Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഇന്ത്യക്കായി ഒരു മല്‍സരം കൂടി കളിച്ചേക്കും! വിടവാങ്ങല്‍ വേണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോണിയെ ഒരു മല്‍സരത്തില്‍ക്കൂടി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടേക്കും. ധോണിക്കു ജന്‍മനാടായ റാഞ്ചിയില്‍ വിടവാങ്ങല്‍ മല്‍സരമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബിസിസിഐയ്ക്കു മുന്നില്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്.

1

രാജ്യത്തിനും ജാര്‍ഖണ്ഡിനും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിരവധി നിമിഷങ്ങള്‍ സമ്മാനിച്ച വ്യക്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു ഇന്നു വിരമിച്ചിരിക്കുന്നു. ജാര്‍ഖണ്ഡിന്റെ പ്രിയ പുത്രന്‍ മഹിയെ ഇനി നീല ജഴ്‌സിയില്‍ നമുക്ക് ഒരിക്കലും കാണാന്‍ കഴിയില്ല.

എന്നിരുന്നാലും നാട്ടുകാരുടെ ഹൃദയം ഇനിയും നിറഞ്ഞിട്ടില്ല. റാഞ്ചിയില്‍ മഹിക്കു ഒരു വിടവാങ്ങല്‍ മല്‍സരം തീര്‍ച്ചായും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനു ലോകം മുഴുവന്‍ സാക്ഷിയാവുകയും വേണം. മഹിക്കു വേണ്ടി ഒരു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കാന്‍ താന്‍ ബിസിസിഐയോട് അഭ്യര്‍ഥിക്കുന്നതായും സോറന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരുടെ നിരയിലാണ് ധോണിയുടെ സ്ഥാനം. ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളിലും ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി ഇന്ത്യക്കു സമ്മാനിച്ചത്. ഐസിസിയുടെ മൂന്നു ട്രോഫികളുമേറ്റുവാങ്ങിയ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റനും അദ്ദേഹമാണ്.

ഏകദിനത്തില്‍ 50.57 ശരാശരിയില്‍ 10,773 റണ്‍സ് ധോണി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 229 സിക്‌സറുകളും മഹി പറത്തി. ഇതും ഇന്ത്യന്‍ റെക്കോര്‍ഡാണ്. ടി20യില്‍ 98 മല്‍സരങ്ങളാണ് അദ്ദേഹം കളിച്ചത്. 126.13 സ്‌ട്രൈക്ക് റേറ്റോടെ 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്.

Story first published: Saturday, August 15, 2020, 22:50 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+