കി.
സെവാഗുള്‍പ്പെടെ ടീമിലെ സഹതാരങ്ങളെല്ലാം ധോണി വാര്‍ത്താസമ്മേളനം നടത്തവെ അരികില്‍ നിരന്നുനിന്നു. തുടര്‍ന്നായിരുന്നു ധോണി വിവാദവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കു വിശദീകരണം നല്‍കിയത്. അതോടെ ധോണിയും സെവാഗും തമ്മില്‍ ഉടക്കിലാണെന്ന അഭ്യൂഹങ്ങള്‍ അവസാനിക്കുകയും ചെയ്തു.

ധോണിയുടെ വിശദീകരണം
ഞാനും സെവാഗും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റായതും നിരുത്തരവാദപരവുമായ മാധ്യമ റിപ്പോര്‍ട്ടിങല്ലാതെ മറ്റൊന്നുമല്ല. ഞങ്ങളുടെ ആരാധകര്‍ക്കും പിന്തുണയ്ക്കുന്നവര്‍ക്കും ടീമില്‍ നിലനില്‍ക്കുന്ന അദ്ഭുതകരമായ ഒത്തൊരുമയില്‍ നിന്നും ആത്മവിശ്വാസം നേടാന്‍ കഴിയുമെന്നും ധോണി പ്രസ്താവന വായിച്ചു.
2009ലെ ടി20 ലോകകപ്പിനിടെ വീണ്ടും പലരും ധോണി- സെവാഗ് തര്‍ക്കത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ആരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. 2011-12ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോഴും ഈ വിവാദം ഉയര്‍ന്നുവന്നിരുന്നു.

ഇന്ത്യയുടെ പ്രകടനം
ധോണിയും സെവാഗും തമ്മിലുള്ള ഉടക്കുമായി ബന്ധപ്പെട്ടുയര്‍ന്ന അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളുമെല്ലാം 2009ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെയും ബാധിച്ചുവെന്നു പറയാം. ഇംഗ്ലണ്ടില്‍ നടന്ന ടി20 ലോകകപ്പില്‍ സെവാഗ് ഒരു മല്‍സരത്തില്‍പ്പോലും ഇന്ത്യക്കു വേണ്ടി കളിച്ചിരുന്നില്ല. സൂപ്പര്‍ 8 റൗണ്ടിലെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്താവുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരോടായിരുന്നു ഇന്ത്യ പരാജയം സമ്മതിച്ചത്. പാകിസ്താനായിരുന്നു ഈ ലോകകപ്പിലെ ജേതാക്കള്‍. ഫൈനലില്‍ ശ്രീലങ്കയെ അവര്‍ തോല്‍പ്പിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications