For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ധോണിയുടെ തയ്യാറെടുപ്പ് പഴയത് പോലെ ആയിരുന്നില്ല! എല്ലാത്തിലും മാറ്റം- റെയ്‌ന പറയുന്നു

ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റിയിരിക്കുകയാണ് ബിസിസിഐ

ദില്ലി: കൊവിഡ്-19നെ തുടര്‍ന്ന് ഐപിഎല്ലിന്റെ 13ാം സീസണ്‍ മുടങ്ങിയതോടെ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം മിസ്സ് ചെയ്തത് എംഎസ് ധോണിയുടെ മടങ്ങിവരവ് തന്നെയായിരിക്കും. പത്തു മാസത്തോളം നീണ്ട ബ്രേക്കിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച് ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മഹാമാരി വില്ലനായെത്തിയത്.

ഐപിഎല്ലിനു മുമ്പ് ധോണി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സിഎസ്‌കെയിലെ ടീമംഗവും അടുത്ത സുഹൃത്തുമായ സുരേഷ് റെയ്‌ന. മുന്‍ സീസണുകളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ തയ്യാറെടുപ്പായിരുന്നു ധോണി ഇത്തവണ നടത്തിയതെന്നു അദ്ദേഹം പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്ടറ്റഡെന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോഴേക്കും ടൂര്‍ണമെന്റ് അവസാനിച്ചിരിക്കുമായിരുന്നു.

തളര്‍ച്ചയൊന്നും കണ്ടില്ല

മാര്‍ച്ച് മൂന്നിനാണ് സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ ധോണിയും റെയ്‌നയും മറ്റു ടീമംഗങ്ങളും പരിശീലനം ആരംഭിക്കുന്നത്. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ വളരെ ലളിതമായ പരിശീലനമായിരുന്നു നടത്തിയത്. ജിമ്മിലെ വ്യായാമത്തിനായിരുന്നു തുടക്കത്തില്‍ മുന്‍തൂക്കം നല്‍കിയത്.
പിന്നീട് ഗ്രൗണ്ടില്‍ പരിശീലനം ആരംഭിച്ചപ്പോള്‍ വളരെ മനോഹരമായാണ് ധോണി ബാറ്റ് വീശിയത്. മികച്ച ഫിറ്റ്‌നസും പ്രകടിപ്പിച്ച അദ്ദേഹം ഒരിക്കലും ക്ഷീണിതനായും കാണപ്പെട്ടില്ലെന്നും റെയ്‌ന വിശദമാക്കി.

തികച്ചും വ്യത്യസ്തം

മുമ്പത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ തയ്യാറെടുപ്പായിരുന്നു ധോണി ഇത്തവണ നടത്തിയത്. വര്‍ഷങ്ങളായി ധോണിക്കൊപ്പം താന്‍ തളിക്കുന്നുണ്ട്. ദേശീയ ടീമിലും ഐപിഎല്ലിലും ദീര്‍ഘകാലം അദ്ദേഹത്തിനൊപ്പം കളിക്കുകയും പരിശീലനം നടത്തുകയും ചെയ്തു.
പക്ഷെ മുമ്പത്തെ രീതിയിലായിരുന്നില്ല ഇത്തവണ ധോണിയുടെ തയ്യാറെടുപ്പുകള്‍. അതിനാല്‍ തന്നെ എത്രയും വേഗത്തില്‍ ഐപിഎല്‍ ആരംഭിക്കണമെന്നും ധോണിയുടെ തയ്യാറെടുപ്പും പ്രകടനവുമെല്ലാം എല്ലാവരും കാണണമെന്നും ആഗ്രഹിച്ചിരുന്നുവെന്നും റെയ്‌ന പറഞ്ഞു.

അനുഗ്രവും പ്രാര്‍ഥനയും ഒപ്പമുണ്ടാവും

ഒരാള്‍ ഒരു ലക്ഷ്യം മുന്നില്‍ കണ്ട് കഠിനാധ്വാനം ചെയ്യുമ്പോള്‍ പ്രാര്‍ഥനയും അനുഗ്രഹവുമെല്ലാം അയാള്‍ക്കൊപ്പമുണ്ടായിരിക്കുമെന്ന് റെയ്‌ന വ്യക്തമാക്കി. അമ്പാട്ടി റായുഡു, മഹി ഭായ്, മുരളി വിജയ് എന്നിവര്‍ക്കൊപ്പം താനും ഗ്രൂപ്പായാണ് ബാറ്റിങ് പരിശീലനം നടത്തിയിരുന്നത്. ചെന്നൈയിലുള്ളപ്പോള്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ ധോണി ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. ഇത്തവണ എത്ര പരിശീലനം നടത്തിയിട്ടും ധോണിയില്‍ അതിന്റെ ക്ഷീണമൊന്നും കണ്ടിരുന്നില്ല. രാവിലെ ജിമ്മിലെത്തി വ്യായാമം ചെയ്തിരുന്ന അദ്ദേഹം വൈകീട്ട് മൂന്നു മണിക്കൂറോളം ബാറ്റിങ് പരിശീലനവും നടത്തിയെന്നും റെയ്‌ന വിശദമാക്കി.

ധോണി സ്‌പെഷ്യല്‍

ധോണിക്കൊപ്പം ബാറ്റ് ചെയ്യുകയെന്നത് തന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യലാണെന്നു റെയ്‌ന പറയുന്നു. ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം തനിക്കു എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും നല്‍കിയിരുന്നു. തന്റെ കഴിവില്‍ ധോണിക്കുണ്ടായിരുന്ന വിശ്വാസമായിരുന്നു കാരണം.
ഒന്നും മാറ്റാന്‍ ധോണി ശ്രമിച്ചിരുന്നില്ല. മറിച്ച് അതിന്റെ ഫലം എന്തായിരിക്കുമെന്ന് മനസ്സിലാക്കിത്തരാന്‍ അദ്ദേഹം ശ്രമിക്കും. ടീമിന്റെ അവസ്ഥ എന്തായിരിക്കുമെന്നും ധോണി ബോധ്യമാക്കിത്തരും. തന്റെ ബാറ്റിങിനെ യഥാര്‍ഥത്തില്‍ കവര്‍ ചെയ്യുകയാണ് അദ്ദേഹം ചെയ്തിരുന്നത്. ഇതിലൂടെ ഉചിതമായ തീരുമാനമെടുക്കാന്‍ തനിക്കു കഴിയുന്നതായും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 2, 2020, 16:37 [IST]
Other articles published on Jun 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+