ധോണി ഹേറ്റേഴ്‌സ് ഞെട്ടിക്കോ, വിരമിക്കല്‍ ഉടനില്ല!! ലോകകപ്പ് വരെ തുടരും? കാരണം കോലി
മുംബൈ: മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും അവ്യക്ത തീര്‍ന്നിട്ടില്ല. ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹം വിരമിക്കലിനെക്കുറിച്ച് വെളിപ്പെടുത്തുമെന്നായിരുന്നു ഏവരും കരുതിയതെങ്കിലും അതുണ്ടായില്ല. വിരമിക്കലുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും അവയോടൊന്നും ധോണി പ്രതികരിച്ചിരുന്നില്ല.
ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന അദ്ദേഹം അടുത്ത മാസത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ടീമില്‍ നിന്നും സ്വയം പിന്‍മാറുകയും ചെയ്തിരുന്നു. വിരമിക്കല്‍ തീരുമാനം ധോണി നീട്ടാനുള്ള കാരണത്തിന് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭ്യര്‍ഥനയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020ലെ ടി20 ലോകകപ്പ്
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. അതു വരെയെങ്കിലും ടീമിനൊപ്പം തുടരാന്‍ ധോണിയോട് കോലി അഭ്യര്‍ഥിച്ചതിനാലാണ് അദ്ദേഹം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം തന്നെ ധോണി വിരമിക്കലിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചിരുന്നതായും എന്നാല്‍ കോലിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അദ്ദേഹം മനസ്സ് മാറ്റുകയായിരുന്നുവെന്നും കോലിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ല
ധോണിയുടെ പ്രായം 38ലെത്തിയെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നതാണ് എടുത്തു പറയേണ്ടത്. ടീമിലെ ഏതു യുവതാരത്തെയും കടത്തിവെട്ടുന്ന ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ട്.
റിഷഭ് പന്തിനെ ധോണിയുടെ പിന്‍ഗാമിയായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോലി ആഗ്രഹിക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പറെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നില്ല. പന്തിന് പരിക്കേല്‍ക്കുകയാണെങ്കില്‍ കാര്യമായ ആശങ്കകളൊന്നുമില്ലാതെ തന്നെ പകരം ധോണിയെ കളിപ്പിക്കുകയാണ് കോലിയുടെ ലക്ഷ്യം. ഇതേ തുടര്‍ന്നാണ് അടുത്ത ടി20 ലോകകപ്പ് വരെയെങ്കിലും ടീമിനൊപ്പം വേണമെന്ന് ധോണിയോട് കോലി അഭ്യര്‍ഥിച്ചിരിക്കുന്നത്.

നാലു വിക്കറ്റ് കീപ്പര്‍മാര്‍
ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നാലു വിക്കറ്റ് കീപ്പര്‍മാരുണ്ടായിരുന്നു. ധോണിയെക്കൂടാതെ റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ലോകേഷ് രാഹുല്‍ എന്നിവരായിരുന്നു വിക്കറ്റ് കീപ്പര്‍മാര്‍. ഇവരെല്ലാം ഒരുമിച്ച് കളിക്കുകയും ചെയ്തിരുന്നു.
പക്ഷെ വരാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ അംഗീകൃത വിക്കറ്റ് കീപ്പറായി പന്തിനെ മാത്രമേ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അടുത്ത ലോകകപ്പ് മുന്നില്‍ കണ്ട് പന്തിന് പരമാവധി അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരികയാണ് ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications