Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ധോണിയെ അങ്ങനെ പുകഴ്ത്താന്‍ വരട്ടെ!! ആ നാണക്കേടും അദ്ദേഹത്തിന് സ്വന്തം

മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കുന്നത് ഇതിഹാസ താരം എംഎസ് ധോണിയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ധോണി എല്ലാ സീസണിലും ടീമിനെ പ്ലേഓഫിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ റെക്കോര്‍ഡ് സിഎസ്‌കെയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. കൂടാതെ ഐപിഎല്ലില്‍ കൂടുതല്‍ തവണ ടീമിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനും ധോണിയാണ്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരമായി ദിവസങ്ങള്‍ക്കു മുമ്പ് ഒരു സ്വകാര്യ ചാനലിന്റെ പാനല്‍ തിരഞ്ഞെടുത്തതും അദ്ദേഹത്തെയായിരുന്നു.

dhoni

ഐപിഎല്ലില്‍ വിജയങ്ങളില്‍ സെഞ്ച്വറി തികച്ച ഏക ക്യാപ്റ്റനായ ധോണിക്കാണ് ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വിജയശരാശരിയും. 60ന് മുകൡലാണ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയശരാശരി. ഇങ്ങനെ നേട്ടങ്ങള്‍ ഒരുപാട് അവകാശപ്പെടാനുണ്ടെങ്കിലും ഐപിഎല്ലിലെ വലിയൊരു നാണക്കേടും ധോണിയുടെ പേരിലാണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. ഒരു ക്യാപ്റ്റനും പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡ് കൂടിയാണിത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ തോറ്റ ക്യാപ്റ്റനെന്ന നാണക്കേടാണ് ധോണിയുടെ പേരിലുള്ളത്. 69 മല്‍സരങ്ങളാണ് ധോണിക്കു കീഴില്‍ ടീം തോറ്റിട്ടുള്ളത്.

ഈ ലിസ്റ്റില്‍ കോലിക്കു തൊട്ടുതാഴെ നില്‍ക്കുന്നത്. ഇതിനകം കളി മതിയാക്കിയ ഗൗതം ഗംഭീറാണ്. 57 തോല്‍വികള്‍ ഗംഭീറിന്റെ പേരിലുണ്ട്. ഗംഭീറിന് കനത്ത 'വെല്ലുവിളിയുയര്‍ത്തി' റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി തൊട്ടിരികിലുണ്ട്. 55 മല്‍സരങ്ങളിലാണ് കോലിക്കു കീഴില്‍ ആര്‍സിബി തോറ്റത്. ഐപിഎല്ലില്‍ നാലു കിരീടങ്ങളുമായി ധോണിക്കും മുകളില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് നാലാമത്. 42 തോല്‍വികള്‍ രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. മുന്‍ നായകനും ഓസ്‌ട്രേലിയയുടെ ഇതിഹാസ താരവുമായിരുന്ന ആദം ഗില്‍ക്രിസ്റ്റാണ് 39 തോല്‍വികളുമായി അഞ്ചാംസ്ഥാനത്ത്.

dh

കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ധോണിക്കു ഒരു കാര്യത്തില്‍ ആശ്വസിക്കാം. കാരണം ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങില്‍ നായകസ്ഥാനം വഹിച്ച താരം ധോണിയാണ്. 179 മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിന്റെ നായകനായിട്ടുള്ളത്. തോല്‍വിയുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ള ഗംഭീര്‍ ധോണിയേക്കാള്‍ 45 മല്‍സരങ്ങള്‍ കുറച്ചു മാത്രമേ ടീമിന്റെ ക്യാപ്റ്റനായിരുന്നിട്ടുള്ളൂ.

Story first published: Sunday, April 26, 2020, 13:46 [IST]
Other articles published on Apr 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+